For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് എന്നോളം വലിപ്പമുള്ള ഒരു 'ഒത്ത മനുഷ്യനെ' കണ്ടത്; മേള രഘുവിനെ കുറിച്ച് താരപത്‌നി

  |

  മേള എന്ന ചിത്രത്തിലൂടെ നായകനായിട്ടെത്തിയ നടന്‍ രഘു ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. മമ്മൂട്ടിയ്‌ക്കൊപ്പം കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയില്‍ അഭിനയിച്ചാണ് രഘു സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  മനോഹരിയായി പാർവതി നായർ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു മോഹന്‍ലാലിന്റെ 'ദൃശ്യം 2'ല്‍ ആണ് ഒടുവില്‍ അഭിനയിച്ചത്. മേള രഘുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീരിയല്‍ നടന്‍ ശരണ്‍ പുതുമനയുടെ ഭാര്യയായ റാണി ശരണ്‍.

  ദൃശ്യം 2 കണ്ടപ്പോ ഏറ്റവും സന്തോഷം തോന്നിയത് അതില്‍ രഘു അങ്കിളിനെ (മേള രഘു) കണ്ടത് ആണ്. അതില്‍ അദ്ദേഹം ഉണ്ടെന്ന് നേരത്തെ തന്നെ സുഹൃത്ത് അജയഘോഷില്‍ നിന്ന് അറിഞ്ഞിരുന്നു അജയ്‌ഘോഷ് എന്‍ഡി. കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. വീണ്ടും ആ പാവം മനുഷ്യന്റെ കുഞ്ഞു ജീവിതത്തില്‍ വെളിച്ചം നിറയുകയാണെന്ന് വിചാരിച്ചു. പക്ഷേ, ഇന്ന് രാവിലെ കെഎഫ്പിഎ ഒഫീഷ്യല്‍ ഗ്രൂപ്പില്‍ അനിലേട്ടന്‍ ഇട്ട മെസ്സേജ് 'മേള രഘു അന്തരിച്ചു' വേദനിപ്പിച്ചു ശരിക്കും. ദൃശ്യം 2 ലേത് അവസാന ദൃശ്യപ്പെടല്‍ ആയിരുന്നല്ലോ എന്ന് ചിന്തിക്കാന്‍ കൂടെ സാധിക്കുന്നില്ല.

  അനിലേട്ടനില്‍ നിന്നാണ് കുറച്ചായി സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നൊക്കെ അറിഞ്ഞത്. അതിനു പിന്നാലെ കൂടപ്പിറപ്പ് വിവേകിന്റെ മെസ്സേജ് (വിവേക് മുഴക്കുന്ന്) വന്നു.മനസ്സിലെ സങ്കടം കുറച്ചൊക്കെ ഓര്‍മ്മകളായി വിവേകിനോട് പങ്കുവെച്ചു. ചെറിയ ഒരു ആശ്വാസപ്പെടല്‍. ഒരു വെറും ശ്രമം. ഒരു ദിവസം സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് എന്നോളം മാത്രം വലിപ്പമുള്ള ഒരു 'ഒത്ത മനുഷ്യന്‍' അച്ഛനോട് ഉമ്മറത്ത് ഇരുന്നു സംസാരിക്കുന്നത് ആദ്യമായി കണ്ടത്. 'ഇത് രഘു അങ്കിള്‍ ആണ്. മേള സിനിമയിലെ നായകന്‍' എന്ന് പരിചയപ്പെടുത്തി.

  അതിനും എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം ആണ് ഞാന്‍ മേള സിനിമയും അതിലെ ഗോവിന്ദന്‍കുട്ടിയെയും ഒക്കെ കാണുന്നത്. ആ വരവില്‍ 2, 3 ദിവസം വീട്ടില്‍ താമസിച്ചാണ് അദ്ദേഹം പോയത്. അപ്പോഴേക്കും ഞങള്‍ കളി കൂട്ടുകാര്‍ ആയി കഴിഞ്ഞിരുന്നു. പിന്നെയും പല തവണ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ഉമ്മറത്ത് നിറഞ്ഞ ചിരിയും മോളെ എന്ന വിളിയുമായി ഉണ്ടാവും രഘു അങ്കിള്‍. മൂന്നോ നാലോ ദിവസങ്ങള്‍ താമസിച്ചു തിരിച്ച് പോവും. അക്ഷരാര്‍ത്ഥത്തില്‍ ' അതിഥി'. പിന്നെ എപ്പോഴോ ആ വരവ് നിന്നു.

  വര്‍ഷങ്ങള്‍ക്ക് ശേഷം കല്യാണം കഴിഞ്ഞുള്ള എറണാകുളം ജീവിതത്തിനിടയില്‍ ഒരു ദിവസം ഡബ്ബിങ്ങിന് പോയി വന്ന ഏട്ടന്‍ പറഞ്ഞു 'മേള രഘു ചേട്ടനെ കണ്ടു. വാവയെ അന്വേഷിച്ചു. കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. നാളെ കൂടെ വരു'. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ കണ്ടു അങ്കിളിനെ. അന്നും കുറെ പഴയ കര്യങ്ങള്‍ പറഞ്ഞു. പിന്നെ ഇത് കൂടി പറഞ്ഞു, 'ചന്ദ്രേട്ടന്‍ ഇല്ലാതെ ആയത് വലിയ നഷ്ടം ആയവരില്‍ ഒരാള്‍ ഞാന്‍ ആണ്. 'അത് പറയുമ്പോള്‍ നിറഞ്ഞ കണ്ണുകളില്‍ അച്ഛനോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും തിളങ്ങിയിരുന്നു.

  മഞ്ചേരിയില്‍ നിന്ന് ഓരോ മടക്കത്തിലും അച്ഛന്‍ ചെയ്തിരുന്ന പോലെ, അതെ അളവില്‍ സാധിച്ചില്ലെങ്കിലും, പറ്റുന്ന പോലെ ഞാന്‍ ആ കുഞ്ഞു കൈകളിലേക്ക് എന്റെ കൈ ചേര്‍ത്ത് മടക്കി. അദ്ദേഹം എന്റെ കൈ കണ്ണടച്ച് നെറ്റിയിലേക്ക് ചേര്‍ത്തു ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെയും പലപ്പോഴും കണ്ടു, മിണ്ടി. പക്ഷേ ഇനി ഒരിക്കലും ഒരിടത്തും 'മോളെ, സുഖമല്ലേ' എന്ന ചോദ്യവും നിറഞ്ഞ ചിരിയും ആയി ആ സാന്നിധ്യം ഉണ്ടാവില്ല. അച്ഛന്റെ മോള്‍ ആയതിന്റെ പേരില്‍ എനിക്ക് കിട്ടുന്ന സ്‌നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു പങ്കുകൂടി മാഞ്ഞു പോയിരിക്കുന്നു.

  Read more about: actor
  English summary
  Actor Sharran Puthumana's Wife Opens Up About Late Actor Mela Raghu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X