For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സബീന ലത്തീഫ് എന്നാണ് പേര്, 18 വയസിലെ വിവാഹശേഷം ലക്ഷ്മിപ്രിയ ആയി; കുടുംബത്തെ പരിചയപ്പെടുത്തി നടി

  |

  നടി ലക്ഷ്മി പ്രിയ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചെഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാപകമായി വൈറലായിരുന്നു. തൊട്ട് പിന്നാലെ നടിയ്ക്ക് നേരെ സോഷ്യല്‍ മീഡിയ അക്രമണങ്ങളും നടന്നു. ഇതോടെ തന്റെ പേരും വിവാഹത്തിന് മുന്‍പുണ്ടായിരുന്ന പേരുമടക്കമുള്ള കാര്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

  അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു

  സബീന ലത്തീഫ് എന്നായിരുന്നു തന്റെ പേരെങ്കിലും പതിനെട്ടാം വയസില്‍ വിവാഹം കഴിഞ്ഞതോടെയാണ് ലക്ഷ്മിപ്രിയ എന്ന് സ്വീകരിച്ചത്. ഒപ്പം പിതാവിനെയും മാതാവിനെയും മറ്റ് കുടുംബാംഗങ്ങളെ കുറിച്ചൊക്കെ നടി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. വിശദമായി വായിക്കാം...

  പേര്: സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ. വിവാഹത്തിന് മുന്‍പ് : സബീനാ എ ലത്തീഫ്. ജനനം 1985 മാര്‍ച്ച് 11. പിതാവ് പുത്തന്‍ പുരയ്ക്കല്‍ അലിയാര്‍ കുഞ്ഞ് മകന്‍ പരേതനായ കബീര്‍. ( അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട്. മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു. വളര്‍ത്തിയത് പിതൃ സഹോദരന്‍ ശ്രീ ലത്തീഫ്. ഗാര്‍ഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.

  സഹോദരങ്ങള്‍: രണ്ടു സഹോദരിമാര്‍. വിദ്യാഭ്യാസം സെന്റ് മേരിസ് എല്‍ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്,പി യൂ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിയ്ക്കല്‍. വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല. 16 വയസ്സു മുതല്‍ ഞാനൊരു പ്രൊഫഷണല്‍ നാടക നടി ആയിരുന്നു. വിവാഹം 2005 ഏപ്രില്‍ 21 ന് പട്ടണക്കാട് പുരുഷോത്തമന്‍ മകന്‍ ജയേഷ്. ഹിന്ദു ആചാര പ്രകാരം. രാഷ്ട്രീയം : ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല. താല്‍പര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്.

  വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിക്കുക എന്നതില്‍. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാന്‍ ഇടപെടാറില്ല. ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈല്‍ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്‌സ് മാത്രം ഉള്ള പ്രൊഫൈലില്‍ എന്റെ ശരികള്‍, എന്റെ നിലപാടുകള്‍ ഇവ കുറിക്കുന്നു. അവയില്‍ ശരിയുണ്ട് എന്ന് തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങള്‍ ഷെയര്‍ ചെയ്യുന്നു.

  നൂറനാട് സിബിഎം ല്‍ ഞാന്‍ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിയ്ക്കുന്നവര്‍ കേരളത്തിലെ സ്‌കൂളുകളില്‍ എന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐ യും കെ എസ് യൂ വും ഉണ്ടായിരുന്നുവെങ്കില്‍ അന്ന് എ ബി വി പി യും ഉണ്ടായിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു. കാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല. ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകര്‍ മിനിമം ഗൂഗിള്‍ സേര്‍ച്ച് എങ്കിലും ചെയ്യുക. നബി: എന്റെ പേരും വിശ്വാസവും പലതവണ ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിയ്ക്കുന്നവര്‍ക്കായി ഈ എഴുത്ത് സമര്‍പ്പിക്കുന്നു. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

  English summary
  Actress Lakshmi Priya Opens Up About Her Orginal Name And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X