twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒമ്പതു വര്‍ഷം!

    By Midhun
    |

    Recommended Video

    ഇന്ന് നടന്‍ മുരളിയുടെ ചരമദിനം | filmibeat Malayalam

    അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ പൗരുഷത്തിന് പുതിയ മാനം നല്‍കിയ അനശ്വര നടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒമ്പത് വര്ഷം. ഹൃദയാഘാതം മൂലം 2009 ഓഗസ്റ്റ് ആറിനായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലും അഭ്രപാളികളിലും എത്തിക്കാന്‍ സാധിച്ച അനുഗ്രഹീത നടനായിരുന്നു മുരളി. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഇരുനൂറ്റി അന്‍പതോളം ചിത്രങ്ങളിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്.

    murali

    മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വില്ലനായും നായകനായും സ്വഭാവ നടനായും അദ്ദേഹം സിനിമകളില്‍ തിളങ്ങിയിരുന്നു. അമരത്തിലെ കൊച്ചുരാമനായും പുലിജന്മത്തിലെ പ്രകാശനായും നെയ്ത്തുക്കാരനിലെ അപ്പാ മേസ്ത്തിരിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഈ അനുഗ്രഹീത നടന്‍ കാഴ്ചവെച്ചിരുന്നത്. മികച്ച നടനുളള നാല് അവാര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നെയ്ത്തുക്കാരനിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരവും അദ്ദേഹവും നേടിയിരുന്നു.

    murali

    പഞ്ചാഗ്നി എന്ന ചിത്രമാണ് ആദ്യം റീലിസ് ചെയ്‌തെങ്കിലും 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രമായിരുന്നു നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ലാല്‍സലാം,ദശരഥം,അര്‍ത്ഥം,കുട്ടേട്ടന്‍, എയ് ഓട്ടോ, കിഴക്കുണരും പക്ഷി,കേളി,ധനം,അമരം, ചമ്പക്കുളം തച്ചന്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. സിനിമാഭാനയത്തിനു പുറമെ നാടകരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു മുരളി. അഭിനയത്തിനു പുറമെ എഴുത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. അഭിനേതാവും ആശാന്റെ കവിതയും, അഭിനയത്തിന്റെ രസതന്ത്രം തുടങ്ങിയവ അദ്ദേഹത്തിന്റെ തുലികയില്‍ പിറന്ന കൃതികളായിരുന്നു, തന്റെ സിനിമാ ജീവിതത്തില്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ തന്നെയും മികവുറ്റതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുരളിയുടെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ കിടക്കുന്നവയാണ്.

    ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് സംവിധായകന്‍ ഷാഫി!!ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് സംവിധായകന്‍ ഷാഫി!!

    രണ്ടാമൂഴത്തില്‍ ഭീമന്‍ മോഹന്‍ലാല്‍ മാത്രമല്ല! ആമിര്‍ ഖാന്‍ തയ്യാറെടുപ്പ് തുടങ്ങി, കര്‍ണന്‍ ലാലേട്ടൻ?രണ്ടാമൂഴത്തില്‍ ഭീമന്‍ മോഹന്‍ലാല്‍ മാത്രമല്ല! ആമിര്‍ ഖാന്‍ തയ്യാറെടുപ്പ് തുടങ്ങി, കര്‍ണന്‍ ലാലേട്ടൻ?

    English summary
    actor mural's 9th death anniversary today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X