India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി, എൽ പി യോട് സന്തോഷം പങ്കുവച്ച് നടി അശ്വതി

  |

  മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി അശ്വതി. അൽഫോൺസാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയെടുത്തത്. അഭിനയത്തിൽ തന്റേതായ ശൈലിയിലൂടെ കഥാപാത്രങ്ങളെ മികച്ചതാക്കാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. ഇൻസ്റ്റ​ഗ്രാമിലൂടെ റീൽസും തൻ്റെ വിശേഷങ്ങളും ഒക്കെ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്.

  Also Read :എനിക്ക് 100 ദിവസം അവിടെ നിന്ന് കിട്ടേണ്ടത് കിട്ടി, ഇനി വിവാഹം, മനസ് തുറന്ന് ബി​ഗ് ബോസ് താരം ബ്ലെസ്ലി

  ബി​ഗ്ബോസിൻ്റെ സ്ഥിരം പ്രേക്ഷക കൂടി ആണ് നടി അശ്വതി. സീസണിലെ ഓരോ എപ്പിസോഡിലെ സംഭവങ്ങളെ ക്കുറിച്ചും താരം ഇൻ്സ്റ്റയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ബി​ഗ് ബോസ് മത്സരാർത്ഥികൾ തിരികെ എല്ലാവരും അവസാന ദിവസം അവിടെ പോയതും, പത്ത് ലക്ഷം രൂപയുടെ ടാസ്ക്ക് മത്സരാർത്ഥികൾക്ക് നൽകിയതും എല്ലാം തന്നെ ചെയ്യുമായിരുന്നു. അതുപോലെ തന്നെ എൽ പിയെ കുറിച്ച് പറഞ്ഞ വിഷയങ്ങൾ സോഷ്യൽ മീഡയയിൽ വൈറലാവുകയും ചെയ്തിരുന്നു.

  നടി അശ്വതി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത് ഒരു സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസ് മത്സരത്തിൽ നിന്നുള്ള രണ്ട് സൂഹൃത്തുക്കൾ മിണ്ടിയതിൻ്റെ സന്തോഷമാണ് താരം പങ്കുവെച്ചത്. മുമ്പത്തെ സീസണുകളിലും തൻ്റെ സുഹൃത്തുക്കൾ മത്സരിക്കാൻ പോയിരുന്നു. എന്നാൽ തിരികെ വന്നിട്ടും ആരും തന്നോട് മിണ്ടിയിരുന്നില്ല. അങ്ങോട്ട് മെസേജ് അയച്ചിട്ടും. എന്നാൽ സീസൺ 4 ലെ സുഹ‍ൃത്തുക്കളായ എൽ പിയും ധന്യയും തന്നോട് സംസാരിച്ച വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

  ബി​ഗ്ബോസിലെ പല സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് പോസ്റ്റ് ഇട്ടിട്ടുള്ള അശ്വതി ലക്ഷ്മി പ്രിയക്കെതിരെയാണ് കൂടുതലും വിമർശനങ്ങൾ പറഞ്ഞിട്ടുള്ളത്. ബിഗ് ബോസ് സീസൺ 4ൽ അഞ്ചാം സ്ഥാനം നേടിയ ധന്യയും നാലാം സ്ഥാനം നേടിയ ലക്ഷ്മിപ്രിയയുമാണ് അശ്വതിയോട് വിശേഷങ്ങൾ പറഞ്ഞത്.

  ഒരു കുഞ്ഞ് വലിയ സന്തോഷ പോസ്റ്റ് എന്ന അടിക്കുറുപ്പോടെയാണ് സ്റ്റോറി അശ്വതി പോസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണ ബിഗ്ബോസ് ഹൗസ് എന്ന റിയാലിറ്റി ഷോ കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങുമ്പോൾ അതിൽ എന്റെ സുഹൃത്തുക്കൾ എന്ന് കരുതിയിട്ടുള്ള വ്യക്തികൾ വിളിക്കാറില്ല. ഒരു മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരാറിലാ (അവരുടെ മാനസികാവസ്ഥയും ഞാൻ മാനിക്കുന്നു. അതായിരിക്കാം അല്ലേൽ പിന്നേ എന്റെ വിശ്വവിഖ്യാതമായ BB പോസ്റ്റുകൾ കൊണ്ടായിരിക്കാം) എന്നും താരം പറയുന്നുണ്ട്.

  കഴിഞ്ഞ ദിവസം ധന്യയും ലക്ഷ്മി ചേച്ചിയും തനിക്ക് മെസേജ് അയച്ചു , അതിൽ താൻ വളരെയധികം സന്തോഷവതിയാണ് എന്ന് കുറിപ്പിൽ പറയുന്നു. ധന്യയെ എനിക്ക് നേരിട്ട് പരിചയം ഇല്ല പക്ഷെ ഒരു അടുപ്പം എനിക്ക് തോന്നിയിട്ടുണ്ട് അതിനു കാരണം എന്താണെന്നു എന്നെങ്കിലും ഒരിക്കൽ ഞാൻ പറയാം ഇപ്പൊ വേണ്ട.

  പിന്നെ ലക്ഷ്മി ചേച്ചി, സത്യമായിട്ടും ചേച്ചി എന്നോട് മിണ്ടുമോ എന്ന് എനിക്ക് സംശയം ഉണ്ടാരുന്നു. കാരണം "അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക" പോസ്റ്റ്‌ അത്രയ്ക്ക് വൈറൽ ആരുന്നു.. പക്ഷെ ചേച്ചി എപ്പോഴത്തെയും പോലെ തന്നെ ആയിരുന്നു. ചക്കരെ... കുട്ടാ.. എന്ന വിളിച്ചു മെസ്സേജ് ചെയ്തപ്പോൾ സത്യം പറയട്ടെ എനിക്ക് ശ്വാസം നേരെ വീണെന്ന് താരം ആശ്വാസിത്തിൽ പറഞ്ഞു.

  "ഫേസ്ബുക് കിട്ടുന്നില്ല നീ പോസ്റ്റ്‌ ഇട്ടിട്ടുണ്ടാകും എന്നെനിക്കറിയാം എനിക്കതൊക്കെ അയച്ചു താ" എന്ന് അശ്വതിയോട് എൽ പി പറഞ്ഞു. ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി. പറയാനുള്ളതൊക്കെ ഞാൻ പറയുമെങ്കിലും ബന്ധങ്ങൾ അടർന്നു പോകുന്നത് വല്ലാത്ത വിഷമം ഉള്ള കാര്യമാണ്.. എന്തായാലും ഇപ്പൊ ഹാപ്പി...

  Lakshmi Priya About Dilsha & Dr. Robin | അവർ ഒന്നിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ | *Interview

  ചോക്ലേറ്റ് സിനിമയുടെ ക്ലൈമാക്സിൽ ജയേട്ടൻ (ജയസൂര്യ) കണ്ണ് നിറഞ്ഞു പറയില്ലേ " ആദ്യായിട്ടാ എന്റെ നാടകം കണ്ട് ആൾക്കാർ കൈയ്യടിക്കുന്നത് " എന്ന്, അതുപോലെ ആദ്യായിട്ടാ ബിഗ് ബോസ് കഴിഞ്ഞു രണ്ടു പേർ മെസ്സേജ് അയച്ചത് ആ സന്തോഷം കൊണ്ടിട്ടാ പോസ്റ്റാണ് ഇതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  Read more about: bigg boss
  English summary
  Actress aswathy social media post about Lekshmi Priya and Dhanya Mary Varghese goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X