For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഡ്വഞ്ചറസായി എന്തെങ്കിലും ചെയ്യാൻ പോകുമ്പോൾ മകളേയും കൊണ്ടുപോകും, നിയന്ത്രണം വെക്കാറില്ല'; ടൊവിനോ

  |

  മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് ടൊവിനോ തോമസ്. തല്ലുമാലയ്ക്ക് കൂടി വലിയ സ്വീകരണം ലഭിച്ചതോടെ ടൊവിനോ തോമസിന്റെ സ്റ്റാർഡം കൂടി. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ തല്ലുമാല ഫുൾ എന്റർടെയ്ൻമെന്റ് പാക്കേജാണെന്നാണ് സിനിമ കണ്ടവരെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നത്.

  സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിങും ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് ലഭിച്ചിരുന്നു. കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് ചിത്രം എത്തിയത്.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  കൂടാതെ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൗദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസുമാണ് ചിത്രം. ഒരിടവേളയ്ക്ക് ശേഷം ടൊവിനോയില്‍ നിന്നും ഒരു മാസ് എന്‍റര്‍ടെയ്നര്‍ ലഭിച്ചതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

  ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മാണം നിർ‌വഹിച്ചിരിക്കുന്നത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിർ‌വഹിച്ചിരിക്കുന്നത്.

  ഡിയർ ഫ്രഡ്ഡും വാശിയുമാണ് തല്ലുമാലയ്ക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ സിനിമ. രണ്ടിനും വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയുടേതായി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട് തിയേറ്ററുകളിലെത്തിയ സിനിമ കൂടിയായിരുന്നു തല്ലുമാല.

  സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയൊരു അഭിമുഖത്തിൽ ടൊവിനോ തോമസ് തന്റെ മൂത്തമകൾ ഇസയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  മകൾക്കൊപ്പം മരുഭൂമിയിലെ മണലിലൂടെ നടക്കുന്ന ചിത്രം മുമ്പൊരിക്കൽ ടൊവിനോ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താൻ‌ എങ്ങനെയാണ് തന്റെ മകളെ വളർത്തുന്നത് എന്നതിനെ കുറിച്ച് ടൊവിനോ വാചാലനായത്.

  'അഡ്വഞ്ചറസായി എന്തെങ്കിലും ചെയ്യാൻ പോകുമ്പോൾ മകളേയും കൊണ്ടുപോകുമെന്നും അവളുടെ സ്വാതന്ത്ര്യത്തിന് തടസമാകാറില്ലെന്നുമാണ് ടൊവിനോ തോമസ് പറയുന്നത്. ആറ് വയസുകാരിയായ ഇസയ്ക്ക് താഹാൻ എന്നൊരു സഹോദരൻ കൂടിയുണ്ട്.'

  'തല്ലുമാലയുടെ ചെറിയൊരു ഭാ​ഗം ദുബായിൽ ഷൂട്ട് ചെയ്തിരുന്നു. അതിന്റെ ഷൂട്ടിന് പോയ സമയത്ത് സുഹൃത്തിന്റെ കൂടെ അവിടെ ഒരു റിസോർട്ടിൽ പോയിരുന്നു.'

  'റാസൽഖൈമയിൽ. കൂടെ ചിത്രത്തിൽ എന്നോടൊപ്പമുള്ളത് മോളാണ്. അവളാണ് എല്ലാ അഡ്വഞ്ചേഴ്സിനും എല്ലാത്തിനും വരാറുള്ളത്. ഇത്തരത്തിൽ അഡ്വഞ്ചർ പ്രവൃത്തികൾ ചെയ്യുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഞാൻ അവളെ നിയന്ത്രിക്കാറില്ല.'

  'എന്ത് അഡ്വഞ്ചർ പരിപാടിയുണ്ടെങ്കിലും അവളേയും കൂടെ കൊണ്ടുപോകും. ഞാൻ ചെയ്യുന്നത് അവൾക്ക് കാണിച്ച് കൊടുക്കും എന്നിട്ട് അവൾക്ക് താൽപര്യമുണ്ടെങ്കിൽ ചെയ്യാമെന്നപോലെയാണ്' ടൊവിനോ പറഞ്ഞു.

  തടാകത്തിന്‍റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയുടെ വീഡിയോ മുമ്പും വൈറാലായി മാറിയിട്ടുണ്ട്. അന്ന് ആ വീഡിയോ പങ്കുവെച്ചതും ടൊവിനോ തന്നെയായിരുന്നു.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  'രണ്ടാമതൊന്ന് ആലോചിക്കാതെ എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്‍റെ ഹൃദയം നിറയുന്നു.'

  'നീ അറിയണം... അപ്പ ചെയ്യുന്നതും അതിൽ കൂടുതലും നിനക്ക് ചെയ്യാൻ കഴിയുമെന്ന്. എന്‍റെ ക്രൈം പാർട്ണറാണ് നീ... ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.'

  'എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം നിന്‍റെ അപ്പയായിരിക്കുക എന്നതാണ്' എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് ടൊവിനോ മുമ്പൊരിക്കൽ പങ്കുവെച്ച കുറിപ്പ്.

  Read more about: tovino thomas
  English summary
  actor Tovino Thomas open up about his bonding with daughter izza, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X