Don't Miss!
- News
വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എന്‍ഐഎ വാദങ്ങള്‍ തള്ളി
- Sports
Asia Cup 2022: ആവേശ് പുറത്താവും, അവന് ഓവര്‍ ടേക്ക് ചെയ്തു! മുന്‍ താരം പറയുന്നു
- Finance
ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!
- Technology
Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ
- Lifestyle
സിംഹങ്ങളെ സംരക്ഷിക്കാന്‍ പരിസ്ഥിതിയൊരുക്കാം; ഇന്ന് ലോക സിംഹ ദിനം
- Automobiles
ഹാരിയറിനും ഹെക്ടറിനും ഒത്ത എതിരാളി! നോച്ച്ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault
- Travel
ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്
ലാല്‍ സര് സ്വയം ക്യാമറയെടുത്ത് വന്ന് എന്റെ ഫോട്ടോയെടുത്തു, ഒരാവശ്യവുമില്ലായിരുന്നു: ചാര്‍മിള പറയുന്നു
ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും നായികയായിരുന്നു ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യയായി. വിവാദങ്ങള്‍ നിറഞ്ഞ ജീവിതവും ചാര്‍ളിയ്ക്ക് വാര്‍ത്തകളില്‍ ഇടം നല്‍കിയിരുന്നു. തന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി മാറിയൊരു സംഭവത്തെ കുറിച്ച് ഒരിക്കല്‍ ചാര്‍മിള മനസ് തുറന്നിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെ കുറിച്ചായിരുന്നു ചാര്‍മിള അന്ന് പറഞ്ഞത്.
വെള്ളയില്‍ വന്ന് തിളങ്ങി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍
കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു ചാര്‍മിള മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത്. താന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ കാരണക്കാരന്‍ മോഹന്‍ലാല്‍ ആണെന്നാണ് ചാര്‍മിള പറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് തീരെ താല്പര്യമില്ലായിരുന്നുവെന്ന് ചാര്‍മിള പറയുന്നു. തന്റെ സമ്മര്‍ദ്ദത്തിന് ഒടുവിലാണ് അച്ഛന് സമ്മതിച്ചത്. ആ സമയത്ത് തന്റെ പക്കല്‍ നല്ല ഫോട്ടോകള്‍ പോലും എടുത്തു വച്ചിരുന്നില്ല. പോര്ട്ട്ഫോളിയോകളൊന്നും എടുത്തുവെക്കാതിരുന്നപ്പോള് ലാലേട്ടന് അച്ഛനോട് മകളുടെ നല്ല ഫോട്ടോകള്‍ എടുത്തു വച്ചാല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ട, അവള് കൂടുതല്‍ സിനിമകളൊന്നും ചെയ്യേണ്ടെന്നായിരുന്നു അച്ഛന്റെ മറുപടിയെന്ന് ചാര്‍മിള പറഞ്ഞു.

എന്നാല്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചു. ഉണ്ടെന്ന് താന്‍ മറുപടി കൊടുത്തു. എങ്കില്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാതെ വരാന്‍ പറഞ്ഞു. ആ ദിവസം മോഹന്‍ലാല്‍ മോഹന്‍ലാല്‍ സര് സ്വയം ക്യാമറയെടുത്തുവന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില്‍ വച്ച് തന്റെ ഫോട്ടോയെടുത്തെന്നും ചാര്‍മിള പറയുന്നു. ആ ഫോട്ടോകള്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും കൊടുത്തുവെന്നും അങ്ങനെ താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുവെന്നും താരം പറഞ്ഞു.

മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും മോഹന്‍ലാല്‍ തന്നെ സഹായിക്കുകയായിരുന്നു. ആ സമയത്ത് പോട്ട്ഫോളിയോ ചെയ്യാന്‍ മുപ്പതിനായിരവും നാല്പ്പതിനായിരവുമൊക്കെയായിരുന്നു ചെലുണ്ടായിരുന്നതെന്നും നടി പറഞ്ഞു. തനിക്ക് മലയാളം അറിയാത്തതിനാല്‍ പല സീനുകളും പഠിക്കാന്‍ മോഹന്‍ലാല്‍ ക്ഷമയോടെ സമയം തന്നുവെന്നും ചാര്‍മിള പറഞ്ഞിരുന്നു.

തമിഴിലൂടെയാണ് ചാര്‍മിള സിനിമയിലെത്തുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു. മലയാളത്തിലും തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു വ്യക്തിജീവിതം. നടന് കിഷോര്‍ സത്യയെ 1995ല്‍ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം 1999 ല്‍ വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷം 2006ല്‍ മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധവും പിരിഞ്ഞു. ഈയ്യടുത്ത് ചാര്‍മിള വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
ചാര്‍മിളയെ കുറിച്ചുള്ള ചോദ്യത്തിന് നടന് ബാബു ആന്റണി നല്കിയ മറുപടിയും ഈയ്യടുത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞുവെന്നായിരുന്നു കമന്റ്. ഈ പറഞ്ഞയാളെ താങ്കള്‍ക്ക് അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നുമായിരുന്നു ബാബു ആന്റണി നല്കിയ മറുപടി.
-
'കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്'; ഭർത്താവിന് പാദശുശ്രൂഷ ചെയ്ത നടി പ്രണിത സുഭാഷിന് വിമർശനം!
-
എന്റെ എല്ലാ കൂട്ടകാരികളുമായി എന്റെ സഹോദരന്മാര് കിടക്ക പങ്കിട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് സോനം!
-
'ശ്രീനിവാസൻ ആശുപത്രിയിലായാൽ തിരക്ക് മാറ്റിവെച്ച് മമ്മൂട്ടി വരും, തമാശയൊക്കെ പറഞ്ഞിരിക്കും ഇരുവരും'; നിർമാതാവ്