For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാക്കാരനായത് കൊണ്ട് പെണ്ണ് കിട്ടുന്നില്ല; സ്വാതിയെ പെണ്ണ് കാണാന്‍ പോയത് മുതലുള്ള കഥ പറഞ്ഞ് നടന്‍ വിജിലേഷ്

  |

  ചെറിയ വേഷമാണെങ്കിലും മഹേഷിന്റെ പ്രതികാരം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജിലേഷ്. പിന്നീട് ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ചെയ്ത താരം അടുത്തിടെയാണ് വിവാഹിതനായത്. സിനിമാക്കാരന്‍ ആയത് കൊണ്ട് തനിക്കൊരു വധുവിനെ കിട്ടുന്നില്ലെന്ന് പരാതിയുമായി മുന്‍പ് താരം എത്തിയിരുന്നു. എന്നാല്‍ കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസ് ജീവിതിസഖിയായി എത്തി.

  സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  മാട്രിമോണിയ വഴിയാണ് സ്വാതിയെ കണ്ടെത്തുന്നത്. അവിടെയും സിനിമാ നടന്‍ ആയത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുകയാണ് താരമിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് വിവാഹ വിശേഷങ്ങള്‍ വിജിലേഷും ഭാര്യ സ്വാതിയും ചേര്‍ന്ന് ആരാധകരുമായി പങ്കുവെക്കുന്നത്.

  കോളേജ് കലോത്സവങ്ങളിലൊക്കെ പങ്കെടുത്തതോടെയാണ് അഭിനയം തലയ്ക്ക് പിടിക്കുന്നത്. കോളേജ് നാടകങ്ങളിലൂടെ അഭിനയിച്ചു. പിന്നെ കുറേ നാടകങ്ങളിലൂടെ വളര്‍ന്ന് വന്നു. സിനിമയിലൊക്കെ അഭിനയിക്കാന്‍ നമ്മളെ കൊണ്ട് പറ്റുമോ എന്നൊന്നും കരുതിയിരുന്നില്ല. നമ്മുടെ ആരോഗ്യവും ശരീരവുമൊക്കെ വെച്ച് സിനിമ എന്ന വലിയ പ്ലാറ്റ് ഫോമിലേക്ക് എത്തിപ്പെടുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ സിനിമ എന്നത് വലിയ സ്വപ്‌നമായി കൊണ്ട് നടന്നു. ഒരിക്കല്‍ ദിലീഷേട്ടന്‍ അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഏതെങ്കിലും വേഷമുണ്ടെങ്കില്‍ പറയണമെന്ന് സൂചിപ്പിച്ചു.

  സിനിമ ഉണ്ട്, പക്ഷേ അതില്‍ വലിയ ചാന്‍സ് ഇല്ലടാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദിലീഷേട്ടന്‍ ഇല്ലെങ്കിലും സിനിമയുടെ ഓഡിഷന് ഞാന്‍ പങ്കെടുക്കാന്‍ പോയി. ഭയങ്കര തിരക്ക് ആയിരുന്നു. പക്ഷേ ഉച്ചയ്ക്ക് ഒരു ട്രെയിനുണ്ട്. അതിന് പോവണം. അല്ലെങ്കില്‍ വീട്ടിലെത്താന്‍ ലേറ്റ് ആവും. അങ്ങനൊരു അവസ്ഥ കൊണ്ട് ഓഡിഷന്‍ പങ്കെടുക്കാതെ തിരിച്ച് പോന്നു. അത് ഭയങ്കര വിഷമമായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദിലീഷേട്ടന്‍ വിളിച്ച് ഓഡിഷന് പങ്കെടുക്കാത്തതെന്ന് ചോദിച്ചു. വേറൊരു ദിവസം ഓഡിഷന് വരാന്‍ പറഞ്ഞു. അന്ന് പോയി പങ്കെടുത്തതോടെ സെലക്ടായി. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലേക്ക് എത്തുന്നത്.

  വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. ലോക്ഡൗണ്‍ വന്നത് കൊണ്ട് വലിയൊരു ഗ്യാപ്പ് കിട്ടി. മാട്രിമോണിയ വഴിയാണ് ഈ കല്യാണം ശരിയാവുന്നത്. ലോക്ഡൗണില്‍ തന്നെയാണ് ഇവളെ പെണ്ണ് കാണാന്‍ പോയതെന്ന് വിജിലേഷ് പറഞ്ഞു. ബാക്കി സ്വാതിയാണ് പറഞ്ഞത്. പ്രൊപ്പോസല്‍ വന്ന സമയത്ത് വരത്തന്‍ സിനിമയിലൊക്കെ കണ്ട കഥാപാത്രം എനിക്ക് നല്ല ഓര്‍മ്മ ഉണ്ടായിരുന്നു. സിനിമ ഇന്‍ഡസ്ട്രി ആയത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലാത്തത് കൊണ്ടും എല്ലാവര്‍ക്കും അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷേ പിന്നീട് എല്ലാം ശരിയായി. വിവാഹനിശ്ചയം നവംബറില്‍ നടന്നു.

  Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

  സ്വാതിയുടെ മേമ്മയുമായി അന്ന് കോണ്‍ടാക്ട് ഉണ്ടായിരുന്നു. സിനിമാക്കാരന്‍ ആയത് കൊണ്ട് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നതായി വിജിലേഷ് പറയുന്നു. സിനിമാക്കാരെ പറ്റി പൊതുവേ ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. പിന്നെയാണ് പറഞ്ഞ് മനസിലാക്കുന്നത്. ഇവളുടെ നമ്പര്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു. അവളോട് പറഞ്ഞാലേ അത് മനസിലാവു. വേറെ ആരോട് പറഞ്ഞിട്ടും കാര്യമില്ലല്ലോ. അങ്ങനെ ഫേസ്ബുക്കില്‍ നിന്നും മെസേജ് അയച്ചു. സിനിമാക്കാരന്‍ അങ്ങനെ അല്ലെന്ന് വ്യക്തമാക്കി. സ്വാതിയ്ക്ക് മുന്‍പ് രണ്ട് പേരെ പെണ്ണ് കാണാന്‍ പോയിരുന്നു. അവര്‍ക്കും സിനിമാക്കാരന്‍ ഭയങ്കര പ്രശ്‌നക്കാരാണെന്നുള്ള വിചാരമായിരുന്നു.

  Read more about: actor നടൻ
  English summary
  Actor Vijilesh Karayad Opens Up About His Marriage With Swathi Haridas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X