For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈവം നൽകിയ ആ വലിയ അനുഗ്രഹത്തിന് നന്ദി പറഞ്ഞ് മല്ലിക സുകുമാരൻ, ആശംസകളുമായി ആരാധകർ

  |

  മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് താരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനായ പൃഥ്വരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ മലയാള സിനിമയിലെ മുൻനിറ താരങ്ങളായ മീന, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു നായിക. കല്യാണിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാളം ചിത്രം. വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ ആദ്യത്തെ മലയാള സിനിമ.

  സാരിയില്‍ ഗ്ലാമറസായി സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം.. നാഗചൈതന്യയുമായി നടി പിരിയുന്നോ?

  ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ചിത്രങ്ങൾ താരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത് . ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

  ദീപിക പദുകോണിന് പബ്ലിക്കായി ഒരു ഉപദേശം നൽകി സോനം കപൂർ, ഇരുവരും തമ്മിൽ ഇത്രയ്ക്ക് പ്രശ്നമുണ്ടോ

  മൂന്ന് സുഹൃത്തുക്കളുടെ ജീവിത്തിലൂടെയാണ് ബ്രോ ഡാഡി കഥ പറയുന്നത്. ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിൽ ഒരു കുടുംബ ചിത്രമാണിത്. കൂടാതെ സിനിമയിൽ പൃഥ്വിയുടെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഐഎഎന്‍എസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടൻ ജഗദീഷാണ് സിനിമയെ കുറിച്ചുളള വിവരം പങ്കുവെച്ചത്. നടനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., അഭിമുഖത്തിൽ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും സിനിമയു‍ടെ ചിത്രീകരണത്തെ കുറിച്ചുമൊക്കെ നടൻ പറഞ്ഞിരുന്നു. സിനിമയുടെ 80 ശതമാനത്തോളം പൂർത്തിയായെന്നും ജഗദീഷ് പറഞ്ഞിരുന്നു,

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി മല്ലിക സുകുമാരന്റെ വാക്കുകളണ്. കഴിഞ്ഞ ദിവസം അമ്മയേയും മോഹൻ ലാലിനേയും ഒറ്റ പ്രെയിമിൽ കിട്ടിയ സന്തോഷം താരം പഹങ്കുവെച്ചിരുന്നു. എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയ്മിൽ സംവിധാനം ചെയ്യാൻ കഴിയുമ്പോൾ.'... എന്ന് കുറിച്ച് കൊണ്ടാണ് നടൻ ചിത്രം ഷെയർ ചെയ്തത്. സിനിമയിലെ ഒരു രംഗമായിരുന്നു പൃഥ്വി പോസ്റ്റ് ചെയ്തത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുന്നത്. മലയാളി പ്രേക്ഷകുരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്..

  ഫേസ്ബുക്കിൽ ലാലിനും പൃഥ്വിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ബ്രോ ഡാഡിയിൽ നിന്നുള്ള ചിത്രമാണിത്.എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം ... ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തിൽ അഭിനയിക്കാൻ, എന്റെ ലാലു, മോഹൻ ലാൽ, എന്റെ സഹോദരൻ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒരു സിനിമ, എന്റെ സ്വന്തം ദാദു (പൃഥ്വിരാജ്) സംവിധാനം ചെയ്യുന്ന ചിത്രം.... ഈ വലിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി... മല്ലിക സുകുമാരൻ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. ഈ ചിത്രം തന്നെയാണ് ഫ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. മികച്ച കമന്റാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് അധികം പ്രേക്ഷകരും പറയുന്നത്. കൂടാതെ ഇന്ദ്രജിത്തിനെ മിസ് ചെയ്യുന്നുവെന്നും ആരാധകർ പറയുന്നു.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  ലോക്ക് ഡൗണിന ശേഷം മലയാള സിനിമാ മേഖല സജീവമായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗുകൾ ആരംഭിച്ചിട്ടുണ്ട്, എന്നാൽ തിയേറ്ററുകളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒ.ടി.ടിയിൽ മലയാള സിനിമ സജീവമായിരിക്കുകയാണ്. ഹിറ്റ് ചിത്രങ്ങളാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. കോൾഡ് കേസ്, കുരുതി തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഈ വർഷം പുറത്ത് ഇറങ്ങിയ ചിത്രം.നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദശ്യം 2 റിലീസ് ചെയ്ക മോഹ ലാൽ ചിത്രം, അറാട്ട് , മരയ്ക്കാർ തുടങ്ങിയച ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്.

  English summary
  Actress Mallika Sukumaran Says Thanks To God For Giving Greate Blessing, Pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X