For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മിപ്രിയ മതം മാറിയോ? ഒളിച്ചോടിയോ? എബിവിപി സ്ഥാനാര്‍ത്ഥിയോ? എല്ലാത്തിനുമുള്ള ഉത്തരം ഇവിടെയുണ്ടെന്ന് നടി

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് നടി ലക്ഷ്മി പ്രിയ. വര്‍ഷങ്ങളായി മലയാളികളുടെ കണ്‍മുന്നിലുള്ള താരം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ചിരപരിചിതയാണ് ഇന്ന് ലക്ഷ്മി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന താരം കൂടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  ഹോട്ട് ലുക്കില്‍ ശ്രേയ ശരണ്‍ വീണ്ടും ചൂടുപിടിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

  തന്നെക്കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങളെ കുറിച്ചും അവയ്‌ക്കെല്ലാമുള്ള ഉത്തരത്തെ കുറിച്ചുമാണ് നടി പറയുന്നത്. ഞാന്‍ എപ്പോ അക്ഷരം പഠിച്ചു? ഞാന്‍ ഏതു സ്‌കൂളില്‍ പഠിച്ചു? ഞാന്‍ എബിവിപി സ്ഥാനാര്‍ഥി ആയോ? അതിന് എന്ത് തെളിവ്? ഞാന്‍ അച്ഛനും അമ്മയും ഇല്ലാതെ ആണോ വളര്‍ന്നത്? തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ഇവിടെ ഉണ്ടെന്ന് പറയുന്നു. തന്റെ പുസ്തകത്തെ കുറിച്ചാണ് ലക്ഷ്മിപ്രിയ കുറിപ്പില്‍ പറയുന്നത്. വിശദമായി വായിക്കാം.

  ''ഇതാണ് ഞാന്‍ എഴുതിയ പുസ്തകം. എന്റെ ജീവിതം. ഇതില്‍ എന്റെ രണ്ടര വയസ്സുമുതല്‍ മുപ്പത്തി നാല് വയസ്സ് വരെയുള്ള ജീവിതം വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നുവെച്ചാല്‍ എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷമുള്ള അവ്യക്ത ഓര്‍മ്മകള്‍ മുതല്‍ 2019 നവംബര്‍ ഏഴിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത് പ്രകാശനം ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍.79 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളും ചേര്‍ത്ത് ആകെ 308 പേജുകള്‍. അതില്‍ 53 അധ്യായവും എന്റെ പഴയ ളയ പ്രൊഫൈലില്‍ ആണ് എഴുതിയത്. നിര്‍ഭാഗ്യ വശാല്‍ അത് പൂട്ടിപ്പോയി''. താരം പറയുന്നു.

  ''ഞാന്‍ എപ്പോ അക്ഷരം പഠിച്ചു? ഞാന്‍ ഏതു സ്‌കൂളില്‍ പഠിച്ചു? ഞാന്‍ എബിവിപി സ്ഥാനാര്‍ഥി ആയോ? അതിന് എന്ത് തെളിവ്? ഞാന്‍ അച്ഛനും അമ്മയും ഇല്ലാതെ ആണോ വളര്‍ന്നത്? എങ്കില്‍ അച്ഛന്‍ എങ്ങനെ നടക്കാതെ പോയ വിവാഹ നിശ്ചയത്തിന് എത്തി? എനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?ഞാന്‍ എത്ര വാടക വീടുകളില്‍ താമസിച്ചു?ഞാന്‍ ശരിക്കും മതം മാറിയിട്ടുണ്ടോ? എന്താണ് മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി എന്റെ എല്ലാ നെഗറ്റീവ്‌സും പോസിറ്റിവ്സും ഞാന്‍ രണ്ട് കൊല്ലം മുന്‍പ് തന്നെ എഴുതിയിട്ടുണ്ട്''.

  ''ഇത് എഴുതാനുണ്ടായ സാഹചര്യം? ഇപ്പൊ എന്റെ ബന്ധുക്കള്‍ എങ്ങനെ? അവസാനമായി ഞാന്‍ എന്റെ മാതാപിതാക്കളെ എന്നാണ് കണ്ടത് തുടങ്ങി സര്‍വ്വതും. എന്റെ ആദ്യ പ്രേമം, നടക്കാതെ പോയ വിവാഹം, എന്റെ വിവാഹം, ഞാന്‍ ഓടിപ്പോയി ആണോ കെട്ടിയത്? വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഞാന്‍ എത്ര സ്വത്ത് സമ്പാദിച്ചു? ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ സിനിമകള്‍ തുടങ്ങി എല്ലാമെല്ലാം''.

  Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

  ആദ്യപേജില്‍ തന്നെ കൃത്യമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ട്. ഇത് വായിക്കുന്ന ആര്‍ക്കും ഞാന്‍ ഇതില്‍ എന്തെങ്കിലും തെറ്റായി എഴുതിയിട്ടുണ്ടെങ്കില്‍, ഞാന്‍ മുന്‍പ് കൊടുത്ത ഇന്റര്‍വ്യൂകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ട് എന്നു തോന്നിയാല്‍ എന്നെ നേരിട്ട് വിളിച്ചു പറയുകയോ പരസ്യമായി പേജ് നമ്പര്‍ സഹിതം എഴുതുകയോ ആവാം. സൈകതം ആണ് പുസ്തകം പ്രസാധനം ചെയ്തത്. ആമസോണില്‍ ലഭ്യമാണെന്ന് പറഞ്ഞാണ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പുസ്തകത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

  Read more about: lakshmi priya
  English summary
  Actress Lakshmi Priya Talks About Her Book And Claims All The Questions About Herself Will Get Answer Here, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X