For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടന്‍ പറഞ്ഞത് അനുസരിച്ച് ഓടിപോയി മൊട്ടയടിച്ചുവന്നു, സിഐഡി മൂസയില്‍ എത്തിയതിനെ കുറിച്ച് സുധീര്‍

  |

  ദിലീപ്-ജോണി ആന്റണി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിഐഡി മൂസ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. 2003ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഈ കാലത്തും കാണുന്നവര്‍ ഏറെയാണ്. ഉദയകൃഷ്ണ-സിബികെ തോമസിന്‌റെ തിരക്കഥയിലാണ് ജോണി ആന്റണി സി ഐഡി മൂസ എടുത്തത്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഭാവന തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ ആണ് സിഐഡി മൂസ. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്ററായ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. സിഐഡി മൂസയില്‍ വില്ലന്‍ റോളില്‍ എത്തിയ താരമാണ് നടന്‍ സുധീര്‍. സുധീറിന് പുറമെ ശരത് സക്‌സേന, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും വില്ലന്മാരായി എത്തി. സിഐഡി മൂസയില്‍ സുധീര്‍ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ അവസരം ലഭിച്ചത് എങ്ങനെയെന്ന് പറയുകയാണ് സുധീര്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

  സിനിമയില്‍ അഭിനയിക്കാനുളള മോഹം ചെറുപ്പം മുതലെ ഉണ്ടായിരുന്നു എന്ന് സുധീര്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനുളള മോഹവുമായി നാട് വിട്ടുപോയിരുന്നു. തിരിച്ച് വന്ന അച്ഛന്‌റെ കൈയ്യില്‍ നിന്ന് നല്ല തല്ല് കിട്ടിയപ്പോള്‍ സിനിമ എന്ന സ്വപ്‌നം വിട്ടു. വലുതായപ്പോള്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും ചില കടമകളും കാരണം ഗള്‍ഫിലേക്ക് പോകേണ്ടി വന്നു. അങ്ങനെ സിനിമ എന്ന സ്വപ്നം വീണ്ടും മാറ്റിവെച്ചു. വിവാഹം ശേഷം വീണ്ടും അഭിനയ മോഹം വിടാതെ പിന്തുടരാന്‍ തുടങ്ങി. തുടര്‍ന്ന് ചില സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

  അങ്ങനെ ഒരിക്കല്‍ സിനിമ കാണാന്‍ തിയ്യേറ്ററില്‍ പോയപ്പോഴാണ് സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോയിച്ചന്‍ കണിയാമരം തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ പരിചയപ്പെടുത്തിയത്. 'നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ്. നല്ല ഗ്ലാമറൊക്കെ ഉണ്ട്. നിങ്ങളുടെ പടത്തില്‍ എന്തെലും വേഷം ഉണ്ടെങ്കില്‍ കൊടുക്കെന്ന് റോയിച്ചന്‍ ഉദയകൃഷ്ണയോട് പറഞ്ഞു. അങ്ങനെ ഉദയകൃഷ്ണ എന്നോട് അടുത്ത ദിവസം ലൊക്കേഷനില്‍ വരാന്‍ പറഞ്ഞു. അവിടെ ഡയറക്ടറും എല്ലാവരും ഉണ്ടാവുമെന്ന് പറഞ്ഞു.

  അങ്ങനെ ഞാന്‍ റെഡിയായി രാവിലെ തന്നെ അവിടെ ചെന്നു. അന്ന് മുടിയൊക്കെ വളര്‍ത്തി വെറൊരു സ്‌റ്റൈലില്‍ ആയിരുന്നു, സുധീര്‍ പറയുന്നു. എന്നെ കണ്ടപ്പോ കാരക്ടറിന് കുറച്ചുകൂടിയൊക്കെ ഗാംഭീര്യമാവാം, ഒരു ക്രൂരനാണെന്ന് തോന്നിക്കണം എന്ന് ജോണി ചേട്ടന്‍ പറഞ്ഞു. പിന്നാലെ ദിലീപേട്ടനാണ് പറഞ്ഞത്; അയാള് ശരിയാവും. ആ മുടിയൊക്കെ ഒന്ന് ട്രിമ്മ് ചെയ്യുകയോ, മൊട്ടയടിക്കുകയോ ചെയ്താല്‍ നമുക്ക് നോക്കാം എന്ന്.

  ഞാനത് കേട്ടതും ഉടനെ പോയി അടുത്തുളള ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് തല മൊട്ടയടിച്ച്, പത്ത് മിനിറ്റിനുളളില്‍ തിരിച്ചെത്തി. അപ്പോള്‍ തന്നെ ലുക്ക് മാറി സി ഐഡി മൂസയിലെ ലുക്കായി മാറി. എന്നിട്ടും ആരും ഒന്നും പറയുന്നില്ല. ആ വിളിക്കാം കേട്ടോ എന്ന് മാത്രം പറഞ്ഞു. അങ്ങനെ പിറ്റേദിവസം രാവിലെ അവര് ഷൂട്ട് തുടങ്ങി. ഞാന്‍ പോയി ലൊക്കേഷനില്‍ ചെന്ന് നിന്നു. ഞാന്‍ ഇങ്ങനെ നോക്കിനില്‍ക്കുകയാണ്. അങ്ങനെ രണ്ട് ദിവസമായി. ഞാന്‍ മുടിയൊക്കെ കളഞ്ഞ് അവിടെ തന്നെ നില്‍ക്കന്നത് കൊണ്ട് അവര്‍ക്ക് മറ്റൊരാളെ വിളിക്കാനും കഴിയുന്നില്ല.

  അച്ഛന്‍ ഞങ്ങളുമായി സഹകരിച്ചില്ല, അമ്മയുടെ മരണത്തില്‍ എന്റെ ജീവിതം അവസാനിച്ചെന്ന് തോന്നി: ശ്രീവിദ്യ

  ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

  അങ്ങനെ ഒടുവില്‍ ഇയാള്‍ക്ക് തന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞാണ് ആ പടത്തില്‍ അവസരം ലഭിച്ചത് എന്ന് സുധീര്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. നല്ല ക്യാരക്ടര്‍ എന്നത് മാത്രമല്ല, എത്രയോ പടങ്ങള്‍ ടിവിയില്‍ വന്നിട്ടും സി ഐഡി മൂസയ്‌ക്കോ കൊച്ചിരാജാവിനോ പകരം വെക്കാന്‍ മറ്റ് പടങ്ങള്‍ വന്നിട്ടില്ല. ആഴ്ചയില്‍ രണ്ട് ദിവസം ടെലികാസ്റ്റുണ്ട്. ഇന്നും നല്ല റേറ്റിംഗുളള സിനിമകളാണ് അത്. അതില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്, നടന്‍ പറഞ്ഞു.

  ദിലീപിനെയോ ലാല്‍ജോസിനെയോ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല, 14 കോടി പോയോ എന്നറിയില്ല

  സിഐഡി മൂസയ്ക്ക് പിന്നാലെ 2005ലാണ് ദിലീപ്- ജോണി ആന്‌റണി കൂട്ടുകെട്ടില്‍ കൊച്ചിരാജാവ് വന്നത്. ആക്ഷന്‍ കോമഡി ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ഉദയകൃഷ്ണ സിബികെ തോമസിന്‌റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. കാവ്യ മാധവനും രംഭയും കൊച്ചിരാജാവില്‍ ദിലീപിന്‌റെ നായികമാരായി എത്തി. ഹരിശ്രീ അശോകന്‍, മുരളി, ജഗതി ശ്രീകുമാര്‍, കലാരഞ്ജിനി, വിജയരാഘവന്‍, റിയാസ് ഖാന്‍, സാദിഖ്, സുധീര്‍, വിജയന്‍ തുടങ്ങിയവരാണ് കൊച്ചിരാജാവില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

  ഗോപിക നന്നായി പിന്തുണയ്ക്കുന്നുണ്ട്, അഞ്ജലിയുടെ ക്യാരക്ടറ് സൂപ്പറായി ചെയ്യുന്നു, മനസുതുറന്ന് സജിന്‍

  മാരി മുത്തു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുധീര്‍ എത്തിയത്. ഇത്തവണയും നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സിഐഡി മൂസയ്ക്ക് പിന്നാലെ റീപ്പിറ്റഡ് ഓഡിയന്‍സിനെ ലഭിച്ച ചിത്രമായിരുന്നു ദിലീപിന്റെ കൊച്ചിരാജാവ്. വിദ്യാസാഗര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊച്ചിരാജാവിന് ശേഷം ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന ചിത്രമാണ് ദിലീപ്- ജോണി ആന്റണി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ കോമഡി ചിത്രമായി പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടര്‍ ഗരുഡും തിയ്യേറ്ററുകളില്‍ വിജയമായി. ഉദയകൃഷ്ണ സിബികെ തോമസിന്‌റെ തിരക്കഥയില്‍ തന്നെയാണ് സിനിമ ഒരുങ്ങിയത്

  Read more about: dileep
  English summary
  actor Sudhir Sukumaran reveals how he got the character in dileep's blockbuster movie cid moosa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X