For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് പറയാന്‍ കാരണം? താരം തന്നെ വെളിപ്പെടുത്തുന്നു

  |

  സിനിമ താരങ്ങളെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. താരങ്ങളുടെ ബന്ധങ്ങള്‍ സ്വഭാവം വരെ യാതൊരു അടിസ്ഥാനവുമില്ലാതെ ആളുകള്‍ സ്വയം വിധിക്കുന്നത് കാണാം. ഇങ്ങനെ പലപ്പോഴും കേള്‍ക്കാറുള്ള മുന്‍ധാരണയായിരിക്കും ആ താരത്തിന് ്ജാഡയാണെന്നത്. എന്നാല്‍ അടുത്തറിയുമ്പോള്‍ അതെല്ലാം വെറും നുണകള്‍ മാത്രമായിരിക്കുമെന്നതാണ് പലപ്പോഴും നടക്കുന്നത്. അങ്ങനെ തനിക്കുള്ള ജാഡക്കാരി ഇമേജിനെക്കുറിച്ച് ഹണി റോസ് മനസ് തുറന്നിരുന്നു.

  ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

  മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണീ റോസ്. മലയാളത്തിലെ വലിയ താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഹണി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. നേരത്തെ ജെബി ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു ഹണി റോസിന് ജാഡക്കാരിയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത്. ഹണി റോസ് അഭിനയിച്ച ചങ്ക്‌സ് എന്ന സിനിമയുടെ സംവിധായകന്‍ ആ ഒമര്‍ ലുലുവാണ് ചോദ്യം ഉന്നയിച്ചത്.

  വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണി. ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാന്‍ വരുമ്പോല്‍ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ യാതൊരു ജാഡയുമില്ലാത്ത ആളാണ്. ഷൂട്ടിംഗ് ലെക്കേഷനിലൊക്കെ ഭയങ്കര കൂളാണ്. ചിലപ്പോള്‍ ഷൂട്ട് നടക്കാത്ത ദിവസങ്ങളൊക്കെ കാണും. എന്നാലും ഹണി കൂളാണ്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത് എന്നായിരുന്ന ഒമര്‍ ്‌ലുലുവിന്റെ ചോദ്യം.

  അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാന്‍ ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. പിന്നെ, എന്റെ ചില പഴയ ഇന്റര്‍വ്യു ഒക്കെ കാണുമ്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന് തോന്നാറുണ്ടെന്നായിരുന്നു ഹണിയുടെ മറുപടി.

  ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാമെന്നും താരം പറയുന്നു. താന്‍ നാട്ടുപുറത്തെ ജീവിതം ഇഷ്ടപ്പെടുന്നൊരു തൊടുപുഴക്കാരിയാണെന്നും ഹണിപറയുന്നുണ്ട്. നാട്ടിന്‍പുറത്ത് വെള്ളം മുതല്‍ പച്ചക്കറി വരെ എല്ലാം പരിശുദ്ധമാണെന്നും ഹണി റോസ് പറയുന്നുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍് ചര്‍ച്ചയായിരിക്കകുയാണ്.

  കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

  മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പട്ടാംപൂച്ചി, അക്വേറിയം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: honey rose
  English summary
  Actress Honey Rose Onced Answered Questions About Being Called Arrogant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X