Don't Miss!
- Sports
IND vs ZIM: 'രാഹുല്‍ ഫിറ്റ്', ധവാന്റെ ക്യാപ്റ്റന്‍സി തെറിച്ചു, ടീമില്‍ മാറ്റം വരുത്തി ഇന്ത്യ
- News
മലപ്പുറത്ത് വീശിയടിച്ച് ചുഴലിക്കാറ്റ്; 40 ഓളം വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം
- Finance
മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Lifestyle
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ജീവിതത്തിലെടുത്ത ഒരു തീരുമാനം എല്ലാ തരത്തിലും മികച്ചതായി മാറി; ലെനയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആരാധകരും
തലമുടി മൊട്ടയടിച്ചും ശരീരത്ത് ടാറ്റു പതിപ്പിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുമൊക്കെ ജീവിതം ആഘോഷിക്കുകയാണ് നടി ലെന. സിനിമയില്‍ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പമാണ് യാത്രകള്‍ക്കും നടി സമയം കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ലെന താന്‍ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണിപ്പോള്‍.
'ജീവിതത്തില്‍ നിങ്ങളെടുത്ത ഒരു മികച്ച തീരുമാനം എന്താണ്. അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ മികച്ചതാക്കി, എന്നതിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കാന്‍ പറഞ്ഞാണ് ലെന എത്തിയത്. കമന്റുകളിലൂടെ എല്ലാവര്ക്കും അവരവരുടെ തീരുമാനങ്ങള്‍ പറയാമെന്ന് സൂചിപ്പിച്ച നടി തന്റെ തീരുമാനത്തെ കുറിച്ചും പറഞ്ഞു.

രണ്ടാം ഭാവം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം സിനിമ ഉപേക്ഷിച്ച് ഉന്നത വിദ്യഭ്യാസത്തിന് പോകാന്‍ എടുത്ത തീരുമാനം ആണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. അത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചതായിരുന്നു. അതിലൂടെ എല്ലാ തരത്തിലും എന്റെ ജീവിതം കുറച്ച് കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു. നിങ്ങളുടെ എന്താണെന്നും ലെന ആരാധകരോടായി ചോദിക്കുന്നുണ്ട്.
ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ
ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ഫോട്ടോ പങ്കുവെച്ചതിനൊപ്പം ക്യാപ്ഷനിലാണ് നടി ഇത് കൊടുത്തത്. വളരെ വേഗം ലെനയുടെ ചോദ്യം ശ്രദ്ധേയമായി. ബിടെകിന് ചേര്‍ന്നതാണ്, ഇന്‍സ്റ്റാഗ്രാമില്‍ വന്നതാണ്, തുടങ്ങി നിരവധി തീരുമാനങ്ങളാണ് കമന്റുകളില്‍ നിറയുന്നത്. ഒരാള്‍ വീട്ടില്‍ നിന്നും ഓടി പോകാന്‍ തീരുമാനിച്ചതാണ് മികച്ച തീരുമാനമെന്ന് പറയുന്നു. ഓരോ തീരുമാനത്തിലും ഓരോ നേട്ടമുണ്ട്. ഇത് നിങ്ങളെ പഠിപ്പിച്ച പാഠം ഈ സാഹചര്യത്തിലായിരിക്കുമെന്ന് ഈ കമന്റിന് മറുപടിയായി ലെന പറയുന്നു.