For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ വരില്ലെന്ന് കരുതി പലരും ചോദിക്കാതെ ഇരുന്നു; നടി ആയില്ലെങ്കിൽ എന്താവുമെന്ന ചോദ്യത്തിന് ഗൗതമി പറയുന്നു

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം നിറഞ്ഞ് നില്‍ക്കുകയാണ് നടി ഗൗതമി. കമല്‍ ഹാസനുമായി ലിവിങ് റിലേഷനിലായതിന് ശേഷം ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. ഒപ്പം കാന്‍സറിനെ അതിജീവിച്ചാണ് ഗൗതമി ആരാധകരുടെ ഇഷ്ടം നേടി എടുക്കുന്നത്. ഒത്തിരി സിനിമകളില്‍ നായികയായിട്ടെത്തി മലയാളത്തിലും വന്‍ ജനപ്രീതി നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

  ഹോട്ട് ലുക്കിൽ നടി കിയാര അദാനി, കിടിലൻ ഫോട്ടോസ് കാണാം

  മറ്റ് ഭാഷകളില്‍ സജീവമായിട്ടും മലയാളത്തിലേക്ക് വീണ്ടും വരാത്തതെന്താണെന്ന് ചോദിച്ചാല്‍ എന്നെ എന്ത് കൊണ്ടാണ് വിളിക്കാത്തതെന്നാണ് ഗൗതമി ചോദിക്കുന്നത്. തെലുങ്കില്‍ രണ്ട് മൂന്ന് സിനിമകളില്‍ അഭിനയിക്കുകയാണെന്നും നല്ല തിരക്കഥ വന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ എത്തുമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ഗൗതമി.

  അഭിനയത്തില്‍ നിന്നും ഞാന്‍ കുറച്ച് കാലം വിട്ട് നിന്നപ്പോഴെക്കും സിനിമാ ലോകമാകെ ധാരണ പരന്നു ഞാന്‍ ഇനി അഭിനയിക്കില്ലെന്ന്. അത് ശരിയല്ല. മലയാളത്തില്‍ നിന്നും പല സംവിധായകരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് ഞാന്‍ വരില്ലെന്ന് വിചാരിച്ച് ചോദിക്കാതെ ഇരുന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ. തിരക്കഥകള്‍ കാണട്ടെ. ഞാന്‍ വീണ്ടും വരും.

  സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എന്താവുമെന്ന ചോദ്യത്തിനും ഗൗതമി മറുപടി പറഞ്ഞിരുന്നു. ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ടോണിക്‌സ് എന്‍ജീനിയറിങ്ങിന് പഠിക്കുമ്പോഴാണ് സിനിമയില്‍ നിന്ന് ഓഫര്‍ വരുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് സിനിമയുടെ തെലുങ്ക് റീമേക്കിലേക്ക് നായികയായി. പിഎന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ആ പടം വന്‍ ഹിറ്റായിരുന്നു. അതോടെ പഠിച്ചം തീര്‍ന്നു. അത് വിട്ടത് നന്നായി. സിനിമയില്‍ വരാന്‍ കഴിഞ്ഞതാണ് വലിയ കാര്യം. മലയാളത്തില്‍ എനിക്ക് നല്ല റോളുകളാണ് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണ് തിരഞ്ഞെടുത്തത്.

  എല്ലാ പുരുഷാധിപത്യത്തിന് എതിരെ പ്രതികരിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നെ വളര്‍ത്തിയത് സഹോദരനൊപ്പം തുല്യമായിട്ടാണ്. അതിനാല്‍ ഞാന്‍ വിവേചനം നേരിട്ടിട്ടില്ല. ഒരു തരത്തിലുമുള്ള മോശമായ പെരുമാറ്റം സിനിമക്കാരില്‍ നിന്നും ഉണ്ടായിട്ടുമില്ല. ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ കാലമായതിനാല്‍ കൂടുതല്‍ പേര്‍ അപമാനങ്ങളെ എതിരിടുന്നെന്ന് മാത്രം. സ്ത്രീകള്‍ ദുര്‍ബലകളല്ലെന്ന് സിനിമയിലെ ആണുങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.

  Mohanlal's Aaraattu release date announced

  ഞാന്‍ ബ്രെസ്റ്റ് കാന്‍സര്‍ വന്നിട്ട് പൂര്‍ണമായി ഭേദമായ വ്യക്തിയാണ്. അതെവിടെയും പറയാന്‍ മടിയില്ല. മിക്ക കാന്‍സര്‍ രോഗങ്ങളും നേരത്തെ ചികിത്സിച്ചാല്‍ ഭേദമാകും. അതെ കുറിച്ച് ബോധവത്കരണവും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കലും മറ്റുമാണ് ലൈഫ് എഗെയിന്‍ ഫൗണ്ടേഷന്‍ ചെയ്യുന്നത്.

  Read more about: gauthami ഗൗതമി
  English summary
  Actress Gautami Revealed Why She Is Not Acting In Malayalam Movies And About Cancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X