For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൊറർ സിനിമ കണ്ട് പേടിച്ചിട്ടില്ല, പേടിച്ചത് 'ചിത്രം' കണ്ടിട്ട്; കുട്ടിക്കാലത്തെ അനുഭവം പറഞ്ഞു കല്യാണി

  |

  തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദർശൻ. 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു കല്യാണിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി മലയാളത്തിലും വരവറിയിച്ചു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

  പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്ന അഡ്രസിൽ നിന്ന് മാറി തെന്നിന്ത്യൻ സിനിമ ലോകത്ത് അതിവേഗം തന്റേതായ ഒരിടം കണ്ടെത്താൻ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും ആരാധകരുടെ ഇഷ്ടം കവരാൻ കല്യാണിക്കായി. കല്യാണിയുടെ അടുത്തിടെ ഇറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങങ്ങൾ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

  Kalyani Priyadarshan

  Also Read: 'എന്റെ മക്കളെ കൊഞ്ചിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിച്ചിട്ടില്ല, അത് ഇവനിലൂടെ ചെയ്യുന്നു'; ലാൽ ജോസ്

  ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ 'തല്ലുമാല'യാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. തല്ലുമാലയ്ക്കും കല്യാണിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സിനിമ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

  അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ചിത്രം സിനിമയെ കുറിച്ചും തന്റെ പേടിയെ കുറിച്ചും കല്യാണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറുപ്പത്തിൽ ചിത്രം സിനിമ കണ്ടു താൻ പേടിച്ചെന്നും ചോര പേടി ആയെന്നും ആ പേടി മാറ്റാൻ അച്ഛൻ ഷൂട്ടിങ് സെറ്റിൽ കൊണ്ടുപോയെന്നും ജാക്കി ഷ്രോഫിനെ കണ്ടെന്നുമാണ് കല്യാണി പറഞ്ഞത്. കല്യാണി സംഭവത്തെ കുറിച്ച് വിവരിച്ചത് ഇങ്ങനെ.

  Also Read: ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും! ടൊവിനോയെക്കുറിച്ച് മധുപാല്‍

  'കുഞ്ഞിലേ എന്നെ നോക്കിയിരുന്ന ആൾ ചിത്രം സിനിമ ഇരുന്ന് കാണുകയായിരുന്നു. ഞാനും കണ്ടു. സിനിമയിൽ അമ്മ (ലിസി) മരിക്കുന്നതായുണ്ട്. കുഞ്ഞായിരുന്ന ഞാൻ അത് അത് കണ്ടപ്പോൾ പേടിച്ചു പോയി. അതിൽ ചോര ഒക്കെ ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് പേടിയായത്. പിന്നെ ലാൽ മാമ (മോഹൻലാൽ) എനിക്ക് പ്രിയപ്പെട്ട ആളായിരുന്നു. ഞാൻ എപ്പോൾ കണ്ടാലും ഹഗ് ചെയ്യുമായിരുന്നു. എന്നാൽ അതിന് ഒക്കെ പേടിയായി. അപ്പോൾ അവർക്ക് മനസിലായി എനിക്ക് എന്തോ പേടി തട്ടിയിട്ടുണ്ടെന്ന്.'

  പിന്നീട് അവർ മനസിലാക്കി ഞാൻ സിനിമ കണ്ടെന്ന്. അപ്പോൾ ആ പേടി മാറ്റാൻ അച്ഛൻ എന്നെ സെറ്റിൽ കൊണ്ടുപോയി. എന്നിട്ട് ജാക്കി ഷ്രോഫിന്റെ മേലെ ഫേക്ക് ബ്ലഡ് സ്പ്രേ ചെയ്തു കാണിച്ചു തന്നു. അതോടെ പേടി മാറി. പിന്നെ അങ്ങനെ പേടിച്ചിട്ടില്ല' കല്യാണി പറഞ്ഞു.

  Also Read: 'ഒരു കഷണം ചിക്കൻ താ ലാലേ'; ലാലിനും സോമനുമൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് ബാബു ആൻ്റണി

  എന്നാൽ തനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമല്ലെന്നും കല്യാണി പറഞ്ഞു.അതിലെ ശബ്ദങ്ങളും മറ്റും അലോസരപ്പെടുത്തുന്നതാണെന്ന് താരം പറഞ്ഞു. അതേസമയം, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. വ്ലോ​ഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്.

  Read more about: kalyani priyadarshan
  English summary
  Actress Kalyani Priyadarshan says she never got scared after watching the horror movie but got scared after watching 'Chitram' movie; Here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X