For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടിച്ച് ഉരുണ്ടിരുന്ന നടി മീര ജാസ്മിന്‍ അല്ലിത്! നടിയുടെ തിരിച്ച് വരവോ? ആരാധകര്‍ ചോദിക്കുന്നു!!

  |

  ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പേര് പറയുമ്പോള്‍ മുന്നില്‍ നിന്നിരുന്നവരില്‍ ഒരാള്‍ നടി മീര ജാസ്മിനായിരുന്നു. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ലോഹിതദാസ് ആയിരുന്നു മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പില്‍ക്കാലത്ത് മീര ജാസ്മിന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കേരളക്കരയ്ക്ക് അഭിമാനിക്കാന്‍ പാകമുള്ളതായിരുന്നു.

  കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. ഇതോടെ കരിയര്‍ പാതി ഉപേക്ഷിച്ച നടി വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ വലിയ അഭിനയിച്ചിട്ടുണ്ടെങ്കിലും പഴയത് പോലെ പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളൊന്നും അതിലില്ലായിരുന്നു. ഇപ്പോഴിതാ നടി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയാണോ എന്നൊരു സൂചന വന്നിരിക്കുകയാണ്.

   മീര തിരിച്ച് വരുമോ?

  മീര തിരിച്ച് വരുമോ?

  തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെയാണ് നടി മീര ജാസ്മിന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയത്. 2001 ല്‍ റിലീസിനെത്തിയ സൂത്രധാരനായിരുന്നു മീരയുടെ അരങ്ങേറ്റ ചിത്രം. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. അരങ്ങേറ്റ ചിത്രമായ സൂത്രധാരനിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഭരതന്‍ അവാര്‍ഡ് മീര ജാസ്മിന് ലഭിച്ചിരുന്നു. പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമടക്കം മീര ജാസ്മിനെ തേടി എത്തിയിരുന്നു. ഇതല്ലാതെയും ഒത്തിരി അംഗീകാരങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്.

  നടിയുടെ പുതിയ ചിത്രങ്ങള്‍

  നടിയുടെ പുതിയ ചിത്രങ്ങള്‍

  സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപിയാണ് മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മീരയ്‌ക്കെപ്പമുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്. ഇരുവരും ദുബായില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്. മലയാളത്തിലെ പുതുമുഖ സംവിധായകന്മാരില്‍ ഒരാളായ അരുണ്‍ ഗോപിയ്‌ക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. നടി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

   മേക്കോവര്‍ നടത്തി ഞെട്ടിച്ചു

  മേക്കോവര്‍ നടത്തി ഞെട്ടിച്ചു

  കഴിഞ്ഞ വര്‍ഷം മീര ജാസ്മിന്റേതായി പുറത്ത് വന്ന ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു ജ്വല്ലറിയില്‍ സഹോദരിയ്‌ക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ചിത്രത്തില്‍ തടിച്ചുരുണ്ട രൂപത്തിലായിരുന്നു. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മീരയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

   വിവാദങ്ങള്‍ എന്നും കൂടെ

  വിവാദങ്ങള്‍ എന്നും കൂടെ

  മലയാള സിനിമയിലെ താരസംഘടനയായ അമ്മയും മീരയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. അമ്മ സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും പരിശീലനങ്ങള്‍ക്ക് ശേഷം അവസാന നിമിഷം നടി പിന്മാറുകയായിരുന്നു. ഇതുപോലെ തന്നെ അമ്മയ്ക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടി ഇരുന്ന നടി ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. ഈ വേഷം പിന്നീട് ഭാവനയാണ് അവതരിപ്പിച്ചത്. ഷൂട്ടിംഗിന് എത്താന്‍ നടി തയ്യാറാവാത്തതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും നടിയെ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഒഴിവാക്കിയിരുന്നു.

  സിനിമയില്‍ നിന്നും മാറി നിന്നു

  സിനിമയില്‍ നിന്നും മാറി നിന്നു

  തന്റെ പേരില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു. 2007 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നടി സജീവമായി അഭിനയിച്ചിരുന്നു. ഇതോടെ മലയാളത്തിലേക്കുള്ള അവസരങ്ങളും കുറഞ്ഞു. ഈ കാലത്ത് മീര അഭിനയിച്ച മലയാള സിനിമകള്‍ വേണ്ടത്ത വിജയമായിരുന്നില്ല. ഇതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ നടി തിരിച്ച് വരവിന്റെ പാതയിലാണെന്ന സൂചന വന്നിരിക്കുകയാണ്.

   മോഹന്‍ലാലിന്റെ നായികയാവുന്നു!

  മോഹന്‍ലാലിന്റെ നായികയാവുന്നു!

  സിനിമയില്‍ സജീവമായിരുന്ന കാലത്ത് മോഹന്‍ലാലിനൊപ്പം മീര ജാസ്മിന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ നീരാളി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മീര അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നാദിയ മൊയ്തു ആയിരുന്നു ആ വേഷം കൈകാര്യം ചെയ്തത്. താരപുത്രന്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അതിഥി വേഷത്തില്‍ മീര പ്രത്യക്ഷപ്പെട്ടിരുന്നു.

  English summary
  Actress Meera Jasmine planning to make a comeback?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X