For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലേക്കോ?, തന്റെ ആഗ്രഹം വ്യക്തമാക്കി ടൊവിനോ

  |

  മലയാള സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസിന് എത്തിയ ചിത്രം ഏകദേശം ഒരു മാസത്തോളം നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെൻഡിങ്ങിൽ ആദ്യ അഞ്ചിൽ തന്നെയായിരുന്നു.

  മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയായി എത്തിയ മിന്നൽ മുരളിയ്ക്കും മിന്നൽ മുരളിയായ ടൊവിനോ തോമസിനും പാൻ ഇന്ത്യ ലെവലിൽ വലിയ പ്രേക്ഷക, നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രം വലിയ വിജയമായതിന് പിന്നാലെ മിന്നൽ മുരളിയ്ക്ക് ഒരു രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞിരുന്നു.

  Also Read: 'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  അന്ന് മുതൽ മിന്നൽ മുരളി രണ്ടാം ഭാഗം സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ സിനിമയ്ക്കു രണ്ടാം ഭാഗം വരുകയാണെങ്കിൽ അത് തിയേറ്റർ റിലീസ് ആയിരിക്കണം എന്നും ആരാധകർക്കിടയിൽ ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലായിരിക്കുമോ എന്നതിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്.

  മിന്നൽ മുരളി ഓടിടിയിലേക്ക് വരാൻ കാരണം കോവിഡായിരുന്നു. മിന്നൽ ‍മുരളിയുടെ രണ്ടാം ഭാഗം ഇറങ്ങിയാൽ അത് തിയറ്ററിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം പറഞ്ഞത്. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: ദിലീപുമായി ഒരുമിച്ചൊരു സിനിമ ചെയ്യാൻ പേടിയാണ്, കാരണം ആരാധകരുടെ പ്രതീക്ഷ!; ലാൽ ജോസ് പറയുന്നു

  'മിന്നൽ മുരളി ഒടിടിയിൽ ഇറങ്ങാനുണ്ടായ സാഹചര്യം കോവിഡ് ആയിരുന്നു. ഒടിടിയിൽ ലഭിച്ച റീച്ച് എല്ലാവരും കണ്ടതാണ്. എന്നാൽ എല്ലാ പടവും ഒടിടിക്കു കൊടുക്കാനാവില്ല. മിന്നൽ ‍മുരളിയുടെ രണ്ടാം ഭാഗം ഇറങ്ങിയാൽ അത് തിയറ്ററിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒടിടി എന്ന ഓപ്ഷൻ തിയേറ്ററിൽ വന്നാലും ഉണ്ട്. മിന്നൽ മുരളി തിയറ്ററിൽ കാണണം എന്നാണ് ആഗ്രഹിച്ചിരുന്നത്.

  ഏതു തരം സിനിമയാണെങ്കിലും തിയറ്ററിൽ വലിയ സ്ക്രീനിൽ കാണാനുള്ള ഓപ്ഷൻ ഉള്ളപ്പോൾ അതു മിസ് ചെയ്യരുതെന്നും അങ്ങനെ കാണണമെന്നുമാണ് ആഗ്രഹം. ആ സുഖം നമുക്കു വീട്ടിൽ ഇരുന്നു കണ്ടാൽ കിട്ടണമെന്നില്ല. തിയേറ്ററുകളാണു സിനിമകളുടെ സ്ഥലം. ഒടിടി രണ്ടാമത്തെ സാധ്യതയും. ഇതു മാറ്റത്തിന്റെ ഘട്ടമാണ്. ഒടിടിയുടെ സാധ്യതകൾ നമ്മൾ മനസിലാക്കി വരുന്നതേ ഉള്ളൂ. വരും കാലത്ത് കുറച്ചു സിനിമകൾ ഒടിടിക്കു മാത്രമായും കുറെ തിയറ്ററിലേക്കു മാത്രമായും നിർമിക്കപ്പെടാം.' ടൊവിനോ പറഞ്ഞു.

  Also Read: നന്നായി അഭിനയിച്ചാൽ മമ്മൂക്ക അപ്പോൾ തന്നെ പറയും, അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: സോനാ നായർ

  ബോളിവുഡിൽ നിന്ന് പ്രമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന വെബ് സീരീസുകൾ വരുമ്പോൾ മലയാളത്തിൽ നിന്ന് അതുണ്ടാവാത്തതിനെ കുറിച്ചും ടൊവിനോ സംസാരിച്ചു. ഇന്ന് കാര്യമായില്ല എന്ന് കരുതി നാളെ ഉണ്ടായിക്കൂടാ എന്നില്ലെന്ന് ടൊവിനോ പറഞ്ഞു.

  'ഒടിടികളാണ് അതു തീരുമാനിക്കേണ്ടത്. ഇപ്പോൾ മലയാളത്തിൽ വെബ് സീരീസ് പ്രോജക്ടുകൾ കാര്യമായില്ല എന്നതിനാൽ നാളെ ഉണ്ടായിക്കൂടെന്നില്ല. ഒരു പക്ഷേ പാൻ ഇന്ത്യൻ വ്യൂവർഷിപ് ലക്ഷ്യമിട്ടാകാം ബോളിവുഡ് താരങ്ങളെ വച്ച് ഇംഗ്ലിഷ് വെബ്സീരീസുകൾ നിർമിക്കുന്നതിനു പിന്നിൽ. വൻ തുക മുടക്കി വെബ്സീരീസുകൾ വരുമ്പോൾ മലയാളികൾ മാത്രം കണ്ടാൽ നിർമാതാക്കൾക്കു ലാഭമുണ്ടാകില്ല.

  Also Read: മാട് മേച്ച് നടന്ന ഞാനിന്ന് എല്ലാ രാജ്യമക്കളുടെയും മനസിലുണ്ട്, പാട്ടുപാടി സന്തോഷമായി ജീവിച്ചു പോകണം: നഞ്ചിയമ്മ

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  ഇംഗ്ലിഷിലാണെങ്കിൽ ലോകം മുഴുവൻ അവ കാണും.പക്ഷേ, സ്പാനിഷ് ഭാഷയിലുള്ള മണി ഹെയ്സ്റ്റ് നമ്മൾ കണ്ടത് ഇംഗ്ലിഷിലാണ്. ഇതേ മാതൃകയിൽ മലയാളത്തിൽ ഒരെണ്ണം എടുത്തിട്ടു മൊഴിമാറ്റം നടത്തി അതു ലോകം മുഴുവൻ കാണുന്ന സ്ഥിതി വന്നാൽ അടിപൊളിയാകും. നല്ല കണ്ടന്റുള്ള വെബ്സീരീസ് നൽകിയാൽ ഡബ് ചെയ്തു മറ്റു ഭാഷകളിലേക്കു കൊണ്ടുപോകാവുന്നതേയുള്ളൂ.' ടൊവിനോ പറഞ്ഞു.

  ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ എത്തിയ തല്ലുമാലയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: tovino thomas
  English summary
  Actor Tovino Thomas opens up about Minnal Murali movie part two
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X