For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനെക്കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞു!! ബ്ലോഗിൽ തുറന്നെഴുതി അർച്ചന

By Suchithra Mohan
|

സെക്സ് , സ്വയംഭോഗം എന്നിവയ്ക്ക് സാധാരണ സംഗതികൾക്ക് തണുപ്പൻ സ്വീകരണമാണ് മലയാളി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നടനൊ നടിയോ ഇതിനെ കുറിച്ച് സംസാരിച്ചാൽ സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം അവരെ ട്രോളി കൊല്ലുകയും വിമർശന ശരവുമായി രംഗത്തെത്തുകയും ചെയ്യുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്വയംഭോഗത്തെ കുറിച്ചുള്ള ബ്ലോഗുമമായി നടി അർച്ചന കവി രംഗത്തെത്തിയിരുന്നു.

മോഹൻലാലിൽ നല്ല വിശ്വാസമുണ്ട്!! ആ ഒറ്റ ഉറപ്പിനുള്ള ഉപകാരസ്മരണയാണ് ഒടിയൻ, ഒരു മാസത്തോളം പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ചു, തുറന്നടിച്ച് ഷമ്മി തിലകൻ

ഇത് തന്റെ കാഴ്ചപ്പാടാണെന്നുള്ള ആമുഖത്തോടെയായിരുന്നു താരം ബ്ലോഗ് ആരംഭിച്ചത്. അർച്ചനയുടെ പുതിയ ടോപ്പിക്ക് സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ഭർത്താവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുമായി നടത്തിയ ചർച്ചയുടേയും വിവാദത്തിന്റേയും റിസൾട്ടാണ് അർച്ചനു കുറിച്ചത്.

മുടിയിൽ വെളിച്ചെണ്ണ പുരട്ടി, കരിമഷിയെഴുതി മീര വാസുദേവ്!! താരത്തിന്റെ വ്യത്യസ്തമായ ഫേട്ടോ ഷൂട്ട്..

 മൂന്ന് ഭാഗങ്ങൾ

മൂന്ന് ഭാഗങ്ങൾ

മൂന്ന് ഭാഗങ്ങളയിട്ടാണ് അർച്ചനയുടേ ബ്ലോഗം. അതിൽ രണ്ടും മൂന്നും ഭാഗങ്ങളിലാണ് സ്വയംഭോഗത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. കഥ തുടങ്ങുന്ന വിവാഹത്തിനു ശേഷമായിരുന്നു. ഭർത്താവിന്റെ സുഹൃത്തുക്കളുമായി വളരെ നല്ല സൗഹൃദം വെച്ചു പുലർത്തുന്ന ആളാണ് തൻ. വിവാഹത്തിനു ശേഷമായിരുന്നു ഇവരുമായുള്ള സൗഹൃദം ആരംഭിച്ചത്.

 സ്വയംഭോഗം എന്നതിലേയ്ക്ക് എത്തിപ്പെട്ടത്

സ്വയംഭോഗം എന്നതിലേയ്ക്ക് എത്തിപ്പെട്ടത്

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ പാചകം മാത്രമായിരുന്നു ഇവരുടെ ഇടയിലേയ്ക്ക് തനിയ്ക്ക് എത്തിപ്പെടാനുളള ഓരോയൊരു വഴി. സാധരണ ഗതിയിൽ ഇവരുമായി അധികം സംസാരിക്കാറില്ലായിരുന്നു ഇവർ സംസാരിക്കുമ്പോൾ താൻ യൂട്യൂബിൽ വീഡിയോ കണ്ടിരിക്കും. എന്നാൽ ഒരു ദിവസം ഇവരുടെ ചർച്ച സ്വയംഭോഗത്തിനെ കുറിച്ചായിരുന്നു. എന്നാൽ ഇതിലേയ്ക്ക് എത്തിപ്പെടാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ല. എന്നാൽ ഇവരുടെ ചർച്ചയിൽ തന്റെ ഉഴമായെന്നും അർച്ചന പറഞ്ഞു. എന്നാൽ നൈസ്സായി അത് തന്നിൽ നിന്ന് ഒഴിവാകാൻ സാധിച്ചു.

 സുഹൃത്തുക്കളുടെ അനുഭവം

സുഹൃത്തുക്കളുടെ അനുഭവം

ഓരോർത്തരും അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങി. കാട്ടിലും, തീവണ്ടിയിലെ മുകളിലത്തെ ബെർത്തിലും, വിമാനത്തിലുമൊക്കെവെച്ച് സംഭവിച്ചിട്ടത്രേ. വിചിത്രമായ സ്ഥലങ്ങളിൽവെച്ചും ഒരിക്കലും പ്രതീക്ഷിക്കാത്ത വേളയിലുമൊക്കെയായിരുന്നു. വളരെ ലാഘവത്തോടും സിമ്പിളുമായിട്ടാണ് അവർ ഇതിനെ കുറിച്ച് പറഞ്ഞതെന്നും അർച്ചന പറയുന്നുണ്ട്.

നിങ്ങൾക്കൊരു ആൺകുട്ടി  ഉണ്ടായാൽ

നിങ്ങൾക്കൊരു ആൺകുട്ടി ഉണ്ടായാൽ

അന്നത്തെ ദിവസത്തെ ചർച്ചയ്ക്ക് ശേഷം ഒരു സുഹൃത്ത് എന്റെ അടുത്ത് വന്ന് ചോദിച്ചു. നിങ്ങൾക്ക് ഒരു ആൺകുട്ടി ഉണ്ടായാൽ അവൻ സ്വയംഭോഗം ചെയ്യുന്നത് നിങ്ങൾക്ക് അറിയാമെന്ന് ഒരിക്കലും അവനറിയരുതെ്. കുഞ്ഞിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലാത്ത സമയത്തായിരുന്നു അയാളുടെ ഉപദേശം. എന്റെ മകനോട് തുറന്നു സംസാരിക്കുകയും അവനും തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുമെന്നും താൻ അന്ന് മറുപടി നൽകിയിരുന്നു.

 അവന് നിന്റെ മുഖം ഓർമ വരും

അവന് നിന്റെ മുഖം ഓർമ വരും

എന്നാൽ തന്റെ അഭിപ്രായത്തിനോട് യേജിക്കാൻ അയാൾ തയ്യാറായിരുന്നില്ല. ഇപ്പോൾ പറഞ്ഞത് ബദൽ വിശദീകരണം മാത്രമാണ്. അവൻ ജീവിതകാലം മുഴുവൻ ചെയ്യാൻ പോകുന്ന കാര്യമാണിത് . ഇത് അവനുമയി സംസാരിച്ചാൽ സ്വയംഭോഗത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നിന്റെ മുഖം ഓർമവരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. അങ്ങനെയല്ലേ?എന്ന് അയാൾ മറു ചോദ്യം ചോദിച്ചു.

 ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല

ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല

എന്നാൽ അന്ന് പുരുഷനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞ ദിവസമായിരുന്നു അന്ന്. എല്ലാം തുറന്നു പറയുന്ന ഒരു സുഹൃത്തിനെ കിട്ടിയതിൽ തനിയ്ക്ക് നല്ല സന്തോഷം തോന്നിയിരുന്നു. എന്നാൽ ആ രാത്രി തനിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. തനിയ്ക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുളള വ്യാകുലതകളായിരുന്നുവെന്ന് അർച്ചന കുറിച്ചു.

English summary
actress archana kavi says about her new blog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more