For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ ഏറ്റവും നല്ല രാത്രിയായിരുന്നു; ഭാവന, ശില്‍പ, രമ്യ, തുടങ്ങി നടിമാര്‍ ഒത്തൊരുമിച്ച രാത്രി, വീഡിയോ വൈറൽ

  |

  മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ ഒത്തിരി സൗഹൃദ വലയങ്ങളുണ്ട്. നടിമാരായ സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ഒരു ഗ്യാങ്ങാണ്. പുതിയ തലമുറയിലേക്ക് വരുമ്പോള്‍ ഭാവന, രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്‍പ ബാല, സയനോര എന്നിങ്ങനെ വലിയൊരു നിര തന്നെയുണ്ട്. നടിമാരെല്ലാം ഒരുമിച്ച് കൂടുന്നതും ആ സമയങ്ങളൊക്കെ ആഘോഷമാക്കി മാറ്റുന്നതുമാണ് പതിവ്. ഇത്തവണയും അതിലൊരു മാറ്റമില്ലെന്ന് തെളിയിക്കുകയാണ് താരങ്ങൾ.

  ഏറെ കാലത്തിന് ശേഷം നടിമാരുടെ ഗ്യാങ്ങ് ഒരുമിച്ച് കൂടിയിരിക്കുകയാണ്. രസകരമായൊരു ഡാന്‍സ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇത്തവണ എല്ലാവരും എത്തിയിരിക്കുന്നത്. ഓരോരുത്തരും പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന അടിക്കുറിപ്പുകളാണ് ഇതില്‍ ഏറ്റവും രസം. വൈറല്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നൂറ് കണക്കിന് ആരാധകരും എത്തിയിട്ടുണ്ട്.

  താള്‍ എന്ന സിനിമയിലെ 'കഹിന്‍ ആഗ് ലഗേ' എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികള്‍ക്കൊപ്പെമാണ് നടിമാര്‍ ഡാന്‍സ് കളിച്ചിരിക്കുന്നത്. ഞങ്ങളുടെ നല്ല രാത്രി ഇതാണെന്ന് പറഞ്ഞാണ് ഭാവന ഈ വീഡിയോ ഷെയര്‍ ചെയ്തത്. പതിവ് പോലെ ഷഫ്‌ന ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നും നിന്നെ ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നും നടി മൃദുല മുരളി സൂചിപ്പിച്ചു. എല്ലാവരുടെയും വീഡിയോയ്ക്ക് താഴെ ദേഷ്യം പ്രകടിപ്പിച്ചുള്ള സ്‌മൈലിയും തമാശരൂപേണ ഷഫ്‌ന പങ്കുവെച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടിലുള്ള ഒരാളാണ് ഷഫ്‌ന എങ്കിലും വൈറൽ വീഡിയോയിൽ നടി ഇല്ലായിരുന്നു.

  പ്രിയ വാര്യരോട് അന്ന് തോന്നിയ സ്പാര്‍ക്ക് ഇപ്പോഴുമുണ്ട്; ട്രോളുകൾക്കുള്ള മറുപടി കിട്ടുമെന്ന് ആരാധകർ- വായിക്കാം

   actress

  ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന, മൃദുല മുരളി, ശില്‍പ ബാല, ഗായിക സയനോര എന്നിവര്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കൂട്ടുകാരിയും നടിയുമായ മൃദുല മുരളിയുടെ വിവാഹത്തിനായിരുന്നു ഈ സംഘം അവസാനം ഒരുമിച്ച് കൂടിയത്. അന്ന് ഡാന്‍സും പാട്ടുമൊക്കെയായി വലിയ ആഘോഷം തന്നെയായിരുന്നു. കൂട്ടുകാരികളുടെ പെര്‍ഫോമന്‍സ് വൈറലാവുകയും ചെയ്തു. ഇപ്പോഴത്തെ വീഡിയോ വൈറലായതോടെ താരസുന്ദരിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് എത്തുകയാണ് ആരാധകര്‍.

  എല്ലാ കാലത്തും ഇതേ സൗഹൃദത്തോട് കൂടി ആയിരിക്കണമെന്ന ഉപദേശമാണ് ഏവര്‍ക്കും പങ്കുവെക്കാനുള്ളത്. ഇടയ്ക്കിടെ ഒത്തു കൂടാറുള്ള ഇവര്‍ അടുത്തിടെ വിദേശത്തേക്ക് യാത്ര പോയിരുന്നു. അന്ന് എല്ലാവര്‍ക്കും പോവാന്‍ സാധിച്ചില്ലെങ്കിലും ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവാണ് പോയത്. എനിക്കിതെല്ലാം മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നടി ഭാവന ഇട്ട പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതോടെ മലയാളത്തില്‍ നിന്നും മാറി കന്നഡ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ഭാവന. നിര്‍മാതാവായ നവീനുമായി 2018 ലായിരുന്നു വിവാഹിതയായത്. വിവാഹശേഷവും സോഷ്യൽ മീഡിയ വഴി ഭാവന തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്ത കാലത്തായി കിടിലൻ ഫോട്ടോഷൂട്ട് നടത്തിയാണ് നടി വീണ്ടും വാർത്തയിൽ നിറഞ്ഞത്. മലയാളത്തിലേക്ക് ഉടനെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. നല്ല വേഷം കിട്ടിയാൽ താൻ ഇനിയും മലയാളത്തിൽ അഭിനയിക്കുമെന്ന് ഭാവന പറഞ്ഞിട്ടുണ്ട്.

  ഭാവനയുടെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി തിളങ്ങിയ നായികമാർ | filmibeat Malayalam

  ഇത്തവണ ഈ ഗ്യാങ്ങില്‍ എത്താന്‍ പറ്റാതെ പോയത് നടി ഷഫ്‌ന ആയിരുന്നു. ഭര്‍ത്താവും നടനുമായ സജിനൊപ്പം യാത്രകളിലായിരുന്നു നടി. അതിന് ശേഷം അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിന്റെ തിരക്കിലേക്ക് മടങ്ങിയിരിക്കുകയാണ്. കൂട്ടുകാരികളെല്ലാം ഒത്തൊരുമിച്ച് എത്തിയപ്പോള്‍ ഷഫ്‌ന മാത്രം മാറി നിന്നത് എന്താണെന്ന് ചോദിച്ച് നിരവധി പേര് എത്തിയിരുന്നു. ലോക്ഡൌൺ കാലത്ത് കൂട്ട് കൂടി നടക്കാനോ പൊതുപരിപാടികൾക്ക് പങ്കെടുക്കാനോ സാധിക്കാത്ത അവസരത്തിലായിരുന്നു താരങ്ങൾ ഇങ്ങനൊരു കൂടികാഴ്ചയ്ക്ക് എത്തിയത്.

  Read more about: bhavana ഭാവന
  English summary
  Actress Bhavana, Ramya Nambeeshan And Shilpa Bala's Latest Dance Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X