For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്ന് ഇടിവെട്ടി മഴപെയ്യും... എന്തുപറ്റി ഇങ്ങനെ മാറാൻ?; സ്വന്തം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന പ്രണവിനോട് ആരാധകർ!

  |

  മലയാള സിനിമയിലെ അഭിനേതാക്കളുടെ മക്കളെല്ലാം സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ താരങ്ങളാണ്. അക്കൂട്ടത്തിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ മകനായ പ്രണവിന് മറ്റ് താരപുത്രന്മാർക്കുള്ളതിനേക്കാൾ ആരാധകരുണ്ട്. സൂപ്പർ താരത്തിന്റെ മകനാണ് എന്ന കാരണം കൊണ്ടല്ല പ്രണവ് മോഹൻലാലിന് ഇത്രയധികം ആരാധകരുണ്ടായത്. അദ്ദേഹത്തിന്റെ ജീവിത രീതിയും പ്രവർത്തികളും വ്യക്തിത്വവുമാണ് ആരാധകരുണ്ടാകാൻ കാരണം. പ്രണവ് ബാല താരമായിട്ടാണ് സിനിമയിലെത്തിയത്.

  Also Read: 'മക്കളുടെ പേരുകൾക്ക് അർഥം വേണമെന്ന് നിർബന്ധമായിരുന്നു, മകന്റെ പേരിടുമ്പോഴും വാശിയായിരുന്നു'; ടൊവിനോ തോമസ്!

  അതിൽ പുനർജനി സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും പ്രണവിന് ലഭിച്ചിരുന്നു. ഒന്നാമൻ സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും പ്രണവ് തന്നെയായിരുന്നു. പിന്നീട് പ്രണവ് പഠനവും യാത്രകളുമായി തിരക്കിലായിരുന്നു. അതിനിടയിൽ ചില സിനിമകളിൽ സഹ സംവിധായകനായും പ്രണവ് പ്രവർത്തിച്ചു. സിനിമയിൽ ആരെങ്കിലും ആയിതീരണം സൂപ്പർസ്റ്റാർ പദവി നേ‌ടണം എന്നുള്ള ചിന്തികളൊന്നുമില്ലാതെ റി‌യൽ ലൈഫ് ചാർളിയായി ജീവിതം ആഘോഷിക്കാനാണ് പ്രണവ് ഇഷ്ടപ്പെടുന്നത്. കോടിക്കണക്കിന് ആസ്തിയുള്ള അച്ഛന്റെ മകനായിട്ടും ആർഭാടങ്ങളിൽ കണ്ണ് മഞ്ഞളിക്കാത്ത വ്യക്തിയാണ് പ്രണവ്.

  Also Read: 'ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ, അതൊരു ത്രില്ലായിരുന്നു'; നടൻ തുഷാർ കപൂർ പറയുന്നു!

  ആദി എന്ന ജീത്തു ജോസഫ് സിനിമയിലൂടെയായിരുന്നു പ്രണവ് ആദ്യമായി നായകനായി അരങ്ങേറിയത്. പിന്നീട് അരുൺ ​ഗോപി സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലും പ്രണവ് നായകനായി. ആദി വിജയമായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ട് പരാജയപ്പെട്ട സിനിമയായിരുന്നു. ശേഷം പ്രണവിനെ ആരാധകർ കണ്ടത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിലാണ്. മോഹൻലാലിന്റെ ചെറുപ്പമായിരുന്നു ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ചത്. കല്യാണി പ്രിയദർശനൊപ്പം പ്രണവ് അഭിനയിച്ച രം​ഗങ്ങളെല്ലാം വളരെ അധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രണവിന്റെ ഏറ്റവും പുതിയ റിലീസ് ഹൃദയം എന്ന സിനിമയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണവുമായി പ്രദർശനം തുടങ്ങുകയാണ്. ‌‌

  പ്രണവിലെ നടന് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത് ഹൃദയം റിലീസിന് ശേഷമാണ്. പ്രണവിന് ഇനി മോഹൻലാൽ എന്ന പേരിനൊപ്പമുള്ള പ്രശസ്തി ആവശ്യമില്ലെന്നും എല്ലാ ഷെല്ലുകളും തകർത്ത് അഭിനന്ദനമർഹിക്കുന്ന മികവാർന്ന പ്രകടനമാണ് പ്രണവ് ഹൃദയത്തിൽ കാഴ്ചവെച്ചത് എന്നുമാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ദർശന രാജേന്ദ്രൻ, കല്യണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രണവിന്റെ നായികമാർ. ഒട്ടും സോഷ്യൽമീഡിയയിൽ ആക്ടീവല്ലാത്ത നടൻ കൂടിയാണ് പ്രണവ് മോഹൻലാൽ. ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും അക്കൗണ്ടുകളുണ്ടെങ്കിലും സിനിമ പ്രമോഷനുകൾക്ക് വേണ്ടി താൻ പകർത്തിയ പോട്രേറ്റ് ചിത്രങ്ങൾ പങ്കുവെക്കാനോ അല്ലാതെ പ്രണവ് സോഷ്യൽമീഡിയയിൽ എത്താറില്ല. എന്നാൽ അടുത്തിടെയായി യാത്രകൾക്കിടയിൽ പകർത്തിയ തന്റെ ചിത്രങ്ങളും പ്രണവ് പങ്കുവെക്കുന്നുണ്ട്. പ്രണവിന്റെ അപ്രതീക്ഷിത മാറ്റത്തിൽ ആരാധകരും അമ്പരന്നു. യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഇപ്പോൾ ആസ്റ്റർ ഡാമിലാണുള്ളത്. അവിടെ നിന്നുള്ള തന്റെ ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

  കാൽനടയായും ചരക്കുവണ്ടികൾക്ക് കൈകാണിച്ചുമൊക്കയാണ് പ്രണവിന്റെ യാത്രകൾ. ആഡംബരമായ ഒന്നും യാത്രകൾക്കോ ജീവിതത്തിലോ പ്രണവ് കൂടെ കൂട്ടിയിട്ടില്ല. പ്രണവ് തന്റെ ചിത്രം പങ്കുവെച്ചതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. അപ്പു ഏട്ടൻ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു.. ഇന്ന് ഇടിവെട്ടി മഴപെയ്യുമല്ലോ.., റിയൽ ലൈഫ് ചാർളി, ഹൊ..... ഇപ്പോഴെങ്കിലും ഈ മൊതൽ സ്വന്തം പിക്ക് ഇട്ട് കണ്ടല്ലോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളാണ് പ്രണവ് പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അടുത്തിടെ താരം പങ്കുവെച്ച ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രങ്ങളും ഇതുപോലെ ശ്രദ്ധനേടിയിരുന്നു.

  Read more about: pranav mohanlal
  English summary
  Actor Pranav Mohanlal surprised his fans through posting his own photos in social media, details inside
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X