For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞതോടെ എല്ലാവരെയും പോലെ ഞാനും കുടുംബിനിയായി; മകള്‍ക്കൊപ്പം തിരിച്ച് വരവിനെ കുറിച്ച് നടി ജലജ

  |

  ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി തിളങ്ങി നിന്ന നടിയാണ് ജലജ. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിയുകയായിരുന്നു നടി. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം മാലിക്കിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി.

  വർക്കൌട്ട് കോസ്റ്റ്യൂമിൽ തിളങ്ങി നിവേദിത പേതുരാജ്, കിടിലൻ ചിത്രങ്ങൾ കാണാം

  ജലജയ്ക്കൊപ്പം മകൾ ദേവി കൂടി മാലിക്കിൽ അഭിനയിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് കൊണ്ടാണ് താരപുത്രിയുടെ അരങ്ങേറ്റം. താൻ അഭിനയിച്ചിരുന്ന കാലത്ത് നിന്നും സിനിമയ്ക്ക് ഒത്തിര മാറ്റം വന്നിട്ടുണ്ടെന്നാണ് കേരള കൌമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ജലജ പറയുന്നത്.

  പൊതുവേ ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം ദുഃഖപുത്രി വേഷങ്ങളാണ്. മഹേഷ് നാരായണന്‍ വന്ന് നിര്‍ബന്ധിച്ച് ചേച്ചിയ്ക്ക് ഇത് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് കൊണ്ടാണ് ചെയ്യാമെന്നേറ്റത്. കുറച്ചേ ഉള്ളു എങ്കിലും പ്രധാനപ്പെട്ട കഥാപാത്രമാണ്. ആദ്യമായിട്ടാണ് ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് കൈയില്‍ കിട്ടുന്നത്. ഞാന്‍ വായിച്ച് തിരിച്ച് കൊടുത്തപ്പോള്‍ മഹേഷ് പറഞ്ഞത് ഇത് ചേച്ചിയ്ക്കുള്ള കോപ്പി ആണെന്നാണ്. ഡയറക്ടര്‍ പറഞ്ഞ് തരും അഭിനയിക്കുമെന്നല്ലാതെ തിരക്കഥ കൈയില്‍ കിട്ടുന്നത് ജീവിതത്തിലെ ആദ്യ അനുഭവമാണ്.

  മഹേഷ് കഥ പറയാന്‍ വന്നപ്പോള്‍ ഞാന്‍ കരുതിയത് മകള്‍ ദേവിക്കാണ് ഓഫര്‍ വന്നതെന്നാണ്. അമ്മു എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എന്റെ തിരിച്ചുവരവിലെ ആദ്യ സിനിമയും മകളുടെ കരിയറിലെ ആദ്യ എന്‍ട്രിയുമാണ് മാലിക്. എന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലമാണ് അവള്‍ അവതരിപ്പിച്ചത്. ചെറിയ സീന്‍ ആണെങ്കിലും മകള്‍ ദേവി വലയി സന്തോഷത്തോടെ ചെയ്ത വേഷമാണ്. നല്ല ഡയറക്ടറുടെ കൂടെ കരിയര്‍ തുടങ്ങാന്‍ പറ്റുന്നത് വലിയ ഭാഗ്യമായി അവള്‍ കാണുന്നു.

  പിന്നെ എന്റെ ചെറുപ്പക്കാലത്തെ വേഷം അഭിനിക്കാന്‍ ലഭിച്ച അവസരം എന്നതിലും അവള്‍ക്ക് സന്തോഷമുണ്ടായിരുന്നു. ചെറിയ വേഷം ആണെങ്കിലും മാലിക്കിന്റെ ഭാഗമാവുന്നത് ഭാഗ്യമെന്നാണ് ദേവിയുടെ അഭിപ്രായം. സിനിമ അവളുടെ വലിയ സ്വപ്‌നമാണ്. അമേരിക്കയിലെ പഠനം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് വരണമെന്ന താല്‍പര്യം അവള്‍ക്കായിരുന്നു. കൂടുതല്‍ ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റുകയുള്ളു എന്ന് അവളോട് ഞാന്‍ പറയാറുണ്ട്. അവളുടെ സന്തോഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ സന്തോഷം.

  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഞാനൊരു സിനിമയുടെ ഭാഗമാവുന്ന്. നഴ്‌സറിയിലേക്ക് വീണ്ടും പോകുന്നത് പോലെയാണ് ലൊക്കേഷനിലേക്ക് എത്തിയത്. എല്ലാവരും എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു. അഭിനയം എപ്പോഴായാലും അഭിനയം തന്നെയാണ്. അതേ സമയം സാങ്കേതിക വിദ്യയില്‍ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. നമ്മള്‍ ചെയ്ത കാലമേ അല്ല ഇത്. മേക്കിങ്ങിലും എഴുത്തിലുമൊക്കെ പുതിയ രീതികളാണ്. എനിക്കത് പുതിയ അനുഭവങ്ങളും. ദേവി അഭിനയിക്കുമ്പോള്‍ ഞാന്‍ സെറ്റിലുണ്ടായിരുന്നു. മഹേഷ് എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് കൊടുത്തിരുന്നു. അവളുടെ അഭിനയം വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

  Mahesh Narayanan's reply to critics | FilmiBeat Malayalam

  വിവാഹം കഴിഞ്ഞതോടെ എല്ലാവരെയും പോലെ ഞാനും കുടുംബിനിയായി. നല്ല റോളുകള്‍ വരികയാണെങ്കില്‍ നോക്കിക്കൊളൂ എന്ന് പ്രകാശ് പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ മകള്‍ ജനിച്ചു. പിന്നെ അമ്മയുടെ റോളിലേക്ക് ഞാന്‍ സ്വയം മാറി. ആ സമയത്തും ഓഫറുകളൊക്കെ വന്നിരുന്നു. പ്രകാശ് ജോലിക്ക് പോകുമ്പോള്‍ മകളെ വിട്ട് നില്‍ക്കാന്‍ പറ്റുമായിരുന്നില്ല. പലതും വേണ്ടെന്ന് വെച്ചു. സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും സിനിമ എന്നെയും ഞാന്‍ സിനിമയെയും മറന്നില്ല.

  Read more about: jalaja ജലജ
  English summary
  Actress Jalaja Opens Up About Her Comeback And Daughter Devi's Debut Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X