For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള്‍ പറയാറുണ്ട്'

  |

  നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം.

  കടുവയുടെ പ്രമോഷന്‍ പരിപാടികളുമായി വളരെ തിരക്കു പിടിച്ച യാത്രകളിലാണ് ഇപ്പോള്‍ താരം. ഹിന്ദിയുള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ജൂലൈ 30-ന് ചിത്രം പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവിചാരിതമായി ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

  ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പൃഥ്വിരാജ്.

  ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ അദ്ദേഹം അടുത്തിടെയാണ് തിരികെയെത്തിയത്.

  ചിത്രീകരണം അവസാനിക്കുന്ന സമയമായപ്പോഴേക്കും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും അവിടേയ്‌ക്കെത്തിയിരുന്നുവെന്നും മകളെ അവിടെയുള്ള സ്ഥലങ്ങളെല്ലാം കാണിച്ചുകൊടുത്തിരുന്നുവെന്നും താരം പറയുന്നു.

  Also Read: ആ സിനിമയില്‍ അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങള്‍ ചെയ്യില്ലെന്ന് കരീന കപൂര്‍; കാരണം ഇതായിരുന്നു!

  സിനിമയിലെത്തി ഇരുപത് വര്‍ഷങ്ങളായെന്ന് വിശ്വസിക്കാനേ കഴിയുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരിക്കല്‍ മമ്മൂട്ടി സദസ്സിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു.

  അത് സ്വാഭാവികമായി സംഭവിച്ചതാണ്. മമ്മൂക്കയെ മുന്നില്‍ കണ്ടാല്‍ ആരും താനേ എഴുന്നേറ്റ് പോവും. അതാണ് അന്നും സംഭവിച്ചത്. ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജയ്ക്ക് എത്തിയപ്പോഴുള്ള സംഭവമായിരുന്നു അത്.

  നാളെ കമല്‍സാര്‍ വരുന്നത് കണ്ടാലും ഞാന്‍ എഴുന്നേറ്റ് പോവും. കമല്‍ഹാസന്‍ സാറിന്റെയും രജനീകാന്ത് സാറിന്റെയും വലിയൊരു ആരാധകനാണ് ഞാന്‍. ഇരുവരെയും വളരെയേറെ ബഹുമാനിക്കുന്നുമുണ്ട്.

  ഒരിക്കല്‍ രജനീകാന്ത് സാര്‍ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഫോണ്‍ അറ്റെന്‍ഡ് ചെയ്ത ഒരു സംഭവവും ഉണ്ടായിട്ടുണ്ട്.

  Also Read: 'നല്ല മനസ്സോടെയാണ് മമ്മൂട്ടി അത് പറഞ്ഞത്'; അധികം വൈകാതെ ആ സന്തോഷവാര്‍ത്ത തേടിയെത്തിയെന്ന് നടി സുമ ജയറാം

  ഞാനൊരു മലയാളി അഭിനേതാവാണ്. ഹിന്ദി സിനിമ ചെയ്യുകയാണെങ്കിലും ഞാന്‍ മലയാളത്തിലെ നടന്‍ തന്നെയാണ്. ഞാനൊരിക്കലും ഹിന്ദി നടനാണെന്ന് വിശ്വസിക്കുന്നില്ല.

  മലയാളമാണോ ഹിന്ദിയാണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. സിനിമയിലെ കഥാപാത്രവും കഥയുമാണ് പ്രധാനപ്പെട്ടത്. ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്ന മാധ്യമമാണ് സിനിമ. താരങ്ങളുടെ മാതൃഭാഷയോ നാടോ ഒന്നും പ്രധാനപ്പെട്ട കാര്യമല്ല.

  Also Read: 'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി

  എനിക്ക് ഡേറ്റ് മാനേജറൊന്നുമില്ല. ഞാന്‍ അടുത്ത മാസം എവിടെയായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് സുപ്രിയയ്ക്ക് പോലും അറിയില്ല. പലപ്പോഴും പിറന്നാളിന് കൂടെ വേണമെന്ന് സുപ്രിയ ആവശ്യപ്പെടാറുണ്ട്. അത് പക്ഷ, നടക്കാറില്ലെന്നു മാത്രം.

  ഒരു സിനിമ ചെയ്യുമ്പോള്‍ത്തന്നെ അടുത്തതും വരാറുണ്ട്. ഒന്നിന് പിന്നാലെ ഒന്നൊന്നായാണ് മാനേജ് ചെയ്യാറുള്ളത്. എന്റെ ഡേറ്റുകളെക്കുറിച്ച് തുടക്കത്തിലേ പറയാറുണ്ട്.

  Recommended Video

  നീ പോത്തിനോട് എങ്ങനെയെങ്ങിലും പറഞ്ഞു സെറ്റ് ആക്ക് | Kaduva Press Meet | *Launch

  അതിനിടെ തമിഴില്‍ പൃഥ്വി അഭിനയിച്ച മൊഴി എന്ന ചിത്രത്തെക്കുറിച്ചും ഓര്‍ത്തെടുത്തു. 'മൊഴി എനിക്കും ഏറെയിഷ്ടമുള്ള സിനിമയാണ്. ഈ സിനിമ ഇറങ്ങി 15 വര്‍ഷമായെന്ന് പറയുമ്പോള്‍ എനിക്ക് പ്രായമായത് പോലെയാണ് തോന്നുന്നത്. മികച്ചൊരു ചിത്രമാണത്. റിലേഷന്‍ഷിപ്പിന് ഏറെ പ്രധാന്യം നല്‍കിയ ചിത്രമാണിത്.

  പ്രകാശ് രാജ്, രാധാമോഹന്‍, സൂര്യ, ജ്യോതിക എന്നിവരുമായി കൂടുതല്‍ അടുത്തത് മൊഴിയിലൂടെയാണ്. ഇത്രയും മനോഹരമായൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നെല്ലാം അവസരം ലഭിക്കുന്നുണ്ട്.

  English summary
  Actor Prithviraj Sukumaran opens up about his schedule planning and future projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X