»   » സച്ചിനായി അഭിനയിക്കാന്‍ ആമിര്‍ ഖാന്‍... എങ്ങനെയിരിക്കും

  സച്ചിനായി അഭിനയിക്കാന്‍ ആമിര്‍ ഖാന്‍... എങ്ങനെയിരിക്കും

  By Soorya Chandran

  കായിക താരങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കുന്ന കാലമാണല്ലോ ഇത്. മില്‍ഖാ സിങ് ആണ് ആദ്യം സിനിമയായത്. ഇപ്പോഴിതാ മേരികോമും സിനിമയായിരിക്കുന്നു.

   

  അങ്ങനെയെങ്കില്‍ സിനിമയാക്കാന്‍ ഏറെ സാധ്യതയുള്ള കായിക താരങ്ങള്‍ ഇനിയും ഇഷ്ടം പോലെയുണ്ടല്ലോ. സച്ചിന്‍ ടെണ്ടുല്‍ക്കല്‍ മുതല്‍ സൈന നെഹ് വാള്‍ വരെ ആ പട്ടിക നീളും.

  മില്‍ഖാ സിങ് ആയി വെള്ളിത്തരയില്‍ എത്തിയത് ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു. മേരികോമിനെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്രയും. അങ്ങനെയെങ്കില്‍ സച്ചിനെ അവതരിപ്പിക്കുക ആരായിരിക്കും.

  സച്ചിന്‍ സിനിമയെങ്കില്‍ ആമിര്‍ തന്നെ

  സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആദ്യം മനസ്സിലേക്കെത്തുന്ന താരം ആമിര്‍ ഖാന്‍ തന്നെയായിരിക്കും. ലഗാന്‍ എന്ന ക്ലാസ്സിക് സിനിമയുടെ ഓര്‍മകള്‍ എന്നും പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടാകും.

  അഭിനവ് ബിന്ദ്രയെങ്കില്‍

  ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഷൂട്ടര്‍ അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ആ മുഖത്തിനും ശരീര ഭാഷക്കും ഏറ്റവും അധികം ചേരുക കിങ് ഖാന്‍ ഷാരൂഖ് തന്നെയായിരിക്കും.

  യുവരാജ് സിങ്

  അര്‍ബുദത്തിന്റെ പിടിയില്‍ നിന്ന് ജീവിതത്തിന്റെ ക്രീസിലേക്ക് തിരിച്ചെത്തിയ താരമാണ് യുവരാജ് സിങ്. സിനിമക്ക് പറ്റിയ കഥ. അങ്ങനെയെങ്കില്‍ ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും മിടുക്കന്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കും.

  മഹേഷ് ഭൂപതി

  ടെന്നീസില്‍ ഇന്ത്യയുടെ സ്വകാര്യ അഭിമാനമാണ് മഹേഷ് ഭൂപതി. അദ്ദേഹത്തിന്റെ കഥ സിനിമയാക്കുകയാണെങ്കില്‍ രാജ്കുമാര്‍ റാവുവിനെയായിരിക്കും പരിഗണിക്കുക.

  സൈന നെഹ് വാള്‍

  ടെന്നീസിലെ ഇന്ത്യന്‍ വനിത താരമാണ് സൈന. ടെന്നീസില്‍ അന്താരാഷ്ട്ര ടൈറ്റില്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി. കഥ സൈനയുടേതെങ്കില്‍ നായിക മറ്റാരം ആവില്ല.. ദീപിക പദുക്കോണ്‍ മാത്രം.

  ബൈച്ചുങ് ബൂട്ടിയ

  ഫുട്‌ബോളില്‍ ഇന്ത്യക്ക് പറയാനുള്ള അന്താരാഷ്ട്ര താരമാണ് ബൈച്ചുങ് ബൂട്ടിയ. വലിപ്പം കൊണ്ട് ചേരില്ലെങ്കിലും ബൂട്ടിയയുടെ റോള്‍ ചെയ്യാന്‍ യോഗ്യനായ ആള്‍ ജോണ്‍ എബ്രഹാം മാത്രമായിരിക്കും.

  വിജേന്ദര്‍ കുമാര്‍

  ഇന്ത്യയുടെ ബോക്‌സിങ് താരം വിജേന്ദര്‍ കുമാറിനെ ഓര്‍മയില്ലേ... ഒരു ബോക്‌സിങ് താരത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കണമെങ്കില്‍ അത് ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ തന്നെ ആകണം.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X