For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി മേഘ്‌ന രാജ്. മോളിവുഡ് സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം തിളങ്ങിയിട്ടുണ്ട് നടി. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ തുടങ്ങിയ മേഘ്‌ന തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. ബ്യൂട്ടിഫുള്‍, മെമ്മറീസ് പോലുളള സിനിമകള്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു, ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് പിന്നാലെയാണ് മേഘ്‌ന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു വിയോഗ വാര്‍ത്തയാണ് ചീരുവിന്‌റെതായി പുറത്തുവന്നത്.

  നടി താരയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  ഏറെ നാളത്തെ പ്രണയത്തിനൊടുനിലാണ് മേഘ്‌നയും ചീരഞ്ജീവി സര്‍ജയും വിവാഹിതരായത്. കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടെത്. ആക്ഷന്‍ കിംഗ് അര്‍ജുന്‌റെ മരുമകന്‍ കൂടിയാണ് ചിരഞ്ജീവി സര്‍ജ. സാന്‍ഡല്‍വുഡില്‍ സൂപ്പര്‍താരമായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം.

  അതേസമയം ചീരു പോയതിന് ശേഷം ഒരിടവേള കഴിഞ്ഞാണ് മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്. ഈ സമയത്തെല്ലാം മേഘ്‌നയ്‌ക്കൊപ്പം അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയുമെല്ലാം ഉണ്ടായിരുന്നു. രണ്ട് പേരെയും കുറിച്ച് പല അഭിമുഖങ്ങളിലും മനസുതുറന്നിട്ടുണ്ട് മേഘ്‌ന. താന്‍ വിഷമിച്ചിരുന്ന ഘട്ടങ്ങളില്‍ എല്ലാം ധൈര്യം പകര്‍ന്നത് നസ്രിയയും അനന്യയുമാണെന്ന് മേഘ്‌ന പറഞ്ഞിരുന്നു.

  അനന്യയ്ക്കും നസ്രിയയ്ക്കുമൊപ്പമുളള മേഘ്‌നയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സുഹൃത്തുക്കളെ കുറിച്ച് വീണ്ടും മനസുതുറന്നിരിക്കുകയാണ് മേഘ്‌ന രാജ്. നസ്രിയയും അനന്യയും തന്‌റെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍ എന്തെല്ലാമാണെന്ന് പറയുകയാണ് മേഘ്‌ന. ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കാറുളളത് എന്ന് മേഘ്‌ന പറയുന്നു.

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  നസ്രിയ വിളിക്കുന്നത് ചുമ്പക്ക് എന്നാണ്. പലരും പല പേരുകളും വിളിക്കും. ചിന്‌റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്‌റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്‌റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്, മേഘ്‌ന രാജ് അഭിമുഖത്തില്‍ പറഞ്ഞു.

  മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

  Recommended Video

  ചീരുവിന്റെ മരണശേഷം ആദ്യമായി മേഘന ക്യാമറയ്ക്ക് മുന്നിലേക്ക്.ആശംസകളുമായി നസ്രിയ

  സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്‌ന അഭിമുഖത്തില്‍ വ്യക്തമാക്കി. 2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം മാഡ് ഡാഡിലാണ് നസ്രിയയും മേഘ്‌നയും ഒന്നിച്ച് അഭിനയിച്ചത്. അന്ന് മുതലുളള സൗഹൃദമാണ് ഇവരുടെത്. മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ മുന്‍പ് ഫഹദിനൊപ്പം ബാംഗ്ലൂരില്‍ എത്തിയിരുന്നു നസ്രിയ.

  മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങില്‍ അനന്യയും പങ്കെടുത്തിട്ടുണ്ട്. തന്‌റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും നസ്രിയയും അനന്യയും ഒപ്പമുണ്ടെന്ന് മേഘ്‌ന പറഞ്ഞിട്ടുണ്ട്. അടുത്തിടെ ക്യാമറയ്ക്ക് മുന്‍പില്‍ വീണ്ടും എത്തിയ സന്തോഷം മേഘ്‌ന പങ്കുവെച്ചിരുന്നു. ജൂനിയര്‍ സിക്ക് ഒമ്പത് മാസം പ്രായമായ സമയത്താണ് വീണ്ടും അഭിനയ രംഗത്തേക്ക് മേഘ്‌ന എത്തിയത്.

  തലവേദനയില്‍ തുടക്കം, ഒമ്പത് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തു, ശരണ്യയുടെ ചികില്‍സയുടെ നാളുകള്‍ ഇങ്ങനെ

  Read more about: meghna raj nazriya ananya
  English summary
  actress Meghana Raj Sarja reveals what nazriya nazim and ananya calling her son chintu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X