For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉര്‍വശി ചേച്ചി പെട്ടെന്ന് വേറൊരളാവും; മലയാളത്തില്‍ കിട്ടാത്ത ഭാഗ്യമാണ് അവിടെ കിട്ടിയത്; നടി അപര്‍ണ

  |

  മഹേഷിന്റെ ജിംസിയായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന നടി അപര്‍ണ ബാലമുരളി ഇന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നില്‍ക്കുകയാണ്. നടന്‍ സൂര്യയുടെ നായികയായി സൂരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപര്‍ണ കൈയടി വാങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു നടി അനശ്വരമാക്കിയത്.

  ലോക്ഡൗണ്‍ ആയത് കൊണ്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ സിനിമ ആദ്യ ദിവസങ്ങളില്‍ തന്നെ ജനപ്രീതി നേടിയിരുന്നു. അപര്‍ണയുടേത് മാത്രമല്ല നടി ഉര്‍വശിയുടെയും കഥാപാത്രങ്ങള്‍ പ്രശംസ നേടി. ഇപ്പോഴിതാ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ മലയാളത്തില്‍ നിന്നും ലഭിക്കാത്ത ഭാഗ്യം തനിക്ക് തമിഴ് ചിത്രത്തിലൂടെ ലഭിച്ചുവെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി.

  തമിഴില്‍ ഇത് മൂന്നാമത്തെ സിനിമയാണ് എങ്കിലും ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തത് ഓഡിഷന്‍ വഴി ആണ്. അതിന് ശേഷവും സിനിമയ്ക്കായി കൃത്യമായ പരിശീലനം ലഭിച്ചു. വര്‍ക്ക് ഷോപ്പുകളും സ്‌ക്രിപ്റ്റ് റീഡിങ് സെഷനും ഒരുപാട് ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ട് തുടങ്ങിയപ്പോഴെക്കും ബൊമ്മി എന്ന കഥാപാത്രത്തിലേക്ക് ഞാന്‍ കടന്നിരുന്നു. മുന്നേ തമിഴില്‍ അഭിനയിച്ച പരിചയം ഉള്ളത് കൊണ്ട് ഭാഷ അറിയാമായിരുന്നു. എങ്കിലും ഈ സിനിമയ്ക്ക് വേണ്ടി മധുരൈ സ്ലാങ് പഠിച്ചു സ്വയം ഡബ്ബ് ചെയ്തു.

  നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ബൊമ്മിയെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. സുധ മാം ഇക്കാര്യത്തില്‍ വളരെയധികം സഹായിച്ചു. കാരണം ബൊമ്മിക്ക് ഒട്ടും പ്രധാന്യം കുറയരുത് എന്ന് സുധാ മാമിന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ സിനിമയുടെ കരുത്ത് എന്ന് പറയുന്നത് അതിന്റെ ഹോം വര്‍ക്ക് ആണ്. എല്ലാ അഭിനയേതാക്കളും തിരക്കഥയും ഡയലോഗും അറിഞ്ഞിരിക്കണം എന്ന് മാമിന് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോഴെക്കും എല്ലാവരും നന്നായി പഠിച്ചിരുന്നു. മധുരയില്‍ പോയിരുന്നു, അവിടെ സ്വന്തം കാലില്‍ ജീവിതം പുലര്‍ത്തുന്ന ഒരുപാട് ബൊമ്മിമാരെ കണ്ടു. വളരെ ശക്തരാണ് മധുരയിലെ സ്ത്രീകള്‍.

  ഉര്‍വശി ചേച്ചിയുടെ അഭിനയം കണ്ട് എല്ലാം മറന്ന് ഇരുന്നിട്ടുണ്ട്. നൈസര്‍ഗ്ഗികമായ അഭിനയ ശൈലിയാണ് ചേച്ചിയുടേത്. ആക്ഷന്‍ പറഞ്ഞ് കഴിയുമ്പോഴെക്കും ആള് മാറും. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞിരിക്കുന്ന ആള്‍ പെട്ടെന്ന് കരയും. അതുപോലെ ചിരിക്കും. ഉര്‍വശി ചേച്ചി പോലും പലപ്പോഴും വിസ്മയിപ്പിച്ചു. എല്ലാവരോടും വലിയ സ്‌നേഹമാണ്. ആരും മിണ്ടാതെ ഇരിക്കാന്‍ സമ്മതിക്കില്ല. എല്ലാവരെയും മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരിക്കും. എനിക്ക് മലയാളത്തില്‍ കിട്ടാത്ത ഒരു ഭാഗ്യമാണ് അവിടെ കിട്ടിയത്. ഉര്‍വശി ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

  കൂടെ അഭിനയിക്കുന്ന നമുക്കും ചേച്ചിയുടെ ഇമോഷന്‍സ് പകര്‍ന്ന് കിട്ടും. നമ്മളും അറിയാതെ കരഞ്ഞ് പോകും. ആര്‍ക്കും വിഷമം ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന ഒരാളാണ് ചേച്ചി. അടുത്തത് കരയാനുള്ള സീന്‍ ആണെങ്കില്‍ പോലും ചിരിച്ച് കളിച്ച് നില്‍ക്കും, നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിനയം ആയിരിക്കും അടുത്ത നിമിഷം കാഴ്ച വയ്ക്കുക. അതുപോലെ സെറ്റിലുള്ള എല്ലാവരെയും ചേച്ചി പിന്തുണയ്ക്കും. സുധാമാമിന് ടെന്‍ഷന്‍ ഉള്ള സമയമാണെങ്കില്‍ ചേച്ചി മാമിനെ പ്രചോദിപ്പിക്കും. അതുപോലെ എനിക്കും നല്ല സപ്പോര്‍ട്ട് തന്നിരുന്നു. ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമയില്‍ കിട്ടിയ മറ്റൊരു ഭാഗ്യം.

  Manju warrier's applause to soorarai pottru team | FilmiBeat Malayalam

  അഭിനേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സൂര്യ സാര്‍. അതുകൊണ്ട് തന്നെ കോ-ആക്ടര്‍ അദ്ദേഹം ആണെന്ന് അറിഞ്ഞപ്പോള്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. നല്ല ക്ഷമയുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഇത്രയും അനുഭവ സമ്പത്തുള്ള ഒരാളായിട്ട് കൂടി വളരെ എളിമയോടും സ്‌നേഹത്തോടുമാണ് എല്ലാവരോടും പെരുമാറുന്നത്. ഒപ്പം അഭിനയിക്കുന്നവരോട് ബഹുമാനമാണ് അദ്ദേഹത്തിന്. ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന ഒരു ഭാവവുമില്ല.

  English summary
  Actress Aparna Balamurali About Urvashi And Surya's Acting Skills
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X