For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെനയുടെ കൈയിലെ ടാറ്റു ചെയ്യാനെടുത്തത് 8 മണിക്കൂര്‍; ലണ്ടനില്‍ നിന്നുള്ള വിശേഷങ്ങള്‍ പറഞ്ഞ് നടി

  |

  മലയാള സിനിമയിലെ നടിമാരില്‍ യാത്രകളെ ഏറെ സ്‌നേഹിക്കുന്ന നടിയാണ് ലെന. ഭൂട്ടാനിലും മറ്റുമൊക്കെ ലെന ഒറ്റയ്ക്ക് നടത്തിയ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കൊവിഡ് വന്നതോടെ തന്റെ യാത്ര സ്വപ്‌നങ്ങള്‍ക്കെല്ലാം കരിനിഴല്‍ വീഴ്ത്തിയെന്ന് പറയുകയാണ് നടിയിപ്പോള്‍. എന്നാല്‍ 2020 ന്റെ അവസാനത്തോടെ ഷൂട്ടിങ് ആവശ്യങ്ങളുമായി വിദേശത്ത് പോവാന്‍ സാധിച്ചു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  ലെന മാഗസിന്‍ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ പുതിയ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. ലണ്ടനില്‍ നിന്നും ടാറ്റു ചെയ്തത് അടക്കമുള്ള കാര്യങ്ങളും ആ നാടിന്റെ ചില പ്രത്യേകതകളെ കുറിച്ചുമൊക്കെയാണ് വ്‌ളോഗില്‍ ലെന പറയുന്നത്.

  lena

  'സത്യത്തില്‍ 2020 എല്ലാവര്‍ക്കും മോശം അവസ്ഥയായിരുന്നു. കൊറോണ എന്ന വില്ലന്‍ കാരണം യാത്ര പോയിട്ട് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എന്നാലും 2020ന്റെ അവസാന നാളുകളില്‍ ഷൂട്ടിന്റെ ഭാഗമായി യാത്ര ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. ലെനയുടെ ക്രിസ്തുമസും പുതുവര്‍ഷവും ലണ്ടനിലായിരുന്നു.

  തന്റെ കൈയിലെ ടാറ്റു ചെയ്തിരിക്കുന്നത് ലണ്ടനില്‍ നിന്നാണ്. യുകെ യിലെ പ്രശസ്ത ടാറ്റു ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ബര്‍മിങ്ഹാമിലെ 'ഒപ്യുലന്റ് ഇങ്ക്' എന്ന ടാറ്റു പാര്‍ലറില്‍ നിന്നുമാണ് ലെന ടാറ്റു പതിപ്പിച്ചത്. ഏകദേശം എട്ട് മണിക്കൂറില്‍ അധികം സമയമെടുത്താണ് അത് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഇവിടെയും പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. ലെനയുടെ കൈയില്‍ മുന്‍പുണ്ടായിരുന്ന ടാറ്റുവിനൊപ്പം വേറെയും ഡിസൈനുകള്‍ വരച്ച് ചേര്‍ത്തതാണ് ഇപ്പോള്‍ കാണുന്നത്.

  Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

  വിക്ടോറിന്‍ കാലഘട്ടത്തില്‍ നൂറ് വ്യാപരങ്ങളുടെ നഗരം, ലോകത്തിന്റെ വര്‍ക്ക് ഷോപ്പ്, എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്ന ബര്‍മിംഗ്്ഹാമിലേക്കുള്ള യാത്രയും കാഴ്ചകളും ഏറെ അത്ഭുതപ്പെടുത്തയവയില്‍ ഒന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കമ്പോള്‍ ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണിവിടം. നഗര ഹൃദയത്തില്‍ തന്നെ നിരവധി കെട്ടിടങ്ങള്‍ കാണാമെന്നും' ലെന പറയുന്നു.

  വീഡിയോ കാണാം

  Read more about: lena ലെന
  English summary
  Actress Lena About Her Latest Tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X