For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എടീ, നീ എന്ന് വിളിക്കാനും എന്റെ കാറ് തല്ലിപ്പൊളിക്കാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്: ഗായത്രി

  |

  കഴിഞ്ഞ ദിവസമായിരുന്നു നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനത്തെ തടഞ്ഞു നിര്‍ത്തുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. ഈ സംഭവത്തില്‍ ഗായത്രി സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ ഈ വിശദീകരണത്തിനും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനം ആയിരുന്നു നേരിട്ടത്.

  പാവടയിൽ സ്റ്റൈലൻ ലുക്കിൽ നിരഞ്ജന, ചിത്രം കാണൂ

  ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ഗായത്രി. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. 'എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത് എന്നാണ് ഗായത്രി ചോദിക്കുന്നത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നതെന്നും ഗായത്രി അഭിപ്രായപ്പെടുന്നു. താരത്തതിന്റെ വാക്കുകളിലേക്ക്.

  'കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഗായത്രി പറയുന്നു. ഇതോടെ തങ്ങള്‍ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവര്‍ പുറകെ വന്നുവെന്നും കുറച്ചുദൂരം ചെന്നശേഷം അവര്‍ തങ്ങളുടെ കാറിനു മുന്നില്‍ വട്ടംവച്ച് നിര്‍ത്തുകയായിരുന്നുവെന്നും അതിനുശേഷം നടന്നതാണ് വൈറലായി മാറിയ വിഡിയോയില്‍ കണ്ടതെന്നും ഗായത്രി പറയുന്നു.

  ഇത് ഇത്രയും വലിയ പ്രശ്‌നമാകാന്‍ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കില്‍ അവര്‍ ആരും വിഡിയോ എടുക്കാന്‍ പോകുന്നില്ലെന്നും ഗായ്ത്രി പറയുന്നു. ഞാന്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇതൊരു വലിയ പ്രശ്‌നമായി മാറി. ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ടെന്നും ഗായത്രി പറയുന്നു. പിന്നീട് പോലീസ് വന്നുവെന്നും 'മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ' എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി എന്നും ഗായത്രി പറയുന്നു.

  'വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങള്‍ ഓടിച്ചുപോയി. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല.' 'ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണന്നെുമാണ് ഗായത്രിുടെ വിശദീകരണം. എന്നാല്‍ തങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണമെന്നും ഗായത്രി പറയുന്നു. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകര്‍ത്തത് ആളുകള്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചുവെന്നും താരം ആരോപിക്കുന്നു.

  എന്നാല്‍ ഇതൊന്നും താന്‍ പൊലീസിനോടു പറഞ്ഞില്ല. ഇതൊരു വലിയ പ്രശ്‌നമാക്കേണ്ട എന്നു കരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വിഡിയോ എടുക്കുമോ? എന്നും ഗായത്രി ചോദിക്കുന്നു.' ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നുവെന്നും താരം പറയുന്നു. പൊലീസുകാര്‍ വന്നിട്ട് നിങ്ങള്‍ പോയാല്‍ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നുവെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

  Also Read: ഇവള്‍ എന്റേതാണ്, ലോകം എന്തും പറയട്ടെ; സ്റ്റാര്‍ മാജിക് വിവാദങ്ങളോട് മുക്തയുടെ മറുപടി

  Actress Gayathri suresh's explanation on car accident

  'എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത് എന്നാണ് ഗായത്രി ചോദിക്കുന്നത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാന്‍ ഓര്‍ക്കുന്നതെന്നും ഗായത്രി അഭിപ്രായപ്പെടുന്നു. 'കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ടെന്നും താരം പറയുന്നു. ആ ഒരുലക്ഷം ആളുകളെ തനിക്ക് വേണ്ടെന്നും താരം തുറന്നു പറയുന്നു. അതേസമയം ഈ സംഭവത്തില്‍ താന്‍ നിയമനടപടിയുമായി മുന്നോട്ടില്ല. സിനിമകളുമായി മുന്നോട്ടുപോകുമെന്നാണ് ഗായത്രി പറയുന്നത്.. മലയാളത്തില്‍ എന്റെ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ടെന്നും തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നായിരുന്നു ആരോപണം. വൈറല്‍ വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതും കാണാം. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നതായും വീഡിയോയില്‍ നിന്നും മനസിലാകുന്നുണ്ട്. അതേസമയം വാഹനം ഇടിച്ചപ്പോള്‍ ടെന്‍ഷന്‍ മൂലമാണ് തങ്ങള്‍ കാര്‍ നിര്‍ത്താതെ പോയതെന്നായിരുന്നു കഴിഞ്ഞ ദിവസം ഗായത്രി ലൈവില്‍ വന്ന് പറഞ്ഞത്.

  Read more about: gayathri suresh
  English summary
  Actress Gayathri Suresh Explains What Happened About Her Viral Video And Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X