For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, അത് കൊണ്ട് വിജയിച്ചു! അഭിനയ കാലത്തെ കുറിച്ച് നടി ജലജ

  |

  ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ജലജ. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള ജലജ ഏറെ കാലമായി സിനിമാലോകത്ത് നിന്നും മാറി നില്‍ക്കുകയാണ്. നിലവില്‍ ബഹ്‌റൈനില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ജലജ വീണ്ടും സിനിമയിലഭിനയിക്കാന്‍ വരുന്നുണ്ടെന്ന് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്.

  കണ്ണൂര്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഓര്‍മകളിലെ വെള്ളിനക്ഷത്രക്കാലം എന്ന സെക്ഷനില്‍ പങ്കെടുക്കാന്‍ ജലജയും എത്തിയിരുന്നു. അഭിനയിച്ച സിനിമകളെ കുറിച്ചും മഹാനടന്മാകെ കുറിച്ചുമെല്ലാം ജലജ മനസ് തുറന്നിരിക്കുകയാണ്.

  ഇത് ഞാനെന്റെ ഭാഗ്യമായി കരുതുന്നു. അഭിനയം എന്റെ സ്വപ്‌നത്തിലോ ദുഃസ്വപ്‌നത്തിലോ ഇല്ലായിരുന്നു. സംഭവിച്ചു എന്ന് മാത്രം. സംവിധായകര്‍ എന്നോട് അവരുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിക്കാന്‍ പറഞ്ഞ. ഞാന്‍ അത് അനുസരിച്ച് വിജയിച്ചു എന്ന് മാത്രം. പലരും എന്നെ ദുഃഖപുത്രിയായി കണ്ടു. എന്ത് കൊണ്ട് അത്തരം സിനിമകളില്‍ മാത്രം അഭിനയിച്ചുവെന്ന് ചോദിച്ചു. പക്ഷേ എനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ് എന്ന് മാത്രമേ എനിക്ക് മറുപടിയുള്ളുവെന്ന് ജലജ പറയുന്നു.

  യവനിക എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് ഭരത് ഗോപിയുടെ കൂടെയാണ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ ഗോപിചേട്ടനെ എത്രയോ ആരാധിച്ചതാണ്. നാഷണല്‍ അവാര്‍ഡ് വിന്നറല്ലേ. അദ്ദേഹത്തോടൊപ്പം നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. പലരും പറയുന്നത് പോലെ അഭിനയം എന്നത് ഗോപിചേട്ടന് ഭ്രാന്തായിരുന്നു. അത് പോലെ മലേഷ്യയില്‍ വെച്ചാണ് കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ചെമ്മീന്‍ എന്ന സിനിമ കാണുന്നത്.

  അതിലെ ചെമ്പന്‍കുഞ്ഞ് എന്ന കൊട്ടാരക്കരയുടെ കഥാപാത്രത്തെ അത്ഭുതത്തോടെയാണ് കഥാപാത്രത്തെ അത്ഭുതത്തോടെയാണ് കണ്ടത്. അതേ കൊട്ടാരക്കരയുടെ മകളായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നെടുമുടി വേണു, ഗോപി, സോമന്‍, സുകുമാരന്‍, ജയന്‍, നസീര്‍, മമ്മൂട്ടി തുടങ്ങി എത്രയോ വലിയ നടന്മാരുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞല്ലോ.

  അടൂര്‍ എന്ന സംവിധായകന്‍ വളരെ ചിട്ടയുള്ള ആളാണ്. കഥാപാത്രത്തിന് സ്വന്തം ശബ്ദം തന്നെ കൊടുക്കണം. സംഭാഷണത്തിലെ ചെറിയ വ്യത്യാസം പോലും അദ്ദേഹം അനുവദിച്ചില്ല. തിരുവിതാംകൂര്‍ ഭാഷയാണ് ഏറ്റവും മഹത്തരം എന്ന് കരുതിയ എനിക്ക് തെറ്റിയെന്ന് ജലജ പറയുന്നു. സിനിമയെന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ രണ്ടാം കിടക്കാരുവന്നോ എന്ന ചോദ്യത്തിനും ജലജ മറുപടി പറഞ്ഞിരുന്നു.

  വേതനത്തിന്റെ കാര്യത്തിലാണെങ്കില്‍ ശരിയാണ്. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ധീരമായ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കേണ്ട അവസരത്തില്‍ എടുക്കണം. എടുത്തിട്ടുണ്ട്, പക്ഷേ വേതനത്തിന്റെ കാര്യത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്. സിനിമാ തിരക്കില്‍ അതിന്റെ പിന്നാലെ വഴക്കിന് പോകാനൊന്നും പറ്റിയിട്ടില്ലെന്നും ജലജ ചിരിച്ച് കൊണ്ട് പറയുന്നു.

  26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ സിനിമയിലേക്കുള്ള തിരിച്ച് വരനൊരുങ്ങുകയാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രത്തിലും ജലജ അഭിനയിക്കുന്നുണ്ട്. പ്രശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ച് വരവ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  Read more about: jalaja ജലജ
  English summary
  Actress Jalaja talks about her carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X