For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിക്കുന്നെങ്കില്‍ ഈ മിമിക്രിക്കാരനെ മാത്രം! ഭാര്യയുടെ ദൃഢനിശ്ചയത്തെ കുറിച്ച് സലിം കുമാര്‍

  |

  മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി, പിന്നീട് ഹാസ്യ താരമായി മാറിയ നടന്‍ സലീം കുമാറിന്റെ തമാശകള്‍ക്ക് നൂറ് ശതമാനം മാര്‍ക്കാണ്. പലപ്പോഴും സ്വന്തം ജീവിതത്തിലെ കാര്യങ്ങള്‍ വരെ ഹാസ്യത്തിലൂടെ പറയുന്ന ആളാണ് സലിം കുമാര്‍. അടുത്ത കാലത്തായി ഫേസ്ബുക്കിലൂടെ താരം പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം തരംഗമായി മാറാറുണ്ട്.

  ഇപ്പോഴിതാ തന്റെ 24-ാം വിവാഹ വാര്‍ഷികത്തില്‍ രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സലിം കുമാര്‍. വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം എടുത്ത ചിത്രത്തിനൊപ്പം ജോലിയും കൂലിയും ഇല്ലാത്തൊരാളെ ഭര്‍ത്താവാക്കാന്‍ കാണിച്ച സുനിതയുടെ ധൈര്യത്തിന് അഭിനന്ദനങ്ങളും അറിയിച്ചിരിക്കുകയാണ് താരം.

  'കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും' എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങള്‍ ഒന്നുമില്ല. എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍. എന്നുമാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

  1996 സെപ്റ്റംബര്‍ പതിനാലിനായിരുന്നു സലിം കുമാറും സുനിതയും വിവാഹിതരാവുന്നത്. ചന്തു, ആരോമല്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷവും വിവാഹ വാര്‍ഷികത്തില്‍ രസകരമായ കുറിപ്പുമായിട്ടായിരുന്നു സലിം കുമാര്‍ എത്തിയത്. '23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്.

  അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു 'ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിം കുമാര്‍ ആണെന്ന്. സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും 'അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്. ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.

  മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു 'ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ ഐസിയു വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല'.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല. കാരണം ആ കാത്തിരിപ്പായിരുന്നു ഐസിയു വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.. നന്ദി.... സുനു എന്നായിരുന്നു സലിം കുമാറിന്റെ കഴിഞ്ഞ വര്‍ഷത്തെ കുറിപ്പ്.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി ജീവിതം ആരംഭിച്ച സലിം കുമാര്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. തെങ്കാശി പട്ടണത്തിലെ കഥാപാത്രമായിരുന്നു കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. പിന്നീട് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു.

  English summary
  Actor Salim Kumar And Wife Sunitha Celebreating 24th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X