For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിസ്ഥിതി ദിനത്തിന് ഇപ്പോഴും വലിയ വിലയൊന്നും ഇല്ല! കുറിപ്പുമായി നടന്‍ നീരജ് മാധവ്

  |

  ലോക പരിസ്ഥിതി ദിനത്തില്‍ ഒട്ടനവധി താരങ്ങള്‍ മരതൈ നട്ട് കൊണ്ടും പ്രകൃതി നല്‍കിയ വരദാനങ്ങളെ കുറിച്ച് പറഞ്ഞും വന്നിരുന്നു. കൂട്ടത്തില്‍ നടന്‍ നീരജ് മാധവുമുണ്ട്. സേഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പലവിധ ആഘോഷങ്ങളും നടത്താറുള്ളവര്‍ ഇത്തരം ദിവസങ്ങള്‍ മറന്ന് പോവുന്നതിനെ കുറിച്ചും താരം ചോദ്യം ചെയ്തിരുന്നു.

  നീരജിന്റെ കുറിപ്പ് വായിക്കാം

  നീരജിന്റെ കുറിപ്പ് വായിക്കാം

  സായിപ്പിന്റെ വാലന്റ്റൈന്‍സ് ഡേ മുതല്‍ ഇങ്ങു Halloween വരെ നമ്മളാഘോഷിച്ചു തുടങ്ങി. മാതൃദിനത്തിലും ഫാദേഴ്‌സ് ഡേ യ്ക്കും അമ്മയോടും അച്ഛനോടും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തില്ലേല്‍ കുറച്ചിലാണ് എന്ന അവസ്ഥയായി. പക്ഷെ ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന് ഇപ്പഴും വലിയ വിലയൊന്നും ഇല്ല. പണ്ടെങ്ങാണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിസ്ഥിതി വാരം ആചരിച്ചതിന്റെ ഓര്‍മ മാത്രം ബാക്കി.

  ഇപ്പൊ ട്രെന്‍ഡിങ് ആയിട്ടുള്ള ദിവസങ്ങളില്‍ ഇത് പെടുമെങ്കില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് എങ്കിലും കിട്ടിയേനെ, ഇതിപ്പോ അതും വിരളമാണ്. പക്ഷെ ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല, മനുഷ്യന്റെ പ്രശനം കഴിഞ്ഞട്ടാണ് പ്രകൃതി എന്നുള്ള ചിന്തയാണ് പ്രശ്‌നം, നിങ്ങളും ഞാനും അടങ്ങുന്ന ഈ പകൃതിയുടെ നിലനില്‍പാണ് ഇനിയങ്ങോട്ട് നമ്മുടെ ഭാവി തന്നെ നിര്‍ണയിക്കുന്നത്.

  മരം നടലും പരിസരം വൃത്തിയാക്കലും മറ്റുമായി ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍. ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ മുതല്‍ ഹോമോ സെക്ഷ്യൂലിറ്റി വരെയുള്ള പല കാര്യങ്ങളിലും വര്‍ദ്ധിച്ച് വരുന്ന ചിന്താഗതി കാണിക്കുന്ന ഒരു പുതിയ ജനറേഷന്‍ ഇവിടെയുണ്ടെന്നുള്ളത് ആശ്വാസകരമാണ്.

  പക്ഷെ പരിസ്ഥിതി സംരക്ഷണത്തെ പറ്റിയുള്ള അവബോധം നമുക്കിടയില്‍ ആവശ്യത്തിന് ഉണ്ടോ? മനുഷ്യ രാശിയുടെ ചരിത്രത്തില്‍ ഒരു പാന്‍ഡെമിക് ഭീഷണിയില്‍ ലോകമൊട്ടാകെ മരവിച്ചിരിക്കുന്ന ഈ ദിവസങ്ങളില്‍ നമ്മള്‍ ഇതിനെ പറ്റി ചിന്തിച്ചില്ലെങ്കില്‍, ചര്‍ച്ച ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ ഇനിയൊരവസരമുണ്ടായെന്ന് വരില്ല. ഇതൊക്കെ എന്ത്, രണ്ട് പ്രളയവും ഒരു മഹാമാരിയും അതിജീവിച്ചവരാണ് നമ്മള്‍ എന്നോര്‍ത്ത് അഭിമാന പുളകിതരാകുന്നവര്‍ ഉണ്ടെങ്കില്‍ ഒറ്റ കാര്യം കൂടിയോര്‍ക്കുക, ഇതൊക്കെ വരുത്തിവച്ചതും നമ്മള്‍ തന്നെയാണ്.

  We're at war with the nature. We've been constantly provoking and exploiting her, and now she's fighting back. Climate change is real, pandemic is real, population outburst is real, pollution is real. What are we going to do? ലോക രാഷ്ട്രങ്ങളും നേതാക്കന്മാരും അല്ല, നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ? ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ? ധകാമഴല: കഴിഞ്ഞ വെള്ളപൊക്കത്തില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് വേസ്റ്റുകള്‍.

  നീരജിൻ്റെ കുറിപ്പ് വായിക്കാം

  English summary
  Actor Neeraj Madhav About World Environment Day 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X