twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീശമാധവനിലെ ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ആദ്യം നാണക്കേട് തോന്നിയിരുന്നുവെന്ന് നടി, പിന്നീടോ?

    |

    പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തത നിലനിര്‍ത്തുന്ന നിരവധി സിനിമകളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. താരങ്ങളുടെ സ്വീകാര്യതയ്ക്കനുസരിച്ചാണ് ചിത്രങ്ങളുടെ വിജയപരാജയം തീരുമാനിക്കപ്പെടുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപും ലാല്‍ജോസും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. ഇവരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് മീശമാധവന്‍.

    സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!

    2002ലായിരുന്നു മീശമാധവന്‍ റിലീസ് ചെയ്തത്. രഞ്ജന്‍ പ്രമോദായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനായിരുന്നു ചിത്രം നേടിയത്. മഴത്തുള്ളിക്കിലുക്കത്തിനും കുബേരനും ശേഷം ദിലീപിന്റെ കരിയറിലെ മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമ സമ്മാനിച്ചത്. ചിത്രം കന്നഡയിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.

    മീശമാധവനിലെ കഥാപാത്രത്തെക്കുറിച്ച്

    മീശമാധവനിലെ കഥാപാത്രത്തെക്കുറിച്ച്

    പട്ടാളം പുരുഷുവിന്റെ ഭാര്യയായാണ് ഗായത്രി ചിത്രത്തില്‍ വേഷമിട്ടത്. മിനിസ്‌ക്രീനിലും സിനിമയിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി. ജഗതി അവതരിപ്പിച്ച ഭഗീരഥന്‍ പിള്ളയ്ക്ക് സരസുവിനോടുള്ള താല്‍പര്യവും മീശമാധവന്‍ ഇത് കണ്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമൊക്കെ തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയ രംഗങ്ങളായിരുന്നു.

    തുടക്കത്തില്‍ നാണക്കേട് തോന്നി

    തുടക്കത്തില്‍ നാണക്കേട് തോന്നി

    ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ആദ്യമൊക്കെ തനിക്ക് നാണക്കേട് തോന്നിയിരുന്നുവെന്ന് താരം പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാനല്‍ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നെഗറ്റീവ് ഇംപ്രഷനുണ്ടാക്കുന്ന കഥാപാത്രമാണല്ലോ എന്നോര്‍ത്തായിരുന്നു നാണക്കേട് തോന്നിയത്.

    സിനിമ വിജയിച്ചതില്‍ സന്തോഷം

    സിനിമ വിജയിച്ചതില്‍ സന്തോഷം

    കഥാപാത്രത്തെക്കുറിച്ചോര്‍ത്ത് നാണക്കേട് തോന്നിയിരുന്നുവെങ്കിലും പിന്നീട് ആ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തുന്നുവെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നുവെന്നും താരം പറയുന്നു. തനിക്ക് ലബിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കുന്നിടത്താണ് ഒരു നടന്‍ അഥവാ നടി വിജയിക്കുന്നത്. അക്കാര്യത്തില്‍ ഈ നടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

    ദിലീപും കാവ്യയും

    ദിലീപും കാവ്യയും

    മലയാള സിനിമയിലെ മികച്ച താരജോഡികളിലൊന്നായ ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ച സിനിമ കൂടിയായിരുന്നു മീശമാധവന്‍. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും ആവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ ഇവരുടെ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ ഇവരെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ചുരുക്കം ചില സിനിമകളൊഴികെ ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

    ലാല്‍ജോസ് കണ്ടെത്തിയ നായിക

    ലാല്‍ജോസ് കണ്ടെത്തിയ നായിക

    മലയാള സിനിമയിലേക്ക് നിരവധി നായികമാരെ പരിചയപ്പെടുത്തിയെന്ന ക്രെഡിറ്റ് ലാല്‍ ജോസിന് സ്വന്തമാണ്. അദ്ദേഹത്തിന്റെ സിനിമകളിലൂടെ തുടക്കം കുറിച്ചവരില്‍ പലരും ഇന്ന് മുന്‍നിര നായികമാരായി മാറിയിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവനെ നായികയാക്കി അവചരിപ്പിച്ചത് ലാല്‍ജോസായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു ഇത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

    മീശമാധവന്‍ നേരിട്ട വെല്ലുവിളി

    മീശമാധവന്‍ നേരിട്ട വെല്ലുവിളി

    നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് മീശമാധവന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ലാല്‍ജോസ് , രഞ്ജന്‍ പ്രമോദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുന്‍ചിത്രത്തിന്റെ അവസ്ഥയാവുമോ ഈ സിനിമയുടേതെന്ന തരത്തിലുള്ള ആശങ്കയുള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഈ സിനിമ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല. നിര്‍മ്മാതാക്കളെ ലഭിക്കുന്നതിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു ഈ സിനിമ.

    സിനിമ ഇറങ്ങിയപ്പോള്‍ സംഭവിച്ചതോ?

    സിനിമ ഇറങ്ങിയപ്പോള്‍ സംഭവിച്ചതോ?

    അതുവരെയുള്ള എല്ലാ ആശങ്കകളെയും കാറ്റില്‍ പറത്തുന്ന പ്രകടനമായിരുന്നു സിനിമയുടേത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഹാസ്യ രംഗവും കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങളുമായാണ് സിനിമയെത്തിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പുരുഷു എന്ന അനുഗ്രഹിക്കണം എന്ന ഡയലോഗും ഏറെ പ്രസിദ്ധമായിരുന്നുവല്ലോ!

    ഇന്ദ്രജിത്തിന്‍രെ വില്ലന്‍ വേഷം

    ഇന്ദ്രജിത്തിന്‍രെ വില്ലന്‍ വേഷം

    താരരാജാക്കന്‍മാരെപ്പോലെ തന്നെ തുടക്കത്തില്‍ വില്ലന്‍ കഥാപാത്രങ്ങളായിരുന്നു ഇന്ദ്രജിത്തിനെ കാത്തിരുന്നത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും അഭിനയത്തില്‍ തുടക്കം കുറിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് താരപുത്രന് ലഭിച്ചത്. ഈപ്പന്‍ പാപ്പച്ചി എന്ന എസ് ഐയായാണ് അദ്ദേഹം ഈ സിനിമയില്‍ വേഷമിട്ടത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇന്ദ്രജിത്ത് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

    English summary
    Behind the scene story of Meeshamadhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X