For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റായി ലക്ഷ്മിക്കൊപ്പം ഒരു പരിപാടിയിൽ എത്തി, പെട്ടെന്ന് സംഘാടകർ ഒരു ആവശ്യം പറഞ്ഞു, മുകേഷ് പറയുന്നു

  |

  ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും മുകേഷിന് കൈനിറയെ ആരാധകരുണ്ട്. നടൻ എന്നതിൽ ഉപരി മികച്ച അവതാരകൻ കൂടിയാണ് താരം. മുകേഷിന്റെ അഭിനയം പോലെ തന്നെ കഥ പറയൽ ശൈലിയും പ്രേക്ഷകരുടെ ഇടയിൽ പ്രശസ്തമാണ്. ഓഡിയൻസിനെ മനസ്സിലാക്കി ഒരു പ്രത്യേകം ശൈലിയാണ് നടൻ കഥ പറയുന്നത്. സിനിമ ലൊക്കേഷനിൽ നിന്നുള്ള രസകരമായ കഥകളാണ് നടൻ പങ്കുവെയ്ക്കുന്നത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

  ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ, എവിടെ പോയാലും നീ എന്റെ ഹൃദയത്തിലുണ്ടാവും, അമൃതയുടെ വാക്കുകൾ വൈറൽ

  ഇപ്പോഴിത മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനൽ നടൻ തുടങ്ങിയിട്ടുണ്ട്. സിനിമയിലെ രസകരമായ അനുഭവ കഥകളാണ് നടൻ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ച് നടൻ പങ്കുവെച്ച് വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. മമ്മൂട്ടിയോട് മുകേഷ് കാണിച്ചിട്ടുള്ള ചില കുസൃതികളാണ് ഈ വീഡിയോയിലൂടെ പങ്കുവെച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. താരത്തിന് കഥ പറയുന്ന ശൈലിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു,

  ഞാൻ ഒരു പേളി ഫാനാണെന്ന് പൂർണ്ണിമ, അവളിൽ എനിക്കേറ്റവുമിഷ്ടം അക്കാര്യമാണ്, ശരിവെച്ച് ആരാധകരും

  ഇപ്പോഴിത പ്രേക്ഷകരെ ആകർഷിപ്പിക്കുന്ന ആ കഥ പറച്ചിലിന്റെ ഫോർമുല വെളിപ്പെടുത്തുകയാണ് നടൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ ഇങ്ങനെ...''എങ്ങനെ പറഞ്ഞാൽ കഥ ഏൽക്കുമെന്ന് നമുക്ക് ഒരു ധാരണ വേണം. ശരിക്കും ഏൽക്കാതെ പോകുന്ന തമാശകളാണ് നമ്മളെ ഈ ഫോർമുല പഠിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അവിടെ ആളുകൾ ചിരിക്കാഞ്ഞതെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പറഞ്ഞാൽ അടുത്ത വട്ടം വിജയിച്ചേക്കും. ഇത് കാലങ്ങൾ കൊണ്ട് ആർജിച്ചെടുക്കുന്നതാണ്. ആരോടാണ് പറയുന്നതെന്നും മനസ്സിൽ വേണമെന്നും'' മുകേഷ് പറയുന്നു.

  കഥ പറയുന്നതുമായചി ബന്ധപ്പെട്ട ഒരു സംഭവവും നടൻ പറയുന്നു. '' ഒരിക്കല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മുതല്‍ അവന്‍ വീട്ടുകാരെയെല്ലം വിളിച്ചു നിര്‍ത്തി തന്നോട് പറയുകയാണ് ചേട്ടാ, രണ്ടു കഥ പറയാന്‍. താന്‍ അവിടെയുള്ളവരെ ഒന്നു നോക്കി, ഒരു ഓര്‍ത്തഡോക്‌സ് കുടുംബമാണ്, പ്രായമേറെയുള്ളവരാണ്. ഇവിടെ തമാശ കഥകളൊന്നും വിജയിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് താന്‍ അന്നു വളരെ സീരിയസായിരുന്നു. ചില പരിപാടികളിലൊക്കെ പോയാല്‍ ആളുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കഥ പറയാന്‍ പറയും''.

  മുന്നറിയിപ്പില്ലാതെ കഥ പറയാൻ പറഞ്ഞ ഒരു സംഭവവും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരിക്കല്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ നടി ലക്ഷ്മി റായിയും ഉണ്ടായിരുന്നു. അപ്പോഴുണ്ട് സംഘാടകന്റെ ആവശ്യം, ലക്ഷ്മി റായിയെക്കുറിച്ച് മുകേഷ് ഒരു കഥ പറയണം. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം ഒരുമിച്ച് അഭിനിയിച്ച ആളെക്കുറിച്ച് താന്‍ പെട്ടെന്നെന്തു കഥ പറയാനാണ് മുകേഷ് പറയുന്നു. എന്നാൽ കഥ പറഞ്ഞ് വിജയിപ്പിക്കാൻ സമ്മതിക്കാത്തവരുണ്ടെന്നും മുകേഷ് പറയുന്നുണ്ട്. അനാവശ്യമായി ശല്യപ്പെടുത്തും. ചിലപ്പോൾ, ചിരിക്കേണ്ട സമയമെത്തുന്നതിനു മുൻപേ ഇവർ കയറി ചിരിച്ചും കളയും, നടൻ പറയുന്നു.

  Mukesh Biography | ആരാണീ മുകേഷ് | ജീവചരിത്രം | FilmiBeat Malayalam

  മുകേഷിന്റെ കഥകൾ തലമുറ വ്യത്യാസമില്ലാതെയാണ് ആളുകൾ നെഞ്ചിലേറ്റുന്നത്. ഇതിന്റെ പിന്നിലുള്ള രഹസ്യവും നടൻ പറയുന്നുണ്ട്
  എല്ലാ പ്രായത്തിലുമുള്ളവരെ നിരീക്ഷിച്ചിട്ടാണ് താൻ കഥ പറയുന്നത്. പുതിയ തലമുറയുടെയും ഞങ്ങളുടേതും തമ്മിൽ ഒരു വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ മുൻതലമുറയിൽപ്പെട്ടയാളുകൾ പറയുന്ന തമാശകളൊക്കെ അവരെപ്പോലതന്നെ ഞങ്ങൾക്കും രസിക്കുമായിരുന്നു. അതിൽ ഒരു തലമുറവ്യത്യാസം ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴത്തെ ആളുകൾക്ക് ഞങ്ങളുടെ കാലഘട്ടത്തിലെ കാര്യങ്ങൾ അതുപോലെ ഉൾക്കൊള്ളാനാകുമോ എന്ന് സംശയമുണ്ട്. പക്ഷേ, അവർ പുതിയ കുട്ടികളാണെന്നത് മനസ്സിൽ വച്ച് അവരുടേതായ രീതിയിൽ ഒന്ന് അവതരിപ്പിക്കുമ്പോൾ അവർക്ക് ഇഷ്ടപ്പെടാറുണ്ട്- മുകേഷ് പറയുനു.

  Read more about: mukesh raai laxmi
  English summary
  Actor Mukesh Opens Up About An Incident With Actress Raai Laxmi,Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X