For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും നടക്കാനാവില്ലെന്ന് കരുതി! ഭയമായിരുന്നു, ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് മഞ്ജിമ

  |

  ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യതാരമായി മാറിയ നടിയാണ് മഞ്ജിമ മോഹൻ . കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പ്രിയം എന്നിങ്ങന നിരവധി ചിത്രങ്ങളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട മഞ്ജിമയെ പിന്നീട് കാണുന്നത് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ നായികയായി വടക്കൻ സെൽഫിയിൽ ആയിരുന്നു.
  ബാലതാരത്തിൽ നിന്ന് നടിയായിലേയ്ക്കുളള യാത്രയിൽ പൂർണ്ണ പിന്തുണയുമായി പ്രേക്ഷകർ കൂടെ തന്നെയുണ്ടായിരുന്നു. മലയാളത്തിൽ നടിയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോളിവുഡ്, ടോളിവുഡ് സിനിമ പ്രേമികകളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  മലയാളി താരങ്ങൾക്ക് അന്യഭാഷ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. 2015 ൽ വടക്കൻ സെൽഫിയിൽ പ്രത്യക്ഷപ്പെട്ട മഞ്ജിമിയെ പിന്നീട് എല്ലാവരും കാണുന്നത് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 2019 ലാണ്. അതും മറ്റൊരു നിവിൻ പോളി ചിത്രത്തിലൂടെയായിരുന്നു. മിഖായേൽ എന്ന ചിത്രവും മഞ്ജിമയുടെ ജീവിതവും തമ്മിൽ ഒരു ചെറിയ ബന്ധുണ്ട്. ആ ചിത്രത്തിലെ ഒരു രംഗത്ത് കാണുന്ന ഒരു അവസ്ഥയിലൂടെ താരം കടന്നു പോയിട്ടുണ്ട്. ജീവിതത്തിൽ ഭയത്തിന്റെ കയ്പ്പ് നീര് കുടിച്ച നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ട്വിറ്ററിലൂടെയാണ് ജീവിതത്തിൽ താൻ അനുഭവിച്ച വേദനയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

  മഞ്ജിമയുടെ കാലിന് ഒരു മേജർ സർജറി നടന്നിരുന്നു. പഴയതു പോലെ തനിയ്ക്ക് നടക്കാൻ പറ്റുമോ എന്നുവരെ താൻ ഭയന്നിരുന്നു. . മുന്‍പും പല താരങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് പോയെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് തനിക്ക് അത് നേരിടേണ്ടി വന്നപ്പോഴായിരുന്നു. പിന്നീട് അങ്ങോട്ടുണ്ടായത് ഭയം കൊണ്ടുളള നാളുകളായിരുന്നെന്നും മഞ്ജിമ ട്വീറ്റ് ചെയ്തു.

  ഇനി പഴയതു പോലെ നൃത്തം ചെയ്യാൻ പറ്റുമോ എന്നുള്ള ചിന്തയായിരുന്നു തനിയ്ക്ക്. ഇല്ലെന്ന് തന്നെ ഒരു വേളയിൽ താൻ വിശ്വസിച്ചിരുന്നു. പിന്നീട് അങ്ങോട്ട് ഭയംകൊണ്ട് മൂടിയ ദിവസങ്ങളായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലു തനിയ്ക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഒടുവിൽ തനിയ്ക്ക് അത്മവിശ്വാസം ലഭിച്ചത് തന്റെ ഡയറക്ടറുടെ ഫോൺ കോളിൽ നിന്നാണ്.

  രോഗമുക്തിയിലേക്കുള്ള നാളുകളില്‍ സിനിമ ചെയ്യാം എന്ന് അദ്ദേഹം തനിയ്ക്ക് ഉറപ്പു നല്‍കി. ഷൂട്ടിങ് ആരംഭിച്ച ദിവസം തന്നെ തന്റെ ശക്തി തിരിച്ചറിഞ്ഞു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും താങ്ങായി നിന്നിരുന്നു . നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരമൊരുക്കി. ക്ഷീണം തോന്നിയിരുന്നെങ്കിലും
  തന്നെ ഏൽപ്പിച്ച ജോലികൾ കൃത്യമായി തന്നെ ചെയ്തു. കാലുകള്‍ ബലപ്പെട്ടു, പിന്നീട് ആത്മവിശ്വാസം വര്‍ധിച്ചു- മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.

  ഇപ്പോൾ താന്റെ 100 ശതമാനം മടങ്ങി എത്തിയിരിക്കുകയാണ്. മനസ്സിൽ നിന്ന് ഭയവും സംശയവും നിശേഷം പോയിരിക്കുകയാണ്. തന്റെ മേൽ പൂർണ്ണ വിശ്വാസം പുലർത്തിയ എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു. ഒപ്പ കൂടെ നിന്നവർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് മ‍ഞ്ജിമ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത് . കങ്കണ അത്യുഗ്രഹൻ പ്രകടനം കാഴ്ചവെച്ച ക്വീനിന്റെ മലയാളം പതിപ്പായ സംസം ആണ് താരത്തിന്റെ പുറത്തു വരനുളള മലയാള ചിത്രം. ചിത്രത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്.

  manjima

  Read more about: manjima mohan
  English summary
  Actress Manjima Mohan's heartfelt note on recovery from injury
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X