For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീര ജാസ്മിൻ, സംയുക്ത, ദിവ്യ ഉണ്ണി! താരറാണിമാർ ഇപ്പോൾ എവിടെയാണ്! വിവാഹശേഷം സിനിമ വിട്ട നായികമാർ

  |

  നടിമാരുടെ വിവാഹം ആരാധകരുടെ ഇടയിൽ വലിയ സങ്കടം സൃഷ്ടിക്കാറുണ്ട്. സിനിമയിൽ കത്തി നിൽക്കുമ്പോഴാ‌കും താരങ്ങൾ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്. എന്നാൽ വിവാഹ ശേഷം ഭൂരിഭാഗ നടിമാരും കുടുംബവുമായി ഒതുങ്ങി ജീവിക്കാറാണ് പതിവ്. ഇത് ആരാധകരിൽ നിരാശ ജനിപ്പിക്കാറുണ്ട്.

  സിനിമ വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചില താരങ്ങൾ മടങ്ങി വരണമെന്ന് ആഗ്രഹിക്കാറുണ്ട് . അത് സോഷ്യൽ മീഡിയയിലൂടേയും മറ്റും ആരാധകർ പ്രകടമാക്കാറുമുണ്ട്. ഒകരു കാലത്ത് സിനിമയിൽ തിളങ്ങി, ഇപ്പോഴും വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്ന നടിമാർ ഇവരൊക്കെയാണ്.

  ഒരു കാലത്തെ മലയാളി സിനിമയിൽ റാണിയായി വാണിരുന്ന താരമായിരുന്നു സംയുക്ത വർമ. മലയാളത്തിലെ മുൻനിര താരങ്ങളളോടൊപ്പം മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. 1999 ൽ പുറത്തു വന്ന വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചും പിന്നീട് ജയറാം, ബിജൂ മോനോൻ, ദിലീപ് ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സംയുക്ത- ബിജു മേനോൻ വിവാഹം . വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴും ബിജു മേനോനോട് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് തങ്ങളുടെ പ്രിയ താരത്തിന്റെ മടങ്ങി വരവിനെ കുറിച്ച്.


  ബോൾഡൻ നായികയായി മോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദിവ്യ ഉണ്ണി. നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് ദിവ്യ. സിനിമയിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം പൂർണ്ണമായും സിനിമ വിട്ട ദിവ്യ അമേരിക്കയിൽ സ്ഥിര താമസക്കാരിയാവുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും നൃത്ത ലോകത്ത് താരം സജീവമാകുകയായിരുന്നു.


  മലയാള സിനിമയുടെ ഭാഗ്യമുഖമായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മോളിവുഡിലെ പ്രിയ നായികയായി മാറുകയായിരുന്നു താരം. അടുത്ത വീട്ടിലെ കുട്ടി എന്ന പരിഗണനയാണ് കാവ്യയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് സിനിമയുടെ ജനറേഷൻ മാറിയിട്ടും കാവ്യ മലയാളത്തിന്റെ സ്ഥിരം മുഖമായിരുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒരു മുഖമാണ് കാവ്യയുടേത്.

  കാലിൽ ചിലങ്ക അണിഞ്ഞ് മ‍ഞ്ജു! കുച്ചിപ്പുടി ചിത്രങ്ങൾ വൈറലാകുന്നു

  തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സഹോദരിയാണ് ശരണ്യ മോഹൻ. നായിക വേഷങ്ങളെക്കാലും ശരണ്യയെ തേടിയെത്തിയിരുന്നത് അനിയത്തി റോളുകളായിരുന്നു. അതും സൂപ്പർ താരങ്ങളുടെ. ചുരുക്കം സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് ആയിരുന്നു. മലയാശത്തിനേക്കാലും തമിഴ് ചിത്രങ്ങളിലായിരുന്നു ശരണ്യ കൂടുതലും പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനു ശേഷം സിനിമ പൂർണ്ണമായി വിട്ട് താരം നൃത്ത മേഖലയിൽ സജീവമാണ്

  ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ താരമാണ് മീര ജാസ്മിൻ. മോഹൻലാൻ, മമ്മൂട്ടി, ദിലീപ് എന്നിങ്ങനെ മുൻനിര താരങ്ങളോടെപ്പവും യുവ താരങ്ങളോടെപ്പവും മീര അഭിനയിച്ചുട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ഒരു പിടി മികച്ച ചിത്രങ്ങളാണ് മീരയുടെ കരിയറിലുളളത്. വിവാഹ ശേഷം പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിൽ പോലും താരം സജീവമല്ല.

  അത് കാണുമ്പോൾ അഭിമാനം തോന്നുന്നു! പ്രിയപ്പെട്ടവന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി സാമന്ത

  English summary
  actress ho left with movie after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X