For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക സെറ്റിലുളളവരോട് ദേഷ്യപ്പെടുമെന്ന് കരുതി ഞാന്‍ അത്‌ ​പറഞ്ഞില്ല,അനുഭവം പങ്കുവെച്ച് സുധീര്‍ കരമന

  |

  മലയാള സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍. വര്‍ഷങ്ങളോളം ഇന്‍ഡസ്ട്രിയിലുണ്ടായിരുന്ന നടന്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. അദ്ദേഹത്തിന്‌റെ വിയോഗ ശേഷമാണ് മകന്‍ സുധീര്‍ കരമനയും സിനിമയില്‍ സജീവമായത്. സഹനടനായുളള റോളുകളില്‍ തന്നെയാണ് താരപുത്രനും തിളങ്ങിയത്. അച്ഛനെ പോലെ മകനും മോളിവുഡില്‍ സജീവമായി.

  സാരി ലുക്കില്‍ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

  മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കും മറ്റ് യുവതാരങ്ങള്‍ക്കും ഒപ്പം സുധീര്‍ കരമന സിനിമകള്‍ ചെയ്തു. സൂപ്പര്‍ താരങ്ങളില്‍ മമ്മൂട്ടിക്കൊപ്പമാണ് സുധീര്‍ കരമന കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുളളത്. അതേസമയം ഗാനഗന്ധര്‍വ്വന്‍ സമയത്ത് മമ്മൂക്കയ്‌ക്കൊപ്പമുളള ഒരനുഭവം പങ്കുവെക്കുകയാണ് സുധീര്‍ കരമന. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

  മമ്മൂക്കയുമായിട്ട് ബോംബൈ മാര്‍ച്ച് 12ലാണ് ആദ്യം അഭിനയിച്ചതെന്ന് സുധീര്‍ കരമന പറയുന്നു. 'ഞാന്‍ എറ്റവുമധികം ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പെ മമ്മൂക്കയെ അറിയാം. മമ്മൂക്ക അച്ഛന്‌റെ കൂടെ അഭിനയിക്കുന്ന സമത്ത് വീട്ടില്‍ വന്നിട്ടുണ്ട്. അതുകഴിഞ്ഞിട്ട് മതിലുകളുടെ ലൊക്കേഷനില്‍ ഞാന്‍ പോയി. പല ലൊക്കേഷനുകളില്‍ പോയപ്പോഴും മമ്മൂക്കയുമായിട്ട് ഇടപഴകിയിരുന്നു', നടന്‍ പറയുന്നു.

  'മമ്മൂക്ക പല കുശലങ്ങളും ചോദിക്കാറുണ്ട്. അദ്ദേഹത്തിന്‌റെ വ്യക്തിത്വം അതിശയകരമാണ്. സൂപ്പര്‍ താരങ്ങളില്‍ മമ്മൂക്കയുമായിട്ടാണ് കൂടുതല്‍ അഭിനയിച്ചത്. ഗാനഗന്ധര്‍വ്വനില്‍ ചെറിയ സീനായിരുന്നു. ഒറ്റദിവസത്തെ സീനാണ് ചെയ്തത്. അതില്‍ പ്രഭാകരാ എന്ന് വിളിക്കുന്ന സീനുണ്ട്. അച്ഛന്‍ പണ്ട് പട്ടണപ്രവേശത്തില്‍ ചെയ്തതുകൊണ്ടാണ് എന്നെ വിളിച്ചത്. സൈക്കിളില്‍ പോവുന്നൊരു രംഗം'.

  'മമ്മൂക്കയെയും ലാലേട്ടനെയും കൊണ്ട് സൈക്കിളില്‍ പോവുമ്പോ നമ്മള് സൂക്ഷിക്കണം. കാരണം അവര് പുറകില്‍ ഇരിക്കുമ്പോ അവര്‍ക്ക് നമ്മളിലാണല്ലോ കണ്‍ട്രോള്‍. അപ്പോ നമ്മള് അത്രയ്ക്ക് കെയര്‍ഫുളാവണം. മമ്മൂക്കയ്‌ക്കൊപ്പം സൈക്കിളില്‍ പോവുമ്പോള്‍ പേടിയില്ലായിരുന്നു, എന്നാലും കെയര്‍ഫുളായി. പുറകില്‍ ഇരിക്കുന്നത് ആരാണെന്നുളള ബോധം നമുക്ക് വേണം. അന്ന് എറ്റവും പ്രയാസമുണ്ടാക്കിയത് മമ്മൂക്ക കേറാന്‍ പോവുന്നതിന് മുന്‍പ് ഞാന്‍ സൈക്കിള്‍
  ഓടിച്ചുനോക്കിയിരുന്നു'.

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  'അപ്പോ അതിന് ശരിക്ക് ബ്രേക്കില്ല. മമ്മൂക്കയോട് ഇക്കാര്യം പറഞ്ഞുകഴിഞ്ഞാല്‍ അവിടെ ഉണ്ടാകാന്‍ പോവുന്ന പ്രശ്‌നത്തെ കുറിച്ച് എനിക്കറിയാം. അതുകൊണ്ട് പറഞ്ഞില്ല. മമ്മൂക്കയോട് അത് പറയാത്തതിന് കാരണം ഞാന്‍ കാലൂന്നിയാല്‍ സൈക്കിള്‍ നിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസം ഉളളതുകൊണ്ടും, അത് ഞാന്‍ ചെയ്യുമെന്നുളളതുകൊണ്ടുമാണ്', സൂധീര്‍ കരമന വ്യക്തമാക്കി. അതേസമയം പൃഥ്വിരാജ് നായകനായ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കരമന തുടങ്ങിയത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ നടന്‍ കയറിവന്നു. സപ്തമശ്രീ തസ്‌കരഹ, എന്ന് നിന്‌റെ മൊയ്തീന്‍, സണ്‍ഡേ ഹോളിഡേ ഉള്‍പ്പെടെയുളള സിനിമകളെല്ലാം സുധീര്‍ കരമനയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

  Read more about: mammootty
  English summary
  sudheer karamana reveals mammootty's ganagandharvan experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X