Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
അന്ന് ചീരു രാവിലെ എഴുന്നേറ്റു, എന്നെ നോക്കി ചിരിച്ചു, ഇങ്ങനെയായിരുന്നു ആ ദിവസം,മേഘ്നയുടെ വാക്കുകൾ
തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു കന്നഡ താരം ചിരഞ്ജീവി സർജയുടേത്. തെന്നിന്ത്യൻ താരം മേഘ്ന രാജിന്റെ ഭാർത്താവാണ് ചീരു. നടിക്ക് മലയാളത്തിൽ കൈനിറയെ ആരാധകരുണ്ട്. മലയാള സിനിമകളിൽ ചീരു അഭിനയിച്ചിട്ടില്ലെങ്കിലും മേഘ്നയിലൂടെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നടിയുടെ ദുഃഖത്തിൽ മോളിവുഡ് പ്രേക്ഷകരും പങ്കുചേരുകയായിരുന്നു.
നന്ദി പറഞ്ഞ് മഞ്ജു വാര്യർ, നടിയുടെ പിറന്നാൾ ചിത്രങ്ങൾ കാണാം
കിടിലൻ ലുക്കിൽ മെഗാസ്റ്റാർ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു
2020 ജൂൺ 7 ന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഇന്നും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കു ഈ വിയോഗം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മേഘ്ന അമ്മയാകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു നടന്റെ വിയോഗം. ഇപ്പോഴിത ചിരഞ്ജീവിയുടെ അവസാന ദിവസത്തെ കുറിച്ച് പറയുകയാണ് മേഘ്ന. ന്യൂസ് ഫസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സാന്ത്വനത്തിൽ ശിവന്റേയും അഞ്ജലിയുടേയും പിണക്കം എന്ന് മാറും, മറുപടിയുമായി ഗോപിക അനിൽ

ചിരഞ്ജീവി സർജയുടെ വിയോഗം മേഘ്നയെ ആകെ തളർത്തിയിരുന്നു. നിറ കണ്ണുകളോടെയാണ് ആ സമയത്തുളള നടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ ശ്രവിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ജീവിത്തിലേയ്ക്ക് പുതിയ അതിഥി വരാൻ തുടങ്ങുമ്പോഴായിരുന്നു നടൻ യാത്രയായത്. ചിരഞ്ജീവിയുടെ ഓർമകളിലൂടെയാണ് മേഘ്ന ഇപ്പോഴും ജീവിക്കുന്നത്. ചീരുവിന്റെ വിയോഗത്തിന് ശേഷം നടന്റ ആഗ്രഹം പോലെയൊക്കെ ജീവിക്കുകയാണ് മേഘ്ന. അഭിനയത്തിൽ സജീവമായിട്ടുണ്ട് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് മേഘ്ന രാജ്. തന്റേയും കുഞ്ഞിന്റേയും ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമൊല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് നടിക്കുള്ളത്. കുഞ്ഞ് ചീരുവിന്റെ വിശേഷങ്ങൾ ആരാഞ്ഞ് പ്രേക്ഷകരും രംഗത്ത് എത്താറുണ്ട്. ആരാധകരുടെ താൽപര്യം മനസ്സിലാക്കിയ നടി കുഞ്ഞിന്റെ ചെറിയ ചുവട് വയ്പ്പുകൾ പങ്കുവെയ്ക്കാറുണ്ട്. ദേശം ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകർ ഇത് ഏറ്റെടുക്കാറുമുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞിന് പേരിട്ടത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞ് ചീരുവിന്റെ യഥാർത്ഥ പേര്. ഒന്നാം വയസ്സിലേയ്ക്ക് കടക്കുമ്പോഴാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. ചടങ്ങന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ടാണ് മകന്റെ പേര് പ്രേക്ഷകർക്കായി പങ്കുവെച്ചത്.
''റയാൻ എന്നത് സംസ്കൃതം നാമമാണെന്നും , ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ് ... വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം'' എന്ന് കുറിച്ച് കൊണ്ടാണ് പേരിനെ കുറിച്ച് വെളിപ്പെടുത്തിയത് കുഞ്ഞ് ചീരുവിനും മേഘ്നയ്ക്കും ആശംസകളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു

ഇപ്പോഴിത സോഷ്യൽ മീഡിയയിലും പ്രേക്ഷകരുട ഇടയിലും ചർച്ചയാവുന്നത് ചിരഞ്ജീവി സർജയെ കുറിച്ച് മേഘ്ന പറഞ്ഞ വാക്കുകളാണ്. ചീരുവിന്റെ ഓർമകളെ കുറിച്ചു പങ്കുവെയ്ക്കുന്ന മേഘ്നയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചീരുവിന്റെ ഓർമകളെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് നടന്റെ അവസാന ദിവസത്തെ കുറിച്ച് മേഘ്ന പറഞ്ഞത്. അഭിമുഖത്തിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏറ വൈകാരികമായിട്ടാണ് മേഘ്ന സംസാരിക്കുന്നത്.'' 'അന്ന് ചിരു രാവിലെ എഴുന്നേറ്റു.. എന്നെ നോക്കി ചിരിച്ചു' എന്ന് മേഘ്ന പറയുന്നുണ്ട്. മകന്റെ മുഖം ഒന്ന് കണ്ടിട്ട് ചിരു പോയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട്'' എന്നും മേഘ്ന രാജ് ന്യൂസ് ഫസ്റ്റിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അഭിമുഖത്തിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.