For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തില്‍ ഒരു പെണ്ണ് വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല! വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

  |

  മലയാള സിനമയിലെ മസില്‍ മാന്‍ എന്ന പേര് കൈയടക്കി വെച്ചിരിക്കുയാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. വെറും മസില്‍ മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് മുന്നില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ഉണ്ണി മുകുന്ദന്‍ അഭിനയിച്ച് കാണിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന വേഷമായിരുന്നു.

  ഉണ്ണിയുടെ സിനിമാ വിശേഷങ്ങളെക്കാളും അദ്ദേഹം എന്ന് വിവാഹം കഴിക്കുമെന്ന് അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അതുകൊണ്ട് തന്നെ വിവാഹക്കാര്യം സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ നാളുകളില്‍ ഗോസിപ്പ് കോളങ്ങളില്‍ ഉണ്ണി നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് തന്റെ ജീവിതത്തില്‍ ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് വല്യ ഉറപ്പില്ലെന്നാണ് താരമിപ്പോള്‍ പറയുന്നത്.

  തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തെലുങ്ക് സിനിമ എന്നതാണ് പ്ലാന്‍. മലയാളത്തിലു പ്രതീക്ഷയുള്ള ചിത്രങ്ങള്‍ ലഭിക്കുന്നു. ജനതാഗ്യാരേജില്‍ അഭിനയിച്ചപ്പോള്‍ തന്നെ തെലുങ്കില്‍ ശ്രദ്ധ കിട്ടി. ബാഗമതി ഒരു വലിയ പ്രോജക്ട് ആയിരുന്നു. അതില്‍ ഒരു സോഷ്യല്‍ ആക്ടീവിസ്റ്റിന്റെ വേഷം ചെയ്തു. നടനെന്ന നിലയില്‍ മാര്‍ക്കറ്റ് വലുതാവുന്നതിന്റെ സന്തോഷമുണ്ട്. മൊത്തത്തില്‍ നല്ല സമയമാണെന്ന് തോന്നുന്നു. ഞാന്‍ ബ്രേക്ക് എടുക്കുന്നത് അങ്ങനെ വലിയ കാര്യങ്ങള്‍ക്ക് വേണ്ടിയൊന്നുമല്ലെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

  അഭിനയത്തില്‍ സജീവമായപ്പോഴെക്കും അച്ഛനും അമ്മയും ഗുജറാത്തിലായിരുന്നു. മിക്കവാറും ആറ് മാസത്തെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞായിരിക്കും അവരെ കാണാന്‍ പോകുന്നത്. രണ്ടോ മൂന്നോ മാസത്തെ ബ്രേക്കെടുത്ത് പോയി പതിയെ മടങ്ങി വരുന്നതാണ് പതിവ്. എന്നാല്‍ മലയാളത്തില്‍ ഇന്‍ഡസ്ട്രിയുടെ ചലനമനുസരിച്ച് ഒരു ലൊക്കേഷനില്‍ നിന്ന് അടുത്തതിലേക്ക് പൊയ്‌ക്കോണ്ടേയിരിക്കണം. നമ്മുടെ ആളുകളുടെ മനോഭാവവും ആ രീതിയിലാണ്. ഞാനിവിടെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാല്‍ ആദ്യത്തെ ചോദ്യം എന്താ സിനിമയൊന്നും ഇല്ലെ എന്നായിരിക്കും. ഒരു ദിവസം ഷൂട്ടില്ലെങ്കില്‍ സിനിമയേയില്ലെന്നാണ് ആളുകളുടെ വിചാരം.

  ഒരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ അടുത്തതിന്റെ കഥ കേള്‍ക്കുന്നതാണ് മലയാളത്തിലെ രീതി. എനിക്കതില്‍ താല്‍പര്യമില്ല. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് ആലോചിക്കാന്‍ സമയം വേണം. അതുപോലെ കുടുംബം പ്രധാനപ്പെട്ടതാണ്. അവര്‍ക്ക് വേണ്ടിയും സമയം ചെലവഴിക്കണം. ഇപ്പോള്‍ അവരെല്ലാം ഒറ്റപ്പാലത്തേക്കെത്തി. മനഃപൂര്‍വ്വല്ലമെങ്കിലും ഈ ബ്രേക്കുകള്‍ ആത്മവിശ്വാസം കൂട്ടാന്‍ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്.

  മാസ് സിനിമകള്‍ ഇഷ്ടമാണ്. പേഴ്‌സണല്‍ ലൈഫില്‍ നടക്കാത്ത എന്ത് കാര്യവും സിനിമയിലൂടെ ചെയ്ത് ഫലിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. മാസ് സിനിമ എന്ന് പറയുമ്പോള്‍ പത്ത് ഇരുപത് പേരെ ഒറ്റയ്ക്ക് അടിച്ച് തോല്‍പ്പിക്കു. ഒരു കാമുകി സ്ലോ മോഷനില്‍ കടന്ന് വരിക. അവളുമൊത്ത് പാട്ട് പാടുക, തുടങ്ങിയ ഫാന്റസികളൊക്കെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അത് സിനിമയില്‍ സംഭവിക്കുന്നതില്‍ സന്തോഷമുണ്ട്.

  Mammootty Jokes About Mohanlal | FilmiBeat Malayalam

  എല്ലാവരും വിവാഹക്കാര്യം തന്നെയാണ് ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഇന്‍ഡസ്ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ഒന്നും രണ്ടും കുട്ടികളുമൊക്കെ ആയി കഴിഞ്ഞു. ഞാന്‍ മിക്കവാറും ഫ്രീബേര്‍ഡായി തുടരനാണ് സാധ്യത. മാത്രമല്ല കല്യാണ പ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാന്‍ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ. പ്ലാന്‍ ചെയ്യേണ്ടതല്ലല്ലോയെന്ന്.

  English summary
  Actor Unni Mukundan About His Marriage And Upcoming Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X