For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരീക്ഷണകാലം അതിജീവിച്ചു, അടുത്ത ഞങ്ങളുടെ സ്വപ്നം ഇതാണ്, വെളിപ്പെടുത്തി ധന്യ മേരി വർഗീസ്

  |

  മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയ ധന്യ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്. ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്.

  മോഡലിങ്ങിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. ആദ്യം ഒരു തമിഴ് ചിത്രത്തിലാണ് ചാൻസ് ലഭിക്കുന്നത്. പിന്നീട് മലയാളത്തിൽ അവസരങ്ങൾ തേടി എത്തുകയായിരുന്നു. തലപ്പാവ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റി മറിച്ചത്. ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയതിനെ കുറിച്ചും ജീവിതത്തിലെ ഇനിയുള്ള വലിയ സ്വപ്നത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  കൂത്താട്ടുകുളമാണ് തന്റെ സ്വന്തം സ്വദേശം. ജോണുമായുള്ള വിവാഹത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് മാറുകയായിരുന്നു. അവിട ഫ്ലാറ്റിലാണ് താമസം, ജോണിന്റെ കുടുംബത്തിന് കൺസ്ട്രഷൻ ബിസിനസ് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം അത് നന്നായി പോയി. എന്നാൽ ഇടയ്ക്ക് ചില താളപ്പിഴകൾ സംഭവിച്ചു. അതോടെ കടബാധ്യതകളുണ്ടായി. അത് ഞങ്ങളുടെ ജീവിതത്തിലേയും പരീക്ഷണകാലമായിരുന്നു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങിയിരിക്കുകയാണ് ഞങ്ങൾ.


  വരുമാന സ്രോതസുകൾ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്ക്രിനിലേയ്ക്ക് രണ്ട് പേർക്കും അവസരം ലഭിക്കുന്നത്. തനിയ്ക്ക് സീത കല്യാണം എന്ന പരമ്പരയിലെ ടൈറ്റിൽ റോൾ ചെയ്യാനായിരുന്നു ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു.

  പ്രശ്നങ്ങളൊക്കെ ഒതുങ്ങി ജീവിതത്തിലേയ്ക്ക് തങ്ങൾ മടങ്ങി വരുകയാണ് താരങ്ങൾ. ഇനി ഇവരുടെ ഏറ്റവും അടുത്ത സ്വപ്നം വീടാണ്. ആ സ്വപ്നത്തെ കുറിച്ചും ധന്യ വാചാലയായി. ഫ്ലാറ്റിലെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളും ഉണ്ട്. സാമ്പത്തിക പ്രശ്നം ഒതുങ്ങിയതിന് ശേഷം കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ച് വീട് വയ്ക്കണം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ ഇന്റീരിയർ ഓക്കെ താൻ മുൻകൈ എടുത്താണ ഒരുക്കിയതെന്നും ധന്യ അഭിമുഖത്തിൽ പറഞ്ഞു.

  വീടിനെപ്പറ്റിയുള്ള വളരെ മനോഹരമായ ഓർമയെ കുറിച്ചും ധന്യ പങ്കുവെച്ചു.ജീവിതത്തിലെ ഏറ്റവും നല്ല ഓർമകൾ ഈ വീടിനെ ചുറ്റിപ്പറ്റിയാണ്.അച്ഛൻ വർഗീസ്., അമ്മ ഷീബ, അനിയൻ ഡിക്‌സൺ. ഇതായിരുന്നു കുടുംബം. കുത്താട്ട് കുളമാണ് സ്വദേശം. അച്ഛന്റെ തറവാട് വീടായിരുന്നു, ഇടക്കാലത്തു ചെറിയ അറ്റകുറ്റപണികൾ നടത്തിയത് ഒഴിച്ചാൽ ഇന്നുവരെ വീടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.അത്ര കരുതലോടെയാണ് വീട്ടുകാർ തറവാടിനെ സംരക്ഷിക്കുന്നത്.

  ഷൂട്ട് ഉള്ളപ്പോൾ 15 ദിവസം തിരുവനന്തപുരത്തും 15 ദിവസം കൂത്താട്ടുകുളത്തുമാണ്.മകൻ ജൊഹാൻ. ഇപ്പോൾ ആറു വയസായി. അവൻ ഇവിടെ നിന്നാണ് വളരുന്നത്. ലോക്ക് ഡൗണിന്റെ തലേദിവസം ഞങ്ങൾ കുത്താട്ടുകുളത്തിലേയ്ക്ക് പോന്നു. ഇല്ലെങ്കിൽ ഫ്ലാറ്റിൽ ഇരുന്നു മുഷിഞ്ഞേനെ. ഇവിടെ മുറ്റവും പറമ്പും ഉള്ളത് കൊണ്ട് ഇറങ്ങി നടക്കാനും കളിക്കാനുമൊക്കെ അവസരമുണ്ട്.

  Read more about: dhanya mary varghese
  English summary
  Actress Dhanya Mary Varghese About Her Future Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X