For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിദേശി വേണ്ട, തമിഴ് പസങ്കതാൻ വീക്ക്നെസ്'; വിവാഹ സ്വപ്നങ്ങളെ കുറിച്ച് മാളവിക ജയറാം!

  |

  അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടർന്ന് അടുത്ത തലമുറയും മലയാള സിനിമയില്‍ സജീവമായി തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ മക്കളുടെ കാലമാണ് ഇനി. ജയറാമിന്റെ മകന്‍ കാളിദാസ് ഇതിനോടകം തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.

  ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവികയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തി കഴിഞ്ഞു.

  Also Read: 'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!

  മായം സെയ്‍തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്‍തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ.

  മായം സെയ്‍തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്.

  Also Read: അങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രു

  ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. വൈറലായൊരു വീഡിയോ ​ഗാനമായിരുന്നു ഇത്. ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളില്‍ സാന്നിധ്യം അറിയിച്ചതാണ്.

  അച്ഛൻ ജയറാമിനൊപ്പമാണ് മാളവിക അഭിനയിച്ചത്. സിനിമ പിന്നണി പ്രവര്‍ത്തനത്തിലും ജയറാമിന്റെ മകള്‍ക്ക് താൽപര്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് മാളവികയെയായിരുന്നു.

  ആ സമയത്ത് ദുല്‍ഖര്‍ നിര്‍മിക്കുന്നുവെന്ന് മാത്രമേ തീരുമാനിച്ചിരുന്നുള്ളു. എന്നാൽ കോൺഫിഡൻസ് കുറവായതിനാൽ‌ പിന്മാറുകയായിരുന്നുവെന്ന് പിന്നീട് മാളവിക തന്നെ വെളിപ്പെടുത്തി.

  'മെന്റലി ഞാന്‍ ഒരു സിനിമ ചെയ്യാനായി ഇപ്പോള്‍ തയ്യാറായിട്ടില്ല. നല്ല കഥയും വളരെ നല്ല കഥാപാത്രവുമൊക്കെയാണ്. പക്ഷെ എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല' എന്നാണ് പറഞ്ഞത് എന്നാണ് മാളവിക പറഞ്ഞത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് മാളവിക ജയറാം അഭിനയക്കളരിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

  പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിലെത്തിയത്.

  സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.

  മെച്ചപ്പെട്ടിട്ടുണ്ട്... യഥാര്‍ഥത്തില്‍ അല്ല എന്ന അടിക്കുറിപ്പോടെ മാളവിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മാളവിക പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മാളവിക വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് സംസാരിച്ചത്.

  'ചെറുപ്പം മുതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍ എന്താണ് കല്യാണം എന്ന് മനസിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി. എന്റെ കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നും ഉണ്ടായിരിക്കില്ല.'

  'അധിക പക്ഷവും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിക്കും. നാണം എന്ന സംഭവമേ എനിക്കില്ല. ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല.'

  'എനിക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസിലാവും.'

  'അല്ലെങ്കില്‍ ഫോണില്‍ നമ്പർ ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പം. വിദേശിയായ വ്യക്തിയെ കല്യാണം കഴിക്കാൻ താൽപര്യമില്ല. തമിഴ് ആൺ‌കുട്ടികളെയാണ് ഇഷ്ടം' മാളവിക ജയറാം പറഞ്ഞു.

  Read more about: jayaram
  English summary
  actress malavika jayaram open up about her marriage concept
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X