For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വന്തം ഫോട്ടോ ആദ്യമായി പോസ്റ്റ് ചെയ്ത് പ്രണവ്'; 'ഹൃദയം ഹിറ്റായി വല്ലതും അറിയുന്നുണ്ടോ'യെന്ന് ആരാധകർ!

  |

  എല്ലാവർക്കും പ്രിയങ്കരനായ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ നിന്നുള്ള മറ്റുള്ള താരപുത്രന്മാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് പ്രണവ്. ജിത്തു ജോസഫിന്റെ ആദിയിൽ നായകനായി തുടങ്ങിയ പ്രണവ് മോഹൻലാലിന്റെ സിനിമാ ജീവിതം ഹൃദയത്തിലെത്തി നിൽക്കുകയാണ്. പ്രണവ് ആദ്യം മലയാള സിനിമയിൽ അരങ്ങേറിയത് ബാലതാരമായിട്ടാണ്. പുനർജനി, ഒന്നാമൻ തുടങ്ങിയ സിനിമകളിൽ പ്രണവ് ബാലതാരമായി അഭിനയിച്ചിരുന്നു. ഒന്നാമനിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പമായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ശേഷം പ്രണവിനെ പ്രേക്ഷകർ കണ്ടത് മോഹൻലാലിന്റെ തന്നെ സാ​ഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ്.

  Also Read: 'കൈയ്യിൽ പത്ത് പൈസയില്ല, ജോലിയുമില്ല, അന്ന് ദൈവത്തെപ്പോലെ അവതരിച്ചത് സൽമാൻ'; സരോജ് ഖാൻ!

  ചിത്രത്തിൽ അതിഥി വേഷമായിരുന്നു പ്രണവിന്. മമ്മൂട്ടി അടക്കമുള്ള നടന്മാരുടെ മക്കൾ സിനിമയിൽ എത്തിയിട്ടും പ്രണവ് നടനെന്ന രീതിയിൽ സിനിമയിലേക്ക് എത്താൻ വൈകുന്നത് എന്നും ആരാധകർ ചർച്ച ചെയ്തിരുന്ന ഒന്നാണ്. ആ സമയങ്ങളിൽ എല്ലാം പ്രണവ് സഹസംവിധായകനായി സിനിമയുടെ പിന്നണിയിൽ സജീവമായിരുന്നു. അങ്ങനെയിരിക്കെ ജീത്തു ജോസഫ് ലക്ഷകണക്കിന് ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത ആദി സിനിമ പ്രഖ്യാപിച്ചപ്പോൾ പങ്കുവെച്ചു. പ്രണവ് മോഹൻലാൽ ആദി എന്ന ചിത്രത്തിൽ നായകനായി സിനിമാ അരങ്ങേറ്റം നടത്താൻ പോകുന്നുവെന്നത്. സിനിമ വലിയ വിജയമായിരുന്നു.

  Also Read: 'ചരിത്ര സ്മാരകങ്ങൾ റിസോർട്ടാക്കാൻ താൽപര്യമില്ലാത്ത വ്യക്തി അവിടെ കല്യാണം നടത്തി'; വിക്കിയെ ട്രോളി ആരാധകർ!

  ആദിത്യ മോഹൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ചത്. ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു. ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്. ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. പിന്നീട് പ്രണവ് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലാണ്. മോഹൻലാലിന്റെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തിയത്. കല്യാണിയായിരുന്നു ചിത്രത്തിൽ പ്രണവിന്റെ നായിക. ശേഷം പ്രണവ് അഭിനയിച്ച് റിലീസിനെത്തിയ ഏറ്റവും പുതിയ സിനിമ ഹൃദയമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ തിയേറ്ററിലും ഒടിടിയിലുമായി മികച്ച പ്രതികരണത്തോടെ സ്ട്രീമിങ് തുടരുകയാണ്.

  ഹൃദയം വലിയ വിജയമായപ്പോൾ അണിയറപ്രവർ‌ത്തകരും നായികമാരും സംവിധായകനുമെല്ലാം ഇന്റർവ്യൂകൾ നൽകി കുഴങ്ങിയിരിക്കുകയാണ്. എന്നാൽ പ്രണവ് അവർക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതിലൊന്നും പങ്കുചേരാതെ ഒരു യാത്രയിലാണ് നായകനായ പ്രണവ് മോഹൻലാൽ. ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയിലാണ് താരമിപ്പോൾ. ഹിമാചൽ പ്രദേശിന്റെ ഭം​ഗി നിറയുന്ന ചിത്രങ്ങൾ പ്രണവ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കുൻസും ലാ - ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാർവതി വാലിയിലെ മുധ് ​ഗ്രാമം, എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സ്വന്തം ചിത്രവും പ്രണവ് ആദ്യമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ യാത്രയുടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പോസ്റ്റ് ചെയ്തിട്ടുള്ളുവെങ്കിലും രസകരമായ നിരവധി കമന്റുകളാണ് ഇതിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  അങ്ങനെ ഒരു സ്വന്തം പടം ഇട്ടുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പടം വേറെ ലെവൽ ആയി... വല്ലോം അറിയുന്നുണ്ടോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യവും പ്രണവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയവരിൽപ്പെടുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് പ്രണവ്. ഹിമാലയൻ‌ വഴികളിലൂടെ ഒറ്റയ്ക്കുള്ള സാഹസികയാത്രകൾ പ്രണവ് ഇതിന് മുമ്പും നടത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ ആദിയുടെ ചിത്രീകരണം പൂർത്തിയാക്കി പ്രണവ് പോയത് ഹിമാലയത്തിലേക്കായിരുന്നു. കഴിഞ്ഞ വർഷം മണാലിയിലേക്കും താരം ഒറ്റയ്ക്ക് യാത്ര നടത്തിയിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് പ്രണവ് സമൂഹമാധ്യമങ്ങൾ‌ ഉപയോ​ഗിക്കുന്നത്. സ്വന്തം ചിത്രങ്ങൾ ഇതുവരേയും താരം പോസ്റ്റ് ചെയ്തിരുന്നില്ല.

  Read more about: pranav mohanlal
  English summary
  Actor Pranav Mohanlal now in Himachal, photos goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X