For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു , ജീവിതത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തെ കുറിച്ച് ദേവി അജിത്ത്

  |

  മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദേവി അജിത്. അവതാരകയായി കരിയർ ആരംഭിച്ച ദേവി 2000 ൽ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, ട്രിവാൻഡ്രം ലോഡ്ജ്, സീതാകല്യാണം, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറൻസിക്കിലും ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു. ഗൗഥമന്റെ രഥമാണ് ഏറ്റവും ഒടുവിൽ റലീസ് ചെയ്ത ചിത്രം. ഇപ്പോഴിത തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തത്തെ കുറിച്ച് പറയുകയാണ് താരം. മനോരമ ഡോട്കോമിലൂടെയാണ് ജീവിതത്തിൽ കടന്നു പോയ വെല്ലുവിളികളെ കുറിച്ച് നടി വ്യക്തമാക്കുന്നത്.

  താരം ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. തിരുവനന്തപുരത്തെ നിർമ്മല ഭവൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധവും ദേവി നേടിയിരുന്നു.

  താനും അജിത്തും ചെറുപ്പം മുതലെ അയൽക്കാരായിരുന്നു. കൂടാതെ സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെയുളള ആ പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു. ഞങ്ങൾക്ക് ഒരു മകൾ പിറന്നു. പേര് നന്ദന. ഞാനും അജിത്തും ദ് കാർ എന്ന സിനിമ നിർമ്മിച്ച സമയം. ചിത്രം പുറത്തിറങ്ങും മുൻപ് ഒരു കാറപകടത്തിൽ അജിത് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു പിന്നീട്,

  മനസ്സിനെ ദുഃഖങ്ങളിൽ നിന്ന് വഴിതിരിച്ച് വിടാൻ തിരുവനന്തപുരത്ത് താനൊരു ബുട്ടീക് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകുകയായിരുന്നു. മകൾ പഠനത്തിന് പോയതോടെ വീണ്ടും ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി. അപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നി. 2009 ൽ വീണ്ടും വിവാഹിതയാവുകയായിരുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാൽ ഞങ്ങൾക്ക് ഒത്ത് പോകാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ പരസ്പരം വേർ പിരിഞ്ഞു.

  ദേവിയ്ക്ക് വട്ടിയൂർ കാവിലുള്ള തങ്ങളുടെ വീട് അൽപം സ്പെഷ്യലാണ്. തന്റെ ജീവിതത്തിലെ നല്ലൊരു കാലഘട്ടവും, ഇപ്പോഴും ഞാൻ വട്ടിയൂർക്കാവിലുള്ള വീട്ടിലാണ് ജീവിക്കുന്നത്. പഠനകാലം, വിവാഹം കഴിഞ്ഞു അജിത്തുമായി വന്നുകേറിയത്, മകൾ ജനിച്ചത്, സിനിമയിൽ എത്തിയത് തുടങ്ങി ഒരുപാട് സന്തോഷവും ദുഃഖവും സാക്ഷ്യം വഹിച്ചത് ഈ വീടാണ്. അടുത്തിടെ അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി. ഇപ്പോൾ അച്ഛന്റെ ഓർമകൾ നിറയുന്ന ഇടം കൂടിയാണ് ഈ വീട്. ഇവിടെ തന്നെ എനിക്കും ജീവിച്ച് മരിക്കണമെന്നാണ് ആഗ്രഹം.

  ഷൂട്ട് കഴിഞ്ഞാൽ നേരെ വീട്ടിലേയ്ക്ക് വരുന്ന ആളാണ് ഞാൻ. വീട്ടിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അതിനാൽ തന്നെ ലോക്ക് ഡൗൺ അധികം ബാധിച്ചിട്ടില്ല.. മകൾ ഇറ്റലിയിൽ നിന്നും എംഎസ് കഴിഞ്ഞ ശേഷം ചെന്നൈയിൽ ജോലിചെയ്യുന്നു. ലോക്ഡൗൺ മൂലം അവളും ഇപ്പോൾ വീട്ടിലുണ്ട്. സിനിമയും പാചകവുമായി സമയം ചെലവിടുന്നു.വീട്ടിൽ അത്യാവശ്യം മുറ്റവും പൂന്തോട്ടവുമുണ്ട്. അതുകൊണ്ട് ബോറടിക്കില്ല.

  Read more about: devi ajith
  English summary
  Actress Devi Ajith Shared Memory Of Husband Ajith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X