For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമയ്ക്കും ജോമോളിനും മീര നന്ദനും പിന്നാലെ ഹണി റോസും! ആശംസയുമായി ആരാധകലോകം! കാണൂ!

  |

  സിനിമയുമായി മുന്നേറുന്നതിനിടയില്‍ താരങ്ങള്‍ മറ്റ് രംഗങ്ങളിലേക്കും ചുവട് വെക്കാറുണ്ട്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന പല കാര്യങ്ങളും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അവര്‍ പങ്കുവെക്കാറുണ്ട്. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും മികവ് തെളിയിച്ചാണ് പലരും മുന്നേറുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് യുവ അഭിനേത്രിയായ ഹണി റോസും ബിസിനസ് രംഗത്തേക്ക് ചുവട് വെക്കുന്നത്. വര്‍ഷങ്ങളായി ബിസിനസ് രംഗത്തുള്ള മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് ഹണിയും അവര്‍ക്കൊപ്പം ചേരുന്നത്. താരം ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമോ? പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി! സര്‍പ്രൈസ് എന്തായിരിക്കും

  ബോട്ടീക്കും ബ്യൂട്ടി പാര്‍ലറും മീന്‍ കച്ചവടവും ഹോട്ടലുമൊക്കെയായി താരങ്ങളും ബിസിനസ് രംഗത്ത് സജീവമാണിപ്പോള്‍. ഹണി സ്‌ക്രബെറുമായാണ് ഹണി റോസിന്റെ വരവ്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സക്രെബറുമായാണ് ഈ താരം എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് പ്രൊഡക്റ്റ് ലോഞ്ച്. സിനിമാരംഗത്തുനിന്നും നിരവധി പേര്‍ ചടങ്ങിനെത്തുമെന്നും ഉദ്ഘാടകന്‍ ആരാണെന്നുള്ള കാര്യം സസ്‌പെന്‍സാണെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കലാരംഗത്തും ബിസിനസ്സിലും മുന്നേറുന്ന താരങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   സിനിമയില്‍ മാത്രമല്ല മുന്നേറ്റം

  സിനിമയില്‍ മാത്രമല്ല മുന്നേറ്റം

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നവരില്‍ പലരും ഇന്ന്് ബിസിനസിലും ശോഭിക്കുകയാണ്. നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നത്തിന് സാക്ഷാതക്കാരമാവുന്നതിന്റെ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരങ്ങള്‍. സിനിമ മാത്രമല്ല ബിസിനസ്സിലും മുന്നേറുകയാണ് ചിലര്‍, അഭിനയത്തില്‍ അത്ര സജീവമല്ലാത്തവര്‍ വരെ ഇപ്പോള്‍ ബിസിനസ്സില്‍ മുന്നിലുണ്ട്. സിനിമയിലെപ്പോലെ തന്നെ ബിസിനസ് രംഗത്തേക്കുള്ള ചുവടുവെപ്പിലും താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

   ഹണി റോസിന്റെ സംരംഭം

  ഹണി റോസിന്റെ സംരംഭം

  ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കി മുന്നേറുന്ന ഹണി റോസും ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെക്കുകയാണ്. സിനിമയില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളിലും മറ്റുമായി താരം സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പുതിയ സംരംഭവുമായി എത്തുന്ന കാര്യത്തെക്കുറിച്ച് താരം അറിയിച്ചിട്ടുള്ളത്. 20 വര്‍ഷമായി ഹണിയുടെ പിതാവ് രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബര്‍ ഉല്‍പാദന വിപണിയില്‍ സജീവമാണ്. മാതാവായ റോസ് തോമസും ഈ രംഗത്ത് സജീവമാണ്, ഇതിന് പിന്നാലെയായാണ് ഹണിയും ഇവര്‍ക്കൊപ്പം ചേരുന്നത്. നാട്ടിലെ കുറച്ച് വനിതകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.

  മീന്‍ കച്ചവടവുമായി ധര്‍മ്മജന്‍

  മീന്‍ കച്ചവടവുമായി ധര്‍മ്മജന്‍

  ടെലിവിഷന്‍ രംഗത്തെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അടുത്തിടെയാണ് മീന്‍ കച്ചവടവുമായി എത്തിയത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്‍രെ ഫ്രാഞ്ചൈസികളേറ്റെടുത്ത് താരങ്ങളും അദ്ദേഹത്തിനൊപ്പമെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്ല മീന്‍ നല്‍കുകയെന്ന ദൗത്യവുമായാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിജയരാഘവന്‍ തുടങ്ങി സിനിമയിലെ നിരവധി പേര്‍ താരത്തിന് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ട്.

  ബോട്ടീക്കുമായി ആര്യ

  ബോട്ടീക്കുമായി ആര്യ

  ടെലിവിഷനിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ആര്യ. അവതാരകയെന്ന നിലയിലും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിക്കുന്നത്. ഫാഷന്‍ ലോകത്ത് തന്റേതായ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുമായി മുന്നേറുന്നതിനിടയിലാണ് അറോയയെന്ന ബോട്ടീക്കുമായി താരമെത്തിയത്. വാചകവും മണ്ടത്തരവും മാത്രമല്ല ഫാഷനിലും ഡിസൈനിങ്ങിലും താന്‍ പുലിയാണെന്ന് താരം തെളിയിച്ചിരുന്നു.

  മീര നന്ദന്റെ ട്രാവല്‍സ്

  മീര നന്ദന്റെ ട്രാവല്‍സ്

  അടുത്തിടെയായിരുന്നു മീര നന്ദനും ബിസിനസ് രംഗത്തേക്ക് എത്തിയത്. അമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഈ ചുവടുവെയ്‌പ്പെന്ന് താരം പറഞ്ഞിരുന്നു. ബട്ടര്‍ഫ്‌ളൈസ് ടൂര്‍സ് എന്ന പേരിട്ടിരിക്കുന്ന കമ്പനിയെ നയിക്കുന്നത് മീരയുടെ അമ്മയായ മായയാണ്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്ങ്, ഹോട്ടല്‍ ബുക്കിങ്ങ്, ക്യാബ് അറേഞ്ച്‌മെന്റ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ കാര്യങ്ങളാണ് കമ്പനി നല്‍കുന്നത്. നാളുകളായി ഇത്തരത്തിലൊരു സംഭവം മനസ്സിലുണ്ടായിരുന്നുവെന്നും മീര നന്ദന്‍ വ്യക്തമാക്കിയിരുന്നു.

  കാവ്യ മാധവന്റെ ലക്ഷ്യ

  കാവ്യ മാധവന്റെ ലക്ഷ്യ

  കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് കാവ്യ മാധവനും ബിസിനസ് രംഗത്ത് തുടക്കം കുറിച്ചത്. ലക്ഷ്യ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്നു. ഇടക്കാലത്ത് ചില പ്രതിസന്ധികള്‍ തേടിയെത്തിയതോടെയാണ് സ്ഥാപനത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ പ്രചരിച്ചത്.

  പൂര്‍ണ്ണിമയുടെ പ്രാണ

  പൂര്‍ണ്ണിമയുടെ പ്രാണ

  വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി ആകെ സജീവമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യവുമായി മുന്നേറുന്നതിനിടയിലാണ് പ്രാണയുമായി താരമെത്തിയത്. സിനിമാലോകം ഒന്നടങ്കം താരപത്‌നിയുടെ കരവിരുതില്‍ മയങ്ങിയിരുന്നു. പ്രാണയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ്ണിമയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഇന്ദ്രജിത്തും ഒപ്പമുണ്ട്. താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി പ്രാണ മാറിക്കഴിഞ്ഞിരുന്നു.

  ദിലീപിന്റെയും നാദിര്‍ഷയുടെയും ദേ പുട്ട്

  ദിലീപിന്റെയും നാദിര്‍ഷയുടെയും ദേ പുട്ട്

  മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് ദിലീപ്. അയല്‍പക്കത്തെ പയ്യനെന്ന ഇമേജിലാണ് പലരും താരത്തെ കാണുന്നത്. മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. പുട്ടിലായിരുന്നു ദിലീപും നാദിര്‍ഷയും പരീക്ഷണം തുടങ്ങിയത്. ദേപുട്ടിന്റെ വിദേശത്തെ ശാഖ മാസങ്ങള്‍ക്ക് മുമ്പായിരുന്നു തുടങ്ങിയത്.

  മുക്തയുടെ പാര്‍ലര്‍

  മുക്തയുടെ പാര്‍ലര്‍

  ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മുക്ത. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരം റിമി ടോമിയുടെ നാത്തൂനായി മാറിയതിന് ശേഷമാണ് സിനിമയില്‍ നിന്നും അകന്നത്. റിങ്കു ടോമിയുമായുള്ള വിവാഹവും കണ്‍മണിയുടെ വരവുമൊക്കെയായി ആ കെ തിരക്കിലായിരുന്നു താരം. തിരക്കുകളുമായി മുന്നേറുന്നതിനിടയിലാണ് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. താരങ്ങളെല്ലാം സൗന്ദര്യ സംരക്ഷണത്തിനായി താരത്തിനരികിലേക്കെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മുക്ത തന്നെയായിരുന്നു വിശേഷം പങ്കുവെച്ചത്.

  ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  ഹണി റോസിന്‍രെ പോസ്റ്റ് കാണാം.

  English summary
  Honey Rose entering into business
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X