For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല, ദുരിത ജീവിതത്തെ കുറിച്ച് ചാര്‍മിള പറയുന്നു!

  |

  ഒരു കാലത്തെ മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ പട്ടികയിലുള്ള നടിയായിരുന്നു ചാര്‍മിള. ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ചാര്‍മിളയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ചാര്‍മിളയുടെ വിവാഹം. ഇതോടെ സിനിമ ഉപേക്ഷിച്ച് പോയ ചാര്‍മിള വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു.

  ഷാരുഖിനോടും കാജോളിനോടും കടുത്ത ആരാധന! ആരാധകന് സംഭവിച്ചതോ വലിയ ദുരന്തവും!

  മമ്മൂക്കയുടെ ന്യൂയര്‍ സമ്മാനം റെഡി! ഫാന്‍സിന് ആഘോഷിക്കാം, ട്രോളന്മാര്‍ക്കോ? ഇന്ന് രാത്രി സര്‍പ്രൈസ്

  തിരിച്ച് വരവിനെ കുറിച്ചും വിവാഹത്തിന് ശേഷം താന്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും പലപ്പോഴും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അമ്മയ്ക്കും മകനുമൊപ്പം തമിഴ്‌നാട്ടിലെ ചെറിയൊരു തെരുവില്‍ കഴിയുകയാണ് നടിയിപ്പോള്‍. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്നാണ് ചൂണ്ടികാണിച്ചിരിക്കുകയാണ് നടി.

  ശ്രീശാന്തിനെ തേച്ചൊട്ടിച്ച് കളഞ്ഞ അവസ്ഥയായി പോയി! ബിഗ് ബോസ് ഹിന്ദി സീസണ്‍ 12 ലെ ട്വിസ്റ്റ് ഇങ്ങനെയോ?

   നടി ചാര്‍മിള

  നടി ചാര്‍മിള

  വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്ക് എത്തിയ ശാലീന സുന്ദരിയായിരുന്നു ചാര്‍മിള. 1979 ല്‍ സിനിമയിലെത്തിയ ചാര്‍മിള അരങ്ങേറ്റം നടത്തിയത് തമിഴിലായിരുന്നു. മൂന്നോളം തമിഴ് ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ധനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു ചാര്‍മിളയ്ക്ക് ലഭിച്ചിരുന്നത്. പേരും പ്രശസ്തിയും പണവുമെല്ലാം ചാര്‍മിളയുടെ വിവാഹത്തോടെ തീരുകയായിരുന്നു.

   ചാര്‍മിളയുടെ ദുരിത ജീവിതം

  ചാര്‍മിളയുടെ ദുരിത ജീവിതം

  നടനും അവതാരകുമായ കിഷോര്‍ സത്യയെ ആയിരുന്നു ചാര്‍മിള ആദ്യം വിവാഹം കഴിച്ചത്. 1995 ല്‍ വിവാഹിതരായ ഇരുവരും 1999 ല്‍ വേര്‍പിരിയുകയായിരുന്നു. 2006 ലായിരുന്നു സഹോദരിയുടെ സുഹത്തും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷുമായിട്ടുള്ള ചാര്‍മിളയുടെ വിവാഹം. 2014 ല്‍ ഈ ബന്ധം വേര്‍പിരിയുകയായിരുന്നു. രാജേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതോടെ മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. ഇപ്പോള് ചെറിയൊരു വീട്ടിലെ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നും നടി പറയുന്നു.

   ചാര്‍മിളയുടെ വാക്കുകള്‍

  ചാര്‍മിളയുടെ വാക്കുകള്‍

  രാജേഷുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്ക് വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകള്‍ വരുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും. നായകളെ അയാള്‍ക്ക് ഇഷ്ടമല്ല. പക്ഷെ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തണ്ടെന്ന് കരുതി ഒരു നായയെ വളര്‍ത്തുന്നുണ്ട്.

   പുതിയ ജീവിതം

  പുതിയ ജീവിതം

  രണ്ട് മുറികളിലൊന്നിലാണ് നായയെ വളര്‍ത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം പുറത്ത് കൊണ്ട് പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെ ഭക്ഷണം. സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ മതി. റിയാലിറ്റി ഷോയിലെ മറ്റോ ജഡ്ജിയായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു എന്നും ചാര്‍മിള പറയുന്നു.

   ജീവിതത്തിലെ ഏക സന്തോഷം

  ജീവിതത്തിലെ ഏക സന്തോഷം

  മകന്‍ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടിയിരുന്നത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. മോന് ഒന്‍പത് വയസായി. വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ജീവിതത്തിലെ ഏക സന്തോഷം. തമിഴ് നടന്‍ വിശാലിന്റെ സഹായം കൊണ്ട് അവന്റെ സ്‌കൂള്‍ ഫിസ് മുടങ്ങുന്നില്ലെന്നും ചാര്‍മിള പറയുന്നു.

  English summary
  Actress Charmila talks about her life tragedy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X