For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിയറുമായി ബന്ധപ്പെട്ട് റിമി ചേച്ചി എപ്പോഴും പറയുന്നത് ഇതാണ്, വെളിപ്പെടുത്തി മുക്ത

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുക്ത. 2005 ൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിസമ്മ എന്ന കഥാപ‍ാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം തമിഴിൽ നിന്നും നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. വിശാലിനോടൊപ്പമുള്ള താമരഭരണി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് മുക്ത വിവാഹിതയാവുന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു റിമി ടോമിയാണ് മുക്തയുടെ ഭർത്താവ് . ഇവർക്ക് കിയാര എന്നൊരു മകളുണ്ട്. റിമി ടോമിയുടെ യൂട്യൂബ് ചാനലിൽ കിയാര എന്ന കൺമണി സജീവമാണ്. റിമിയോടൊപ്പം കൺമണി മോളും പ്രത്യക്ഷപ്പെടാറുണ്ട്.

  മകൾ ജനിച്ചതിന് ശേഷം മുക്ത വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുക്തയുടെ കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖമാണ്. റിമി ടോമി എന്ന നാത്തൂനെ കുറിച്ചാണ് നടി പറയുന്നത്. തന്നെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ആളാണ് റിമി എന്നാണ് മുക്ത പറയുന്നത്. അതുപോലെ കരിയറുമായി ബന്ധപ്പെട്ട് റിമി നൽകാറുള്ള ഉപദേശത്തെ കുറിച്ചും നടി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  നാത്തൂന്റെ കാര്യത്തിലും താൻ ഭാഗ്യവതിയാണെന്നാണ് മുക്ത പറയുന്നത്. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ടാണ്. എപ്പോഴും ഞാൻ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്നുള്ള നിർബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷൻ നന്നായി കൊണ്ട് പോകാനാണ് റിമി ചേച്ചി തന്നോട് പറഞ്ഞിട്ടുള്ളത്. ഞാനും ചേച്ചിയും തമ്മിൽ വളരെ അപൂർവ്വമായി മാത്രമേ കാണാറുളളൂ. ഓണത്തിനോ,ക്രിസ്റ്റുമസിനോ, ഈസ്റ്ററിനോ ഒക്കെയാണ് പരസ്പരം കണാറുള്ളത്. ചേച്ചി പ്രോഗ്രാമിന്റെ തിരക്കുകളുമായി മാസത്തിൽ പകുതിയും വീട്ടിലുണ്ടാവാറില്ല. ചേച്ചി വരുമ്പോൾ ഞാൻ ഷൂട്ടിന് പോകും. ചേട്ടനും അഭിനയിക്കേണ്ടെന്ന് എന്നേട് പറഞ്ഞിട്ടില്ല. എന്നാൽ ഞാൻ മറ്റൊന്നിനു സമയമില്ലാത്തത്ര തിരക്കിൽപ്പെട്ട പോകുന്നത് ആൾക്കത്ര താൽപര്യമില്ല

  വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും നടി പറയുന്നുണ്ട്. സിനിമയിൽ നല്ല ഓഫറുകൾ വരാത്തത് കൊണ്ടാണ് അഭിനയിക്കാത്തത്. അച്ഛനുറങ്ങാത്ത വീട്, നസ്രാണി, ഇമ്മാനുവേൽ എന്നിവയിലല്ലാതെ ശ്രദ്ധിക്കപ്പെടുന്ന നല്ല കഥാപാത്രങ്ങളൊന്നും മലയാളത്തിൽ നിന്ന് ലഭിച്ചിരുന്നില്ല . ദുഃഖപുത്രിയുടെ വേഷങ്ങളാണ് അധികവും കിട്ടിയത്. അതിൽ നിന്ന് വ്യത്യസ്തമായിരുന്നു കൂടത്തായി പരമ്പരയിലെവേഷം. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അത്. വീണ്ടും അത് കറങ്ങി തിരിഞ്ഞ് തന്റെ കയ്യിൽ വരുകയായിരുന്നു.

  Rimi Tomy's tips to reduce stress | FilmiBeat Malayalam

  മുക്തയുടേയും റിങ്കുവിന്റേയും വിവാഹ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചട്ടയും മുണ്ടും ധരിച്ചു കൊണ്ടാണ് നടി വിവാഹത്തിന് എത്തിയത്. ഇതിന്റെ കാരണവും മുക്ത വെളിപ്പെടുത്തിയിട്ടുണ്ട്. ​​​ക​​​ല്യാ​​​ണ​​​ത്തി​​​​​​​ന് ​​​ച​​​ട്ട​​​യും​​​ ​​​മുണ്ടും​​​ ​​​ഉ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ​​​​​​ ​​​ഞാ​​​ൻ​​​ ​​​നേരത്തെ തീരുമാനിച്ചിരുന്നു.​​​ ​​​​​​ ​​​പ​​​പ്പ​​​യു​​​ടെ​​​ ​​​അ​​​മ്മ​​​യും​​​ ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​അ​​​മ്മ​​​യും​​​ ​​​ച​​​ട്ട​​​യും​​​ ​​​മു​​​ണ്ടു​​​മായിരുന്നു ​​​ധ​​​രി​​​​​​​ച്ചി​​​​​​​രു​​​ന്ന​​​ത്.​​​ ​​​അ​​​ത് ​​​ക​​​ണ്ടാ​​​ണ് ​​​ഞാ​​​ൻ​​​ ​​​വ​​​ള​​​ർ​​​ന്ന​​​ത്.​​​ ​​​എ​​​ന്റെ​​​ ​​​ചേ​​​ച്ചി​​​​​​​യു​​​ടെ​​​ ​​​മ​​​ധു​​​രം​​​ ​​​വ​​​യ്ക്ക​​​ലി​​​​​​​ന് ​​​ചേ​​​ച്ചി​​​​​​​യും​​​ ​​​ച​​​ട്ട​​​യും​​​ ​​​മു​​​ണ്ടു​​​മാ​​​ണി​​​​​​​ട്ട​​​ത്.​​​ ​​​ആ​​​ ​​​പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​ ​​​ശൈ​​​ലി​​​​​​​യി​​​​​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​ക​​​ല്യാ​​​ണ​​​ ​​​ദി​​​​​​​വ​​​സം​​​ ​​​വ​​​ര​​​ണ​​​മെ​​​ന്ന് ​​​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​യി​​​​​​​രു​​​ന്നു.​ ​

  Read more about: mukta rimi tomy
  English summary
  Actor Mukta Opens Up the advice Rimi Tomy gives about career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X