For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിട്ടിയ സിനിമ നഷ്ടപ്പെട്ടു, സമ്മര്‍ദ്ദം സഹിക്കാനാവാതെ ചെയ്തത്; അമ്മിണിപ്പിള്ളയിലെ നായിക പറയുന്നു

  |

  അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ പലര്‍ക്കും പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് തിരക്കുകളില്‍ നിന്നും മോചനമായിരിക്കാം ഈ നിര്‍ബന്ധിത അവധിക്കാലം. എന്നാല്‍ കരിയറില്‍ മെല്ലെ മെല്ലെ പിച്ചവച്ചു തുടങ്ങിയതാരങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാണ്. അത് കാരണം പല താരങ്ങളും സമ്മര്‍ദ്ദത്തിനെ തുടര്‍ന്ന് വിഷാദത്തിലേക്ക് പോയിക്കൊണ്ടിരിയ്ക്കുകയാണ്.

  തുടക്കത്തില്‍ താനും ഇത്തരം പിരിമുറുക്കങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ നായിക ഷിബില പറയുന്നു. മാര്‍ച്ച് 25 ന് എന്റെ പുതിയ സിനിമ തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ഒന്ന് രണ്ട് മാസങ്ങള്‍ക്കൊണ്ട് എല്ലാം ശരിയാവുമെന്നും ഷൂട്ടിങ് തുടങ്ങാന്‍ കഴിയും എന്നുമാണ് കരുതിയത്. സ്ഥിതികഗതികള്‍ വഷളായതോടെ ആ സിനിമ ഉപേക്ഷിച്ചു.

  എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ചതിച്ചു, ഇന്‍ ഹരിഗര്‍ നഗറില്‍ നിന്ന് ജഗദീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചു!

  farashibila


  അതിയായ പിരിമുറുക്കം അനുഭവിച്ചിരുന്നു. അതില്‍ നിന്ന് രക്ഷ നേടാന്‍ മെഡിറ്റേഷന്‍ ചെയ്തു തുടങ്ങി. എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുകയും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ പാചകത്തിലും പൂന്തോട്ടം ഉണ്ടാക്കുന്നതിലുമൊക്കെ ശ്രദ്ധ കൊടുത്ത് സമ്മര്‍ദ്ദം ഒഴിവാക്കി. ഉത്കണ്ഠയോടെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കുകയും ശാന്തതയോടെ കാര്യങ്ങള്‍ കാണാനും തുടങ്ങി- ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷിബില പറഞ്ഞു.

  കക്ഷി അമ്മിണി പിള്ള എന്ന ചിത്രം റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ തന്നെ ഇപ്പോഴും കാന്തിയായിട്ട് തന്നെയാണ് കാണുന്നത് എന്ന് ഷിബില പറയുന്നു. കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം ശരീര ഭാരം കൂട്ടിയിരുന്നു. കാന്തിയായി മാറാന്‍ എനിക്ക് പ്രയാസം ഒന്നു തോന്നിയില്ല. തിരക്കഥാകൃത്ത് കഥ പറയുമ്പോള്‍ തന്നെ എല്ലാം വിശദമാക്കിയിരുന്നു. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ ഒരുപാട് കാന്തിമാരെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തന്റെ രൂപത്തെ കുറിച്ചോ മറ്റോ യാതൊന്നിനെ കുറിച്ചും കാന്തി ശ്രദ്ധാലുമായിരുന്നില്ല. കുറവുകളെ നോക്കി സങ്കടപ്പെടുന്ന പെണ്‍കുട്ടിയല്ല. സ്വയം സ്‌നേഹിക്കുകയും മറ്റുള്ളവരെ സ്‌നേഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ്.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  16 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഷംന കാസിം

  പിന്നെ, ജോലിക്ക് പോകാന്‍ കഴിയുന്നതും പണം സമ്പാദിക്കലും മാത്രമല്ല, സ്ത്രീ ശാക്തീകരണം. കുടുംബത്തെ ഐക്യത്തോടെയും സ്‌നേഹത്തോടെയും നിലനിര്‍ത്താന്‍ കഴിയുന്നതും, നല്ലൊരു വീട്ടമ്മയായി ഇരിക്കാന്‍ കഴിയുന്നതും സ്ത്രീ ശാക്തീകരണം തന്നെയാണ്. തീര്‍ച്ചയായും കാന്തിയും സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമാണ്. ശക്തമായൊരു വനിത തന്നെയാണ്- ഷിബില പറഞ്ഞു

  English summary
  Actress Fara Shibila said that she was under a lot of pressure at the beginning of the lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X