For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പറഞ്ഞ് നടി അഞ്ജു അരവിന്ദ്; ആരോടും ശത്രുതയോ ദേഷ്യമോ ഇല്ലെന്നും നടി

  |

  സിനിമയിലും പിന്നീട് സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി അഞ്ജു അരവിന്ദ് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ്. പലപ്പോഴും തന്റെ വിശേഷങ്ങള്‍ നടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്. നൃത്തത്തെ കുറിച്ചുള്ള വിശേഷങ്ങളും അഭിനയത്തെ കുറിച്ച് പറഞ്ഞുമൊക്ക ലൈവിലും നടി എത്താറുണ്ട്.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  ഇപ്പോഴും പഴയത് പോലെ സൗന്ദര്യം നിലനിര്‍ത്തി കൊണ്ട് പോവുന്നതിന്റെ രഹസ്യം അഞ്ജുവിനോട് ചോദിച്ചാല്‍ അതിനും കൃത്യമായൊരു ഉത്തരമുണ്ടെന്ന് പറയുകയാണ് നടി. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അഞ്ജു അരവിന്ദ് പങ്കുവെച്ചത്.

  പോസിറ്റീവ് കാര്യങ്ങള്‍ മനസില്‍ നിറച്ച് എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയാണ് ഈ ചെറുപ്പത്തിന്റെ രഹസ്യം. മനസിന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് ഓര്‍ക്കാറില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് അല്ലാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. വ്യായാമം കാര്യമായിട്ടൊന്നും ചെയ്യാറില്ലെങ്കിലും യോഗ ചെയ്യും. ഡാന്‍സ് പഠിപ്പിക്കുന്നത് കൊണ്ട് ഫിറ്റായിരിക്കാന്‍ അതും സഹായിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ അധികം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താറില്ല. തടി വല്ലാതെ കൂടുന്നു എന്ന് തോന്നിയാല്‍ ഡയറ്റ് കണ്‍ട്രോള്‍ ചെയ്യും അത്രേയുള്ളു.

  ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്തങ്ങള്‍ മാത്രമേ ഞാന്‍ ധരിക്കാറുള്ളുവെന്നാണ് അഞ്ജു പറയുന്നത്. ഒരു വസ്ത്രം ധരിച്ചാല്‍ എത്രത്തോളം ആത്മവിശ്വാസം ഉണ്ടാകുമെന്ന കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാഷ്വലായി പുറത്ത് പോകുന്ന സമയത്ത് ഡ്രസിങ് ശ്രദ്ധിക്കാറില്ല. പക്ഷേ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുമ്പോഴും വ്‌ളോഗ് തുടങ്ങുന്ന സമയത്തൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലിടുന്ന ഡ്രസ് ഇട്ട് വ്‌ളോഗ് അവതരിപ്പിക്കാറുണ്ട്. എന്നിട്ടും ആളുകള്‍ കോസ്റ്റിയൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോഴാണ് ഡ്രസിങ്ങിലൊക്കെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

  സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ആരോടും ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും കാണുമ്പോള്‍ ആ ഇഷ്ടമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പരസ്പരം സഹായിക്കാറുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകളുള്‍പ്പെടെയുള്ളവര്‍ ആ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട്. അതൊക്കെയാണ് സൗഹൃദം നല്‍കുന്ന സന്തോഷങ്ങള്‍.

  കൊറോണയുടെ സമയത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ച ഒരു സിനിമയുണ്ട് 'ഭൂമിയിലെ മനോഹര സ്വകാര്യം' അത് ഡിസംബര്‍ 26 ന് ടിവിയില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാം ഒടിടി റിലീസ് അല്ലേ. യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തിലാണ് അധികം വര്‍ക്കുകള്‍ കമ്മിറ്റ് ചെയ്യാത്തത്. അത്ര ഇംപ്രസീവ് കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ മൂന്ന് വര്‍ഷത്തിലേറെയായി മിനിസ്‌ക്രീനില്‍ വര്‍ക്കുകളൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല. വിശ്വാസ്യതയുടെ പ്രശ്‌നമുള്ളത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.

  English summary
  Actress Anju Aravind About Her Beauty Secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X