For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയവിവാഹം ആണെന്ന് പറയാം; അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അധ്യാപികയായി, മുകേഷിന്റെ സഹോദരി പറയുന്നു

  |

  നടനും രാഷ്ട്രീയക്കാരനുമായ മുകേഷ് അടുത്തിടെ തന്റെ അമ്മയുടെ ഒരു വീഡിയോ പുറത്ത് വിട്ടത് വലിയ രീതിയില്‍ വൈറലായിരുന്നു. പ്രമുഖ നാടകക്കാരിയും നടിയുമായ വിജയകുമാരിയാണ് താരത്തിന്റെ മാതാവ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് മുകേഷിന്റെ അമ്മ. മുകേഷിനും അമ്മയ്ക്കും പുറമേ ആ കുടുംബത്തില്‍ അഭിനയിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. താരത്തിന്റെ സഹോദരിയ ജയശ്രീയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പഠനകാലത്ത് തന്നെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജയശ്രീ ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നത്.

  അഭിനയത്തോട് ചെറുപ്പത്തിലെ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും അധ്യാപികയായി ജോലി കിട്ടിയതോടെ അത് നിര്‍ത്തിയെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജയശ്രീ പറയുന്നത്. അതേ സമയം എഴുത്തിലേക്ക് പ്രവേശിച്ച ജയശ്രീയുടെ മൂന്നാമത്തെ പുസ്തകമായ മിറിയം അടുത്തിടെ പുറത്തിറങ്ങി. അതുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ താരം പങ്കുവെച്ചിരിക്കുകയാണ്.

  mukesh-s-sister-jayasree

  ''കോളേജില്‍ പഠിക്കുന്ന കാലത്ത് അഭിനയിക്കാനോ നാടകം കളിക്കാനോ അല്ല പ്രസംഗത്തിന് വേണ്ടിയാണ് താന്‍ വേദിയില്‍ കയറിയിരുന്നതെന്നാണ് ജയശ്രീ പറയുന്നത്. നാടകവും അഭിനയവും ഇഷ്ടമായിരുന്നു. അങ്ങനെയാണ് കോളേജില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനിക്കുന്നത്. ജി ശങ്കരപിള്ളയുടെ നാടകമായിരുന്നു. 1980 ലാണ്. അതില്‍ മികച്ച നടിയായി. പക്ഷേ പിന്നീട് കുറച്ച് വര്‍ഷം അഭിനയിച്ചില്ല. അച്ഛനാണ് നിരുത്സഹാപ്പെടുത്തിയത്. ആദ്യം പഠനം. എന്നിട്ട് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും അഭിനയ മോഹമുണ്ടെങ്കില്‍ ചെയ്തോളൂ എന്നായിരുന്നു അച്ഛന്റെ നിലപാട്.

  അച്ഛനും അമ്മയും നാടകവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അമ്മൂമ്മയ്ക്കൊപ്പമാണ് ജയശ്രീയുടെ കുട്ടിക്കാലമെന്ന് താരസഹോദരി പറയുന്നു. കുടുംബത്തിനും മക്കള്‍ക്കുമൊപ്പം ആയിരിക്കണം എപ്പോഴും എന്നുള്ളതിനാല്‍ അഭിനയം വേണ്ടെന്ന് വെച്ചു. പഠനം കഴിഞ്ഞ ഉടനെ അധ്യാപകയായി ജോലി കിട്ടിയതോടെ അഭിനയം അധികനാള്‍ തുടര്‍ന്നില്ല. ഇതിനിടയില്‍ വിവാഹം കഴിഞ്ഞു. പ്രണയവിവാഹം ആണെന്ന് പറയാം. പ്രണയം വീട്ടില്‍ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ വിവാഹം നടത്തി തരികയായിരുന്നു. ഭര്‍ത്താവായ ശ്യാംലാല്‍ എന്റെ നാട്ടുകാരന്‍ തന്നെയാണ്. നാട്ടില്‍ വെച്ചുള്ള പരിചയം പ്രണയമാവുകയായിരുന്നു.

  mukesh-s-sister-jayasree

  എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് ശ്യാംലാലിന് ലണ്ടനിലേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിനൊപ്പം താനും ലണ്ടനിലേക്ക് പോയത്. ഇപ്പോള്‍ എഴുത്തുകാരിയായിട്ടാണ് ജയശ്രീ അറിയപ്പെടുന്നത്. എന്നാല്‍ ഫേസ്ബുക്കിലൂടെ ആയിരുന്നു താന്‍ എഴുതി തുടങ്ങിയതെന്നാണ് ജയശ്രീ പറയുന്നത്. പ്രിയപ്പെട്ടവരെല്ലാം പോത്സാഹിപ്പിച്ചത് കൊണ്ടാണ് പുസ്തകമെഴുതാന്‍ തീരുമാനിച്ചത്. ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവിയായിരുന്നു ജയശ്രീയുടെ ആദ്യ പുസ്തകം.

  അമ്മ സിനിമയില്‍ സജീവമാല്ലങ്കിലും സംവിധാനവും തിരക്കഥയെഴുത്തുമായി മക്കള്‍ രണ്ടാളും സജീവമാണ്. അവര്‍ സിനിമയിലെത്തും എന്നൊന്നും വിചാരിച്ചതേയില്ല. തിരക്കിനിടയില്‍ സഹോദരനും നടനുമായ മുകേഷിന് പുസ്തകം വായിക്കാന്‍ സമയം കിട്ടില്ലെന്നായിരുന്നു ജയശ്രീ കരുതിയത്. എന്നാല്‍ അണ്ണന്‍ പുതിയ ബുക്കായ മിറിയം വരെ വായിച്ച് അഭിപ്രായം പറഞ്ഞിരുന്നതായി ജയശ്രീ വ്യക്തമാക്കുന്നു. അതേ സമയം തന്റെ പേരിന് പിന്നിലുള്ള കഥയും ജയശ്രീ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകമായ ഡോക്ടറിലെ നായികയുടെ പേര് ജയശ്രീ എന്നാണ്. ആ നാടകം വേദികളിലെത്തിയ സമയത്താണ് ജയശ്രീയുടെ ജനനം. അങ്ങനെ ആ പേരിടാന്‍ തീരുമാനിക്കുകയായിരുന്നു. നടി കവിയൂര്‍ പൊന്നമ്മയാണ് ജയശ്രീയെന്ന നായികയെ കൂടുതലും അവതരിപ്പിച്ചിരുന്നത്.

  Mukesh Biography | ആരാണീ മുകേഷ് | ജീവചരിത്രം | FilmiBeat Malayalam

  താന്‍ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും മക്കള്‍ ആ വഴിയിലേക്ക് എത്തുന്നതിന്റെ സന്തോഷം കൂടി ജയശ്രീ പങ്കുവെച്ചിരുന്നു. ജയശ്രീ-ശ്യാംലാല്‍ ദമ്പതിമാരുടെ ഇളയമകള്‍ നതാലിയ സിനിമാ സംവിധായിക ആവുകയാണ്. നതാലിയയുടെ ആദ്യ സിനിമ 'ഫ്രൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' ഡിസംബറില്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസാകുമെന്നും അവര്‍ സൂചിപ്പിച്ചു.

  Read more about: mukesh മുകേഷ്
  English summary
  Actor Mukesh's Sister Jayasree Syamlal Opens Up Her Love Story And Cinema Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X