For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഓക്കെയാണോയെന്ന് ചോദിച്ചവർ ചുരുക്കം, ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോഴും മോശം കമന്റ്'; മേഘ്ന രാജ്!

  |

  നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. ചീരുവിനെപ്പോലെ ഒരാള്‍ ഇനി ഉണ്ടാകില്ല എന്നാണ് മേഘ്‍ന രാജ് ഒരിക്കൽ പറഞ്ഞത്. 'നീയും ഞാനും... നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല.'

  'നിന്നെപ്പോലെ ആരുമുണ്ടാകില്ല... ചീരു നീ.. ഒരേയൊരു ചീരു.. നിന്നെ സ്‍നേഹിക്കുന്നു' എന്നാണ് മേഘ്‍ന രാജ് ചിരുവിനെ കുറിച്ച് ഒരിക്കൽ സോഷ്യൽമീഡിയയിൽ എഴുതിയത്. പ്രണയ വിവാഹത്തിലൂടെ ഒന്നായവരാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും.

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

  ചിരുവിന്റെ വിയോഗ ശേഷവും ഇവരുടെ പ്രണയകഥ വൈറലായിരുന്നു. ചിരുവാണ് മേഘ്നയെ പ്രൊപ്പോസ് ചെയ്തത്. ചിരു ഇങ്ങോട്ട് പ്രണയം അറിയിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. തന്നെ ഇഷ്ടമുണ്ടോയെന്ന് പോലും അദ്ദേഹം ചോദിച്ചിരുന്നില്ലെന്നും തന്നെ മേഘ്‌നയ്ക്ക് ഇഷ്ടമായിരിക്കുമെന്ന് ചിരു നേരത്തെ മനസിലാക്കിയിരുന്നുവെന്നും മേഘ്ന പറയുന്നു.

  Also Read: സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ

  ക്രിസത്യന്‍, ഹിന്ദു രീതികളിലായാണ് മേഘ്‌നയുടെ വിവാഹം നടത്തിയത്. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമായാണ് മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ചത്. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്.

  കുഞ്ഞിന്റെ യഥാർഥ പേര് രായൻ സർജ എന്നാണ്. കന്നട ചിത്രമായ അട്ടഗരെയില്‍ മേഘ്‌നയും ചിരുവും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  ഒരേയൊരു സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജീവിതത്തില്‍ ഒന്നിച്ചതിന് ശേഷവും സ്‌ക്രീനില്‍ ഒരുമിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവെച്ചായിരുന്നു ചിരു വിടവാങ്ങിയത്.

  സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന ചിരുവിനെക്കുറിച്ച് വാചാലരായി സുഹൃത്തുക്കളും എത്തിയിരുന്നു. നസ്രിയയും അനന്യയുമെല്ലാമായി അടുത്ത സൗഹൃദമുണ്ട് മേഘ്‌നയ്ക്ക്. ഇപ്പോൾ ചിരുവിനെ കുറിച്ച് വാചാലയാകുന്ന മേഘനയുടെ വീഡിയോയാണ് വൈറലാകുന്നത്.

  'ചിരുവിന്റെ മരണശേഷവും കുഞ്ഞിന്റെ ജനന ശേഷവും ജീവിതം മാറി. മരണ വാർത്ത കേട്ടയുടൻ വിളിച്ചത് ​ഗൈനക്കോളജിസ്റ്റിനെയാണ്. ചിരു തന്നിട്ട് പോയ കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവോയെന്ന് അറിയണമായിരുന്നു.'

  'ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് ആദ്യമായി ചിരുവിനെ കണ്ടത്. ചിരുവിനെ എനിക്ക് കൂടെവന്നൊരാൾ പരിചയപ്പെടുത്തി തന്നു.'

  'ശേഷം ഞങ്ങൾ പരസ്പരം കൈകൾ നൽകി. ഞാൻ‌ ഷേക്ക്ഹാൻഡ് നൽകിയിട്ടും ചിരു കൈവിട്ടില്ല. ആ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെയാണ് സംസാരം തുടർന്നത്. എന്റെ അമ്മ അവിടെ തന്നെയുണ്ടായിരുന്നു. അമ്മ വളരെ സ്ട്രിക്കായതിനാൽ എനിക്ക് ഭയമായി.'

  'പക്ഷെ ഉടൻ തന്നെ ചിരു പോയി. ആ ഭം​ഗിയും ആകാരവുമൊക്കെ കണ്ട് അന്നെ ഞാൻ നോട്ട് ചെയ്തിരുന്നു. വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞ് വിവാഹത്തിന് സമ്മതം വാങ്ങിയത്. ചിരുവിന്റെ മരണശേഷം എല്ലാവരും വരാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചാണ് ആലോചിച്ചത്.'

  Recommended Video

  ചീരുവിന്റെ മരണശേഷം ആദ്യമായി മേഘന ക്യാമറയ്ക്ക് മുന്നിലേക്ക്.ആശംസകളുമായി നസ്രിയ

  'എന്നെ കുറിച്ച് ആലോചിച്ച് അതിനനുസരിച്ച് സംസരിച്ചവർ കുറവായിരുന്നു. കുഞ്ഞിന് വേണ്ടി ജീവിക്കൂവെന്നൊക്കെയുള്ള തരത്തിലാണ് പലരും സംസാരിച്ചിരുന്നത്. ഇവിടെ ജീവിക്കാൻ അർഹതയുള്ള വ്യക്തിയായിരുന്നു ചിരു. വളരെ അധികം സൈബർ ബുള്ളിയിങ് ഒന്നും നേരിട്ടിട്ടില്ല ചിരുവിന്റെ വേർപാടിന് ശേഷം.'

  'പക്ഷെ ഒരിക്കൽ ഹോട്ടലിൽ ഇരുന്നോ മറ്റോ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ ഞാൻ പങ്കുവെച്ചപ്പോൾ അതിന് വന്ന ചില കമന്റുകൾ വെറുപ്പ് നിറഞ്ഞതായിരുന്നു.'

  'ഭക്ഷണം കഴിച്ച് ഹാപ്പിയായി ഇരിക്കുകയാണല്ലേ... ഇപ്പോൾ നിങ്ങൾ ചിരുവിനെ ഓർക്കുന്നില്ലല്ലേ? എന്നുള്ള തരത്തിലായിരുന്നു കമന്റ്. ആ ട്രോമ കടന്ന് വെളിയിൽ വന്നാലും ആളുകളുടെ സമീപനം വളരെ മോശമാണ്' മേഘ്ന പറയുന്നു.

  Read more about: meghana raj
  English summary
  actress Meghana Raj open up about her love story and husband demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X