For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ജോമോളിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മീര നന്ദനും! ആശംസയോടെ ആരാധകലോകം! കാണൂ!

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീര നന്ദന്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നുവെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പരസ്യ ചിത്രത്തില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. സിനിമയ്ക്ക് മുന്‍പ് തന്നെ താരം ടെലിവിഷനില്‍ മുഖം കാണിച്ചിരുന്നു. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മീരയെ അവതാരകയായാണ് തിരഞ്ഞെടുക്കുന്നത്. നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ഈ താരം നേരത്തെ തെളിയിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

  പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേര്‍സ്, മല്ലുസിങ്, ലോക്പാല്‍, റെഡ് വൈന്‍, തുടങ്ങി നിരവധി സിനിമകളിലായിരുന്നു ഈ താരം അഭിനയിച്ചത്. അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ മീരയ്ക്ക് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലൂടെയുമായും താരം തിളങ്ങിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും താരം ഇപ്പോള്‍ റേഡിയോ ജോക്കിയായി തിളങ്ങി നില്‍ക്കുകയാണ്. ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് താരം പുതിയ ബിസിനസ് തുടങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു താരകുടുംബത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.

  മീര നന്ദനും ബിസിനസ് രംഗത്തേക്ക്

  മീര നന്ദനും ബിസിനസ് രംഗത്തേക്ക്

  കാവ്യ മാധവന്‍, ആര്യ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ലെന, ജോമോള്‍ തുടങ്ങിയവര്‍ക്ക് പിന്നാലെ മീര നന്ദനും ബിസിനസ് രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ മറ്റ് സംരഭങ്ങളും വിജയകരമായി മുന്നോട്ടു കൊണ്ടുപോവാന്‍ താരങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നവരും ബിസിനസ് രംഗത്ത് സജീവമാണ്. വസ്്ത്ര വ്യാപാരവും റസ്റ്റോറന്റും ഓണ്‍ലൈന്‍ വ്യാപാരവുമൊക്കെയായി പലരും സജീവമാണ്. ഇതിന് പിന്നാലെയായാണ് പുതിയ സംരംഭവുമായി മീരയെത്തിയത്. താരങ്ങളായ ബിസിനസുകാരുടെ കൂട്ടത്തിലേക്ക് മീരയും ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോള്‍.

  അമ്മയ്ക്ക് വേണ്ടി

  അമ്മയ്ക്ക് വേണ്ടി

  അമ്മയ്ക്ക് നേരമ്പോക്കിനായാണ് മീര ഈ സംരംഭം തുടങ്ങിയത്. ബട്ടര്‍ഫ്‌ളൈസ് ടൂര്‍സ് എന്ന പേരിട്ടിരിക്കുന്ന കമ്പനിയെ നയിക്കുന്നത് മീരയുടെ അമ്മയായ മായയാണ്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, കാബ് അറേഞ്ച്‌മെന്റ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളാണ് ഈ കമ്പനി നല്‍കുന്നത്. ദീര്‍ഘനാളായി മനസ്സിലുണ്ടായിരുന്ന ആശയമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ താരത്തിന്റെ പുത്തന്‍ സംരംഭത്തിന് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  സിനിമയിലേക്കുള്ള തിരിച്ചുവരവ്

  സിനിമയിലേക്കുള്ള തിരിച്ചുവരവ്

  മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ പോലെ തിളങ്ങിയ താരങ്ങളിലൊരാളാണ് മീര നന്ദന്‍. സിനിമയില്‍ നിന്നും താരം അപ്രത്യക്ഷമായതില്‍ ആരാധകരും ആശങ്കയിലാണ്. നാളുകളായി താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീടാണ് താരത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞത്. ഗായികയാവാനായി ആഗ്രഹിച്ച് നായികയായി മാറിയതാണ് മീര നന്ദന്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അടുത്ത് തന്നെ ആ വരവ് സംബവിക്കുമെന്ന് നമുക്ക് കാത്തിരിക്കാം.

  ലെനയുടെ സംരംഭം

  ലെനയുടെ സംരംഭം

  സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ബിസിനസുമായാണ് ലെന എത്തിയത്. ആകൃതിയുടെ ഉദ്ഘാടകന്‍ ആസിഫ് അലിയായിരുന്നു. കോഴിക്കോടും തൃശ്ശൂരുമായാണ് താരം ഈ സംരംഭം തുടങ്ങിയത്. ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗങ്ങളിലൂടെയാണ് താന്‍ വണ്ണം കുറച്ചത്. അതേ വിദ്യ മറ്റുള്ളവര്‍ക്കും പങ്കുവെക്കുന്നതിന് വേണ്ടിയാണ് താന്‍ ആകൃതി തുടങ്ങിയതെന്നും താരം പറഞ്ഞിരുന്നു.

  പ്രാണയുമായി പൂര്‍ണ്ണിമ

  പ്രാണയുമായി പൂര്‍ണ്ണിമ

  വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന് നിന്ന പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സ്വന്തമായി ബൂട്ടീക്ക് തുടങ്ങിയിരുന്നു. പ്രണയെന്ന ഫാഷന്‍ ബൂട്ടീക്ക് ഇപ്പോള്‍ സെലിബ്രിറ്റികളുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് കൂടിയാണ് പ്രാണ. ചാനല്‍ അവതാരകയായി തിളങ്ങുന്നതിനിടയിലും പ്രാണയുടെ കാര്യങ്ങളും താരം കൃത്യമായി മാനേജ് ചെയ്യുന്നുണ്ട്. സിനിമാലോകം ഒന്നടങ്കം താരത്തിന്റെ കരവിരുതില്‍ ആകൃഷ്ടരായിരുന്നു.

  ജോമോളുടെ ബിസിനസ്സ്

  ജോമോളുടെ ബിസിനസ്സ്

  ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഇടയ്ക്ക് വെച്ച് മേക്ക് ഇറ്റ് സ്‌പെഷല്‍ എന്ന വെബ്‌സെറ്റിലൂടെയാണ് താരമെത്തിയത്. ഇതിന് പിന്നാലെയായാണ് താരം അഭിനയത്തിലേക്കും തിരിച്ചെത്തിയത്.

  English summary
  Meera Nandan entering into business
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X