Don't Miss!
- News
സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു; സ്കൂൾ മാനേജ് കമ്മിറ്റിയുടെ പരാതിയിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
- Lifestyle
വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്ക്കേണ്ടത് ഇങ്ങനെ
- Automobiles
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
- Sports
IPL 2022: നിലനില്‍പ്പിന്റെ പോരാട്ടത്തിന് ആര്‍സിബി, കുതിപ്പ് തുടരാന്‍ ഗുജറാത്ത്, ടോസ് 7ന്
- Finance
ജീവിതം സുരക്ഷിതമാക്കാൻ ഏതൊക്കെ ഇൻഷൂറൻസ് വേണം? എത്ര തുക നീക്കിവയ്ക്കണം?
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
- Travel
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
മേനക പനി പിടിച്ച് കിടക്കുകയായിരുന്നു! വെള്ളം കുടിക്കാൻ പോയപ്പോൾ കണ്ടു, മേനക-സുരേഷ് പ്രണയം ഇങ്ങനെ
പ്രണയ വിവാഹങ്ങൾ സിനിമ ലോകത്ത് പതിവാണ്. അഭിനയത്തോടുള്ള അടക്കാനാവാത്ത പ്രണയം കൊണ്ടാണ് പലരും സിനിമയിൽ എത്തുന്നത്. എന്നാൽ ത ചില പ്രണയങ്ങൾ ക്യാമറയ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കുന്നു. പ്രണയ വിവാഹത്തെ എതിർക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ സമയത്താണ് ഏറ്റവും കൂടുതൽ പ്രണയ വിവാഹം സിനിമ ലേകാത്ത് നടക്കുന്നത്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന താരമായിരുന്നു നടി മേനക. മോഹൻലാൽ, മമ്മൂട്ടി, ശങ്കർ എന്നിവരുടെ ഭാഗ്യനായികയായിരുന്നു മേനക. മേനക- ശങ്കർ കോമ്പിനേഷൻ അന്നത്തെ ഹിറ്റ് ജോഡികളായിരുന്നു. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും ഇവർ ഒന്നിക്കുമെന്നായിരുന്നു പ്രേക്ഷകർ വിചാരിച്ചത്. എന്നാൽ മറ്റൊരു പ്രണയകഥയാണ് പ്രേക്ഷകർ കണ്ടത് . വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മേനകയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ മോഹം പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മേനകയെ ആദ്യം കാണുന്നത് എന്നായിരുന്നു അവരുടെ വിചാരം. എന്നാൽ അതിനു മുൻപും മേനകയെ താൻ കണ്ടിരുന്നു. അതൊരു കൗതുകകരമായ കൂടിക്കാഴ്ചയായിരുന്നു. സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് മേനകയെ ആദ്യമായി കണ്ടതിനെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞത്.

മേനക സിനിമയിൽ എത്തിയ സമയമായിരുന്നു അത്. കരൈയെ തൊടാത്ത അലൈകൾ എന്ന സിനിമയെ കുറിച്ച് സംസാരിക്കാൻ വേണ്ടിയായിരുന്നു മേനകയുടെ വീട്ടിൽ എത്തിയത്. താനും സംവിധായകൻ പ്രിയദർശനും കൂടിയായിരുന്നു അന്ന് മേനകയെ കാണാൻ എത്തിയത്. രണ്ടു പേർക്കും സിനിമ എടുക്കണമെന്ന മോഹവുമായി നടക്കുന്ന കാലഘട്ടമായിരുന്നു.

സിനിമയുടെ കഥ കേട്ടത് മേനകയുടെ അച്ഛനായിരുന്നു 500 രൂപ അഡ്വാൻസും വാങ്ങിയിരുന്നു. പക്ഷെ കഥാപാത്രത്തിനോട് താൽപര്യം തോന്നത്തതിനാൽ മേനക അത് ചെയ്യാൻ തയ്യാറായിരുന്നില്ല. പനി പിടിച്ച് അകത്തെ മുറിയിൽ കിടക്കുകയായിരുന്നു മേനക. അതുകൊണ്ട് തന്നെ സുരേഷിനെ മേനക കണ്ടതുമില്ല. എന്നാൽ വെള്ളം കുടിക്കാനായി അടുത്ത മുറിയിൽ എത്തിയ മേനകയെ സുരേഷ് കണ്ടിരുന്നു.

ആദ്യമായി എടുക്കാൻ തീരുമാനിച്ച പടത്തിന്റെ നായികയായാണ് നിന്നെ തേടിയെത്തിയത്. ആ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി-എന്ന് സുരേഷ് മേനകയോട് പറഞ്ഞിരുന്നു.ആ കണ്ടുമുട്ടലിന് ശേഷം എത്രയോ കഴിഞ്ഞ് പൂച്ചക്കൊരു മൂക്കുത്തിയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയം വരുന്ന വഴികള്‍ എത്ര സങ്കീർണ്ണമാണ്.