For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറുപ്പിന്റെ ലക്ഷ്യം ചാക്കോ ആയിരുന്നില്ല, മറ്റൊരാൾ ആയിരുന്നു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്

  |

  മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് സുകുമാര കുറുപ്പ്. ദുൽഖർ സൽമാൽ ചിത്രം കുറുപ്പ് പുറത്ത് വന്നതിന് പിന്നാലെ വീണ്ടും സുകുമാര കുറുപ്പ് ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിത സുകുമാരകുറുപ്പിനെ ചുറ്റിപ്പറ്റിയുളള മറ്റെരു കഥ പുറത്ത് വരുകയാണ്. ചാക്കോയ്ക്ക് മുൻപ് കുറുപ്പ് കണ്ടെത്തിയ മറ്റൊരാളെ കുറിച്ചാണ് മുകേഷ് പറയുന്നത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് ഈ കഥ പങ്കുവെച്ചിരിക്കുന്നത്.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

  ഇന്ന് ഒരു സ്പെഷ്യൽ കഥയാണ് പറയാൻ പോകുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ഈ സംഭവം മുകേഷ് പങ്കുവെയ്ക്കുന്നത്. ' എന്തുകൊണ്ടിത് സ്പെഷൽ ആകുന്നു എന്നു ചോദിച്ചാൽ ഈ കഥയിലെ നായകൻ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിയില്ല. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോൾ പലരുടെയും മനസ്സിൽ അദ്ദേഹത്തിന് ഹീറോയിസം വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറിൽപരം വർഷങ്ങളായി പൊലീസ്, സർക്കാർ, സാധാരണക്കാർ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാൽ സുകുമാരക്കുറുപ്പ്. മുപ്പത്തിയാറു കൊല്ലങ്ങൾക്ക് മുൻപ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്തതാണ്, ഇടയ്ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ പറയും. ഇപ്പോൾ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചർച്ചയാണ്.

  സമ്പത്ത് വെറുതെ അല്ല സിദ്ധുവിനെ കാണാൻ വന്നത്, ഇനിയും വേദികയെ സ്വീകരിക്കരുതെന്ന് കുടുംബവിളക്ക് ആരാധകർ

  അതായത് നമ്മുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ സുകുമാര കുറുപ്പിനെക്കുറിച്ച് ഒരു ചിത്രം നിർമിച്ച് കുറുപ്പായിത്തന്നെ അഭിനയിച്ചിരിക്കുന്നു. ദുൽഖർ, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവർക്കും ആശങ്ക ആയിരുന്നു. കുറുപ്പിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥ തന്നെയാണ്, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. 'കുറുപ്പ്' സിനിമയിൽത്തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളിൽ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാർമാനുമായിട്ടുള്ള രംഗമാണ്. ബാർമാന്റെ പേര് രാമചന്ദ്രൻ എന്നാണ്. എന്റെ ഈ കഥയിൽ സുകുമാരക്കുറുപ്പ് കഴിഞ്ഞാൽ രാമചന്ദ്രൻ ആണ് നായകൻ. രാമചന്ദ്രനിലൂടെ നമ്മൾ സുകുമാരക്കുറുപ്പിൽ എത്തുകയാണ്.

  വീഴാൻ പോകുന്ന അഞ്ജലിയെ താങ്ങി എടുത്ത് ശിവൻ, ഇരുവരും കൂടുതൽ അടുക്കുന്നു, സംഭവബഹുലമായി സാന്ത്വനം

  കല്പകവാടിയുമായുള്ള ബന്ധത്തെ കുറിച്ചും മുകേഷ് വീഡിയോയിൽ പറയുന്നുണ്ട്. കല്പകവാടിയിലെ ഒരുപാട് ഫാൻസുള്ള അവിടത്തെ സപ്ലയറായിരുന്നു രാമചന്ദ്രൻ. ഒരു ദിവസം ഞാൻ കൂട്ടുകാരുമായി കല്പകവാടിയിൽ ചെന്നു. രാമചന്ദ്രനെ നോക്കിയപ്പോൾ അദ്ദേഹത്തെ കാണുന്നില്ല. മറ്റൊരു സപ്ലയർ വന്നിട്ട് ചോദിച്ചു 'സാറേ രാമചന്ദ്രനെ നോക്കുവാരിക്കും അല്ലേ? സാറിന്റെ ആളല്ലേ, ദോ അവിടെ നിൽപ്പുണ്ട് കരയുവാ'. മറ്റൊരു സപ്ലയറും വന്നു പറഞ്ഞു 'സാർ വിളിച്ചു ചോദിക്കൂ എന്താ പറ്റിയത് എന്ന്'. എല്ലാവരും രാമചന്ദ്രനെ റാഗ് ചെയ്യുന്നുണ്ട്. രാമചന്ദ്രന്റെ പ്രശസ്തിയിൽ അവർക്കെല്ലാം ചെറിയ ദേഷ്യം ഉണ്ട്. എനിക്ക് വലിയ ആകാംക്ഷയായി എന്താണ് സംഭവിച്ചത് എന്നറിയാൻ. നമ്മുടെ നായകൻ കണ്ണും തുടച്ച് എന്റെ അടുത്ത് വന്നു 'സാറേ താമസിച്ചതിൽ സോറി, ഇരിക്കൂ'.

  രാമചന്ദ്രനുമായി വളരെ അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോൾ ഞാൻ രാമചന്ദ്രനോട് കാര്യം തിരക്കി. ആദ്യം ഒന്നുമില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീട് കാര്യം പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപ് മൂന്നുനാലു പേര് ഇവിടെ വന്നിരുന്നു, ആദ്യമായിട്ടാണ് അവർ വരുന്നത്. ഞാനുമായി വളരെ അടുത്തു. ഈ ഹട്ടിൽ ആണ് അവർ ഇരുന്നത് അങ്ങനെ അവർക്കു വേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അതിനകത്ത് പ്രധാനപ്പെട്ട ഒരാൾ എഴുന്നേറ്റ് എന്റെ തോളിൽ കയ്യിട്ടിട്ട് പറഞ്ഞു, ഞങ്ങൾ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്.' എന്ന്. ആദ്യം കളിയാക്കല്ലേ സാറേ എന്ന് ഞാൻ പറഞ്ഞു . അവർ എനിക്ക് ഫോറിൻ സിഗറ്റ് തന്നു. മദ്യം വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ടയെന്ന് ഞാൻ പറഞ്ഞു. എന്നിട്ട് ഞാൻ അവരോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു.

  അപ്പോൾ അവർ ഞാൻ അങ്ങനെ ചോദിച്ചതിന്റെ കാരണം തിരക്കി.?' ഞാൻ പറഞ്ഞു 'എനിക്ക് ഭാര്യ, കുട്ടികൾ, കൃഷി ഒക്കെ ഉണ്ട്, ഇവിടെ ആഴ്ചയിൽ ഒരു ദിവസമാണ് എനിക്ക് ഓഫ്. ജോലിയെല്ലാം കഴിഞ്ഞു പോകുമ്പോൾ വെളുപ്പാൻ കാലത്ത് ആലപ്പുഴയിൽ നിന്നുള്ള ഫസ്റ്റ് ബസേ എനിക്ക് കിട്ടത്തൊള്ളൂ. ഞാൻ അതിൽ അവിടെ ചെല്ലുമ്പോൾ വെളുപ്പാൻ കാലം ആകും, ഉച്ചവരെ കിടന്നുറങ്ങും, കുട്ടികളെ ഒക്കെ ഒന്ന് കണ്ടു വരുമ്പോഴേക്കും തിരിച്ചു വരാൻ ഉള്ള സമയമാകും. ഇന്നെങ്കിലും ഒന്ന് നേരത്തേ പോകണം അതുകൊണ്ടാണ് ഞാൻ ചോദിച്ചതെന്ന് താൻ അവരോട് പറഞ്ഞു. എങ്ങോട്ടാണ് എന്ന്'. അവർ എന്നാട് ചോദിച്ചു, അത് ചേപ്പാട് ആണെന്ന് മറുപടി പറഞ്ഞു.' 'ഞങ്ങൾക്ക് കരുനാഗപ്പള്ളിയിൽ വളരെ അത്യാവശ്യം ആയിട്ട് പോകണം ഞങ്ങൾ ചേപ്പാട് ഇറക്കിയേക്കാം' എന്ന് പറഞ്ഞു.

  അങ്ങനെ ഹാപ്പിയായി നിൽക്കുമ്പോൾ കൊല്ലത്തുള്ള തന്റ ക്ലന്റസുവന്നു. അവർക്ക വേറെ സപ്ലയറെ തരാം എന്ന് പറഞ്ഞപ്പോൾ വേണ്ട തങ്ങൾ പോയിട്ട് മറ്റെന്നാൾ വരാമെന്ന് പറഞ്ഞ് അവർ പോകൻ ഒരുങ്ങി. 'അയ്യോ ഒന്നും കഴിക്കുന്നില്ലേ എന്ന് രാമചന്ദ്രൻ ചോദിച്ചു', 'രാമചന്ദ്രൻ ഇല്ലാതെ ഞങ്ങൾക്ക് അങ്ങനെ ഒരു ശീലം ഇല്ലല്ലോ' എന്ന് അവർ പറഞ്ഞു. ഇത് രാമചന്ദ്രൻ ധർമ്മസങ്കടത്തിലായി. എന്നാൽ പോകാൻ തന്നെ തീരുമാനിച്ച് രാമചന്ദ്രൻ തിരിഞ്ഞപ്പോൾ സാക്ഷാൽ ഉടമസ്ഥൻ ചെറിയാൻ കല്പകവാടി നിൽക്കുകയാണ്. അദ്ദേഹം പറഞ്ഞു 'രാമചന്ദ്രാ, അത് ശരിയല്ലല്ലോ ക്ലയന്റ്സ് ഭക്ഷണം കഴിക്കാൻ വരുമ്പോൾ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ടു രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷൻ' എന്ന്. ശരിയാണെന്ന് പറഞ്ഞ രാമചാന്ദ്രൻ മറ്റവരോട് പറഞ്ഞു

  'നിങ്ങൾ പോകണം സാർ എനിക്ക് നേരത്തേ വീട്ടിൽ എത്താനുള്ള യോഗമില്ല. അപ്പോൾ അവർ സമാധാനിപ്പിച്ചു 'ഞങ്ങൾക്ക് അമ്പലപ്പുഴ വരെ പോകാനുണ്ട്. പോയിട്ട് അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചു വരും ഞങ്ങൾ വെയിറ്റ് ചെയ്യാം, രാമചന്ദ്രൻ ഇവരെ അറ്റൻഡ് ചെയ്തിട്ട് വന്നാൽ മതി' രാമചന്ദ്രൻ വീണ്ടും പറഞ്ഞു 'നിങ്ങൾ ദൈവമാണ് സാർ, ദൈവം കൊണ്ട് വന്നിരിക്കുകയാണ്. ഒരു മുക്കാൽ മണിക്കൂർ', അവർ പറഞ്ഞു ഓക്കേ. അപ്പോൾ കൊല്ലംകാരായ എന്റെ ക്ലയന്റസിനെ ഞാൻ ശപിച്ചു സാർ, ഇവർക്ക് ഈ സമയത്തെ വരാൻ കണ്ടോള്ളൂ എന്ന് വിചാരിച്ചു. ഏറ്റവും കൂടുതൽ ഞാൻ ശപിച്ചത് എന്റെ മുതലാളിയെത്തന്നെ ആണ്.

  പത്തരമണിക്ക് തന്നെ പെട്ടിയുമായി കല്പകവാടിയുടെ മുന്നിൽ നിന്നു. അവരൊക്കെ വലിയ ആൾക്കാരല്ലേ പോയിക്കാണും എന്ന് കരുതി, എങ്കിലും ഒരു നേരിയ പ്രതീക്ഷയുണ്ടായിരുന്നു.പത്തര, പതിനൊന്നര, പന്ത്രണ്ടര. ഒരു മണിയായപ്പോഴേക്കും രാമചന്ദ്രന്റെ പ്രതീക്ഷ വിട്ടു. നിരാശയായി, സങ്കടമായി, ദേഷ്യമായി വീണ്ടും ചെറിയാൻ കല്പകവാടിയെ മനസ്സുകൊണ്ട് ശപിച്ച് കൊല്ലത്തുനിന്ന് വന്നവരെയും മനസ്സുകൊണ്ട് ചീത്തവിളിച്ചു,ഞാൻ അവിടെ ഇരുന്നു, നാലുമണിയപ്പോൾ ബസിൽ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ.

  വീണ്ടും കുറച്ചു ദിവസം കഴിഞ്ഞ് രാമചന്ദ്രനെഞാൻ വീണ്ടും കണ്ടു. 'സാറേ', രാമചന്ദ്രന്റെ കണ്ണ് ചുവന്നു വിങ്ങി. 'സാറേ, എന്നെ തോളിൽ കയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്'. 'ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവർ പോയി, തിരിച്ചു വരാതിരുന്നത് പോകുന്ന വഴിക്ക് ചാക്കോയെ കണ്ടു, പാവം ചാക്കോ. അല്ലെങ്കിൽ ചാക്കോയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേനെ സാറേ.' എന്ന് പറഞ്ഞു രാമചന്ദ്രൻ പൊട്ടിക്കരഞ്ഞു. 'എന്റെ ദൈവം ഈ ഹോട്ടലിന്റെ ഉടമസ്ഥൻ ചെറിയാൻ സാറാണ്. അദ്ദേഹം അന്ന് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇല്ല. കൊല്ലത്തുനിന്ന് വന്ന ക്ലയന്റ്സ് ആണ് സാറേ എന്റെ മറ്റു ദൈവങ്ങൾ, അവർ വന്നില്ലായിരുന്നെങ്കിലും ഞാൻ ഇന്ന് ഇല്ല. 'രാമചന്ദ്രൻ വാവിട്ടു കരഞ്ഞു. ഞാൻ അയാളെ പറഞ്ഞ് സമാധാനിപ്പിച്ചു. . അന്നുതന്നെ എനിക്ക് സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസ്സിലായി. ഇപ്പോൾ ഈ 'കുറുപ്പ്' സിനിമ ഇറങ്ങിയപ്പോൾ പലരും പറയുന്നുണ്ട് 'കുറുപ്പ് മരിച്ചിട്ടില്ല, അയാൾ എതൊക്കെയോ സ്ഥലത്തിരിപ്പുണ്ട് എന്ന്. ഈ സിനിമ കണ്ട് അയാൾ ചിരിക്കുന്നുണ്ടാകുമോ? എന്ന് പറഞ്ഞ് കൊണ്ട് മുകേഷ് കഥ പറഞ്ഞു നിർത്തി.

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  വീഡിയോ( മുകേഷ് യുട്യൂബ് ചാനൽ)

  English summary
  Actor mukesh Opens Up A Real Incident About Sukumara kurup Case, video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X